കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല ചിത്രങ്ങള്‍: കുട്ടികളെ വിലക്കരുത്

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കണ്ടാല്‍ എന്ത് ചെയ്യണം.... പിടിച്ച് നല്ല പെട കൊടുക്കണം എന്ന് നമ്മുടെ നാട്ടുകാര്‍ പറയും.പക്ഷേ അങ്ങനെയൊന്നും ചെയ്യരുതെന്നാണ് ഇംഗ്ലണ്ടിലെ പുതിയ വിദ്യാഭ്യാസ മാര്‍ഗ്ഗ നിര്‍ദ്ദേശം പറയുന്നത്. കുട്ടികളെ സത്യം എന്തെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുകയാണെത്രെ വേണ്ടത്.

കുട്ടികള്‍ അശ്ലീല വീഡോയകളും ചിത്രങ്ങളും കാണുന്നതിനെ അധ്യാപകര്‍ തടയുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം. പകരം അത് എത്രത്തോളം തെറ്റിദ്ധാരണപരത്തുന്നതാണ് എന്ന കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Sex Education

സെക്‌സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് എജ്യുക്കേഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഇംഗ്ലണ്ട് സര്‍ക്കാരിന്റെ അംഗീകാരവും പിന്തുണയും ലഭിച്ചുകഴിഞ്ഞു. 14 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഇത്തരമൊരു മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിക്കുന്നത്.

കുട്ടികള്‍ അശ്ലീലം കാണുന്നുണ്ടെങ്കില്‍ തന്നെ അത് ഒറ്റയടിക്ക് നിര്‍ത്തിക്കുക എന്ന് പ്രായോഗികമല്ലെന്നാണ് കണ്ടെത്തല്‍. അശ്ലീലം കാണുന്നതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് അന്വേഷിക്കുമ്പോള്‍ അതിന് രക്ഷകര്‍ത്താക്കളുടെ ഭാഗത്ത് നിന്ന് കൂടി പിന്തുണ ലഭിക്കുമെന്ന് അധ്യാപകര്‍ പ്രതീക്ഷിക്കുന്നു.

അശ്ലീല സാഹത്യം വായിക്കുന്നതോ, ചിത്രങ്ങളോ ദൃശ്യങ്ങളോ കാണുന്നതോ അല്ല ലൈംഗിക വിദ്യാഭ്യാസത്തിനുള്ള ഏറ്റവും നല്ല വഴി എന്ന് കുട്ടികളെ പഠിപ്പിക്കണം. അവര്‍ കാണുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള കാര്യങ്ങളല്ല എന്ന് ബോധ്യപ്പെടുത്തണം. പലപ്പോഴും വലിയ തെറ്റിദ്ധാരണകളിലേക്കായിരിക്കും ഇത്തരം വീഡിയോകള്‍ കുട്ടികളെ നയിക്കുക.

സെക്കന്‍ഡറി തലത്തില്‍ 'അശ്ലീലം' കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നും മാര്‍ഗ്ഗരേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ബന്ധങ്ങളില്‍ ആശയവിനിമയത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ക്കായാണ് ഇതെന്നും പറയുന്നു.

ലൈംഗിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്.

English summary
The UK government backed guidance on Sex and Relationships Education (SRE) has now asked teachers not to try and stop pupils from watching pornography but instead help them understand that it represents a "distorted image" of sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X