കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനും പിന്നോട്ടില്ല: സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും

Google Oneindia Malayalam News

കീവ്: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റ സുരക്ഷയെ കുറിച്ചും സെലെൻസ്‌കി സംസാരിക്കും. സൂം വഴിയാണ് അഭിസംബോധന ചെയ്യുക.

യുക്രൈനിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ സെലെൻസ്‌കിയുടെ നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിർത്തിവെയ്ക്കാൻ ആവിശ്യപ്പെടും.

യുക്രൈനിൽ യുദ്ധം രൂക്ഷമാകുകയാണ്. ഇതിനിടെയാണ് സെലെൻസ്‌കിയുടെ നീക്കം. റഷ്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കമെന്നാണ് സെലെൻസ്‌കിയുടെ ആവിശ്യം.

1

വർദ്ധിച്ചു വരുന്ന എണ്ണവില ഇനിയും ഉയർന്നേക്കും. ഇത് യുഎസിലെ ഉപഭോക്താക്കളെ പ്രതിസന്ധിയിൽ എത്തിച്ചേക്കാം. അതിനാൽ തന്നെ സെലെൻസ്‌കിയുടെ ആവിശ്യം വൈറ്റ് ഹൗസ് നിരസിച്ചിരുന്നു. അതേസമയം, യുക്രൈനെതിരെയുളള ബോംബിംഗ് ആക്രമം നിർത്താൻ സെലെൻസ്‌കി നാറ്റോയോട് ആവശ്യപ്പെടിരുന്നു. എന്നാൽ, ഇത് പടിഞ്ഞാറും റഷ്യയും തമ്മിലുള്ള സമ്പൂർണ്ണ യുദ്ധത്തിലേക്ക് എത്തിയേക്കാമെന്ന് ഭയന്ന് ബൈഡൻ ആവിശ്യം തളളി. എന്നാൽ, യുഎസ് നിയമ നിർമ്മാതാക്കൾ ആവിശ്യത്തെ പിന്തുണയ്ച്ചിരുന്നു.

പ്രളയത്തില്‍ തകര്‍ന്ന പായത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പകരം പുതിയ കെട്ടിടസമുച്ചയമൊരുങ്ങിപ്രളയത്തില്‍ തകര്‍ന്ന പായത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പകരം പുതിയ കെട്ടിടസമുച്ചയമൊരുങ്ങി

2

അതേസമയം, യുക്രൈനെതിരായ റഷ്യയുടെ ആക്രമണം പത്താം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ്. ഇന്നലെ റഷ്യൻ സൈന്യം വലിയ ആണവ നിലയം ആക്രമിച്ചിരുന്നു. സപ്പോരിജിയ ആണവ നിലയമായിരുന്നു ഇന്നലെ പിടിച്ചെടുത്തിരുന്നത്. ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മോസ്‌കോയെ ലോക നേതാക്കൾ ആണവ ഭീകരത എന്ന് ആരോപിച്ചിച്ചിരുന്നു.

3

അതേസമയം, യുദ്ധത്തിനിടയിൽ പെട്ടുപോയ ആളുകളെ തിരികെ നാട്ടിൽ എത്തിക്കാനുളള പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങൾ നടത്തുകയാണ്. യുക്രൈനിൽ നിന്ന് 10,800 പേരെ ഇന്നലെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു. രക്ഷാദൗത്യ പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെയാണ് യുകൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. യുക്രൈനിന്റെ അയൽ രാജ്യങ്ങിൽ ഇന്ത്യ ഇതിനായി പ്രതേൃക വിമാനങ്ങൾ സജ്ജമാക്കിയിരുന്നു. ഈ മാർഗ്ഗത്തിലൂടെയാണ് ഇന്ത്യക്കാർ നാട്ടിലേക്ക് എത്തിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന പായത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പകരം പുതിയ കെട്ടിടസമുച്ചയമൊരുങ്ങിപ്രളയത്തില്‍ തകര്‍ന്ന പായത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പകരം പുതിയ കെട്ടിടസമുച്ചയമൊരുങ്ങി

4

ഇന്ത്യൻ എയർഫോഴ്‌സിന്റെ മൂന്ന് സി-17 വിമാനങ്ങളും 14 സിവിലിയൻ വിമാനങ്ങളും ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വടക്കുകിഴക്കൻ നഗരങ്ങളായ ഖാർകീവ്, സുമി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യയും ഇന്നലെ മുന്നോട്ട് വന്നിരുന്നു. ഇവിടെയുളള ഇന്ത്യക്കാരെ റഷ്യൻ തലസ്ഥാനത്തേക്ക് കൊണ്ടു പോയി മോസ്കോയിലേക്ക് എത്തിക്കും.

5

യാത്രക്കാർക്കായി രണ്ട് റഷ്യൻ ഐഎൽ -76 സ്ട്രാറ്റജിക് ലിഫ്റ്റ് വിമാനങ്ങൾ ഇവിടെ തയ്യാറാണ്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം, സി -17 വിമാനത്തിൽ 630 യാത്രക്കാരുണ്ടായിരുന്നു. അതേസമയം, സിവിലിയൻ വിമാനത്തിൽ 9,364 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചു. ഏഴ് ഐ എ എഫ് വിമാനങ്ങൾ വഴി 1,428 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. സിവിലിയൻ വിമാനങ്ങളിൽ റൊമാനിയ നിന്ന് 2 എണ്ണം സ്ലൊവാക്യ നിന്ന് 4 , ഹംഗറി 3 എന്നിങ്ങനെ ഇന്ത്യക്കാർ എത്തിയിരുന്നു.

6

എന്നാൽ, യുക്രൈനിന്റെ പ്രധാന നഗരങ്ങളായ ഖാർകിവ്, സുമി എന്നിവയുൾപ്പെടെ റഷ്യ സൈന്യം അക്രമത്തിന്റെ കീഴിലാണ്. ഈ പ്രദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുളള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നു. അതേസമയം, ഖാർകിവ്, സുമി നഗരങ്ങളിൽ ഏകദേശം 2,000 അധികം ഇന്ത്യക്കാരെ പുറത്തിറക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തി. എന്നാൽ, ഖാർകിവിലും സുമിയിലും നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴുമുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ മൂന്നു തവണ ശ്രമം | Oneindia Malayalam
5

എന്നാൽ, ഖാർകിവിൽ അക്രമം ഉണ്ടായതിന് പിന്നാലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. ഖാർകിവിൽ വലിയ രീതിയിലുളള അക്രമം പൊട്ടി പുറപ്പെട്ടിരുന്നു. ഇത് രക്ഷാദൗത്യം നടത്തുന്ന അധികൃതർക്ക് തടസമായിരുന്നു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് രണ്ടാംഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ , വെടിനിർത്തൽ ചർച്ചകൾ ഫലം കണ്ടില്ല. യുക്രൈനിന്റെ ചെറുത്തുനിൽപ്പിന്റെ ഭാഗമായി സെലെൻസ്‌കി മറ്റ് രാജ്യങ്ങളോട് സൈനിക സഹായം നൽകാൻ ആവിശ്യപ്പെട്ടു.

English summary
ukraine russia crisis: President Volodymyr Zelensky will address US Senate on today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X