• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കശ്മീർ വിഷയം; ആശങ്കയുണ്ടെന്ന് യുഎൻ, സസൂഷ്മം നിരീക്ഷിക്കുമെന്ന് അമേരിക്ക!

cmsvideo
  കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

  ജനീവ: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഉടലെടുക്കാവുന്ന സംർഷ സാഹചര്യം ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോമിയോ ഗുട്ടറസ്. കാശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായിരുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

  ശ്രീറാമിനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം, മാധ്യമ സമ്മർദ്ദം, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും, ഡിജിപി നിയോഗിച്ച സംഘം കേസന്വേഷിക്കും!

  നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യുഎന്‍ വ്യക്തമാക്കി. അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.

   വാർത്തകൾ പുറത്ത് വരുന്നില്ല

  വാർത്തകൾ പുറത്ത് വരുന്നില്ല

  കശ്മീരിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കശ്മീരിലെ മാധ്യമങ്ങളുടെയെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആഗസ്റ്റ് നാലിനാണ് അവസാനമായി വാര്‍ത്ത അപ്ഡേഷന്‍ നടന്നിട്ടുള്ളത്.

  എന്തോ സംഭവിക്കാൻ പോകന്നുവെന്ന തോന്നൽ

  എന്തോ സംഭവിക്കാൻ പോകന്നുവെന്ന തോന്നൽ

  വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. അധിക സേനാവിന്യാസത്തിലൂടെയും നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കാശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാവിലെ ചേർന്ന അടിയന്തരമന്ത്രിസഭായോഗം നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്.

  രാഷ്ട്രപതി വിജ്ഞാപനമിറക്കി

  രാഷ്ട്രപതി വിജ്ഞാപനമിറക്കി

  ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയത്തിലൂടെ രാവിലെ 11 മണിയോടൊണ് രാജ്യസഭയെ അറിയിച്ചിരുന്നത്. ജമ്മുകാശ്മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയിൽ മാറ്റം വരുത്താൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 370 (1) വകുപ്പ് പ്രകാരം പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ വിജ്ഞാപനമിറക്കിയിരുന്നു. ഈ ഉത്തരവിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. അതേസമയം പാർലമെന്റിന്റെ അംഗീകാരം ആവശ്യമുള്ള ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബില്ല് 61നെതിരെ 125 വോട്ടുകൾക്ക് രാജ്യസഭ പാസാക്കുകയായിരുന്നു.

  തിരഞ്ഞെടുപ്പ് വാഗ്ദാനം

  തിരഞ്ഞെടുപ്പ് വാഗ്ദാനം

  അതിർത്തികടന്നുള്ള തീവ്രവാദത്തെ തുടർന്നുള്ള നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് സംസ്ഥാന പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ദീർഘകാലമായുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ് എന്നിവയാണ് ഇനിയുള്ളത്.

  പ്രത്യേക അവകാശങ്ങളില്ല

  പ്രത്യേക അവകാശങ്ങളില്ല

  കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെമറ്റെല്ലാ സംസ്ഥാനങ്ങൾക്കുമെന്നതുപോലെ ഇന്ത്യൻ ഭരണഘടന ജമ്മുകാശ്മീരിനും ബാധകും. അന്യസംസ്ഥാനക്കാർക്കും അവിടെ സ്ഥലവും സ്വത്തും വാങ്ങാം, സ്ഥിരതാമസമാക്കാം, നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ കേന്ദ്രനിയമം നടപ്പാക്കാവൂ എന്ന വ്യവസ്ഥയും നീങ്ങി. സുപ്രീംകോടതി ഉത്തരവിൽ നിന്ന് പ്രത്യേക പരിരക്ഷ ജമ്മുകാശ്മീരിനുണ്ടായിരുന്നത് നഷ്ടമായി. അതുമാത്രമല്ല ഇന്ത്യൻ പതാകയ്ക്കൊപ്പം ഇനി ജമ്മു കശ്മീരിന് പ്രത്യേക പതാക പാടില്ല.

  English summary
  UN Secretary General Antonio Guterres comment about Kashmir issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X