തർക്കം ഫോണിൽ പകർത്തി: ഇന്ത്യക്കാരന്‍റെ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്ത് എയർലൈൻസ് പകരം വീട്ടി!!!

  • Written By:
Subscribe to Oneindia Malayalam

ലോസ് ആഞ്ജലസ്: യുണൈറ്റഡ് എയര്‍ലൈൻസ് ടിക്കറ്റ് റദ്ദാക്കിയെന്ന് ഇന്ത്യക്കാരന്‍റെ പരാതി. നവംഗ് ഒസ എന്ന 37കാരനാണ് എയർലൈൻസിനെതിര രംഗത്തെത്തിയിട്ടുള്ളത്. ലഗ്ഗേജിന് അധിക ചാർജ് ഈടാക്കിയെന്ന് ആരോപിച്ച് എയർലൈൻസ് ഏജന്‍റുമായി തര്‍ക്കിക്കുന്ന മറ്റൊരു യാത്രക്കാരന്‍റെ വീഡിയോ ഫോണിൽ പകര്‍ത്തിയതിനെ തുടർന്നാണ് സംഭവമെന്ന് ഒസയെ ഉദ്ധരിച്ച് കെഎൻടിവി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വെസ്റ്റ് കോസ്റ്റിലേയ്ക്ക് പോകാൻ ബുക്ക് ചെയതിരുന്ന ടിക്കറ്റാണ് യുണൈറ്റഡ് എയർലൈൻസ് റദ്ദാക്കിയിട്ടുള്ളത്.

തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിൽ നിന്ന് ന്യൂ ഓര്‍ലിയന്‍സിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെ യുണൈറ്റഡ് എയർലൈൻസ് അധിക പണം ഈടാക്കിയെന്ന് ആരോപിച്ച് യാത്രക്കാരൻ ഏജൻറുമായി തർക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഒസ പകര്‍ത്തിയതെന്നാണ് വിവരം. മറ്റ് യാത്രക്കാർ ദൃശ്യം പകർത്തുന്നതിനിടെ ഓസയും ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.

 ടിക്കറ്റ് റദ്ദാക്കിയത് എന്തിന്

ടിക്കറ്റ് റദ്ദാക്കിയത് എന്തിന്

എന്തിനാണ് തന്‍റെ ടിക്കറ്റ് റദ്ദാക്കിയതെന്ന് അറിയില്ലെന്നും, തന്‍റെ ടിക്കറ്റ് റദ്ദാക്കാൻ അവർക്ക് അവകാശമുണ്ടോ എന്നുമാണ് ഒസ ഉന്നയിക്കുന്ന ചോദ്യം. തുടര്‍ന്ന് മറ്റൊരു എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താണ് ഒസ യാത്ര ചെയ്തത്.

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

ഇന്ത്യൻ വംശജന്‍റെ ടിക്കറ്റ് ഏജൻറിന്‍റെ നിർദേശപ്രകാരം റദ്ദാക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുണൈറ്റഡ‍് എയർലൈൻസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

 പ്രസ്താവനയിൽ തലയൂരി

പ്രസ്താവനയിൽ തലയൂരി

ഒസ പകര്‍ത്തിയ വീഡിയോ പോസിറ്റീവായ കസറ്റമർ എക്സ്പീരിയന്‍സ് അല്ലെന്നും അതിനാൽ മാപ്പപേക്ഷിക്കുകയാണെന്നും സ്ഥിതി പരിശോധിക്കുന്നുണ്ടെന്നും യുണൈറ്റഡ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഒസയോടും മറ്റ് ജീവനക്കാരോടും സംസാരിക്കുമെന്നും എയർലൈൻസ് പ്രസ്താവനയിൽ പറയുന്നു.

 അനുമതിയില്ലാതെ ദൃശ്യം പകർത്തി

അനുമതിയില്ലാതെ ദൃശ്യം പകർത്തി

ടിക്കറ്റ് കൗണ്ടറിൽ വച്ച് യാത്രക്കാരനും ഏജൻറും തമ്മിലുള്ള സംഭാഷണത്തിന്‍റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ഒസ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താൻ നിങ്ങൾക്ക് അവകാശമില്ലെന്ന് ആക്രോശിക്കുന്ന ഏജന്‍റിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. തുടർന്ന് ഏജന്‍റ് അവര്‍ക്ക് സമീപത്ത് ഇരുന്ന ആളോട് ടിക്കറ്റ് റിസർവേഷൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വാര്‍ത്തകൾ എളുപ്പത്തില്‍ അറിയാൻ വൺഇന്ത്യ സന്ദര്‍ശിക്കൂ...

വാര്‍ത്തകൾ എളുപ്പത്തില്‍ അറിയാൻ വൺഇന്ത്യ സന്ദര്‍ശിക്കൂ...

എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

Read more.. ജസ്റ്റിസ് കർണൻ ജുഡീഷ്യറിയെ നാണം കെടുത്തുന്നു!!ബൂത്ത് ഏജന്‍റിൽ നിന്ന് ഹൈക്കോടതി ജഡ്ജിയിലേയ്ക്ക്

English summary
An Indian-origin man in the US has claimed that the United Airlines cancelled his flight reservation because he filmed an employee during an altercation, the latest public relations headache for the under fire airline.
Please Wait while comments are loading...