കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും!

  • By Sruthi K M
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്‍ സ്ത്രീകളോടു കാണിക്കുന്ന വിവേചനം അതിശക്തമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും നിയമങ്ങള്‍ കര്‍ശനമാകുന്നതല്ലാതെ പുതുതായൊന്നും സംഭവിക്കുന്നില്ല എന്നു തന്നെ പറയാം. സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ അണിഞ്ഞിരിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്.

ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. പര്‍ദ്ദ ഇടാതെ സ്ത്രീകള്‍ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ വാഹനം ഒരാഴ്ചയോളം കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. പുതിയ നിയമം ഉടന്‍ നടപ്പിലാക്കുമെന്നും ഇറാനിയന്‍ പോലീസ് വ്യക്തമാക്കുന്നു.

woman-driver-saudi

പര്‍ദ്ദ ധരിക്കാതെ വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം തന്നെ പോലീസ് താക്കീത് നല്‍കുന്നുണ്ട്. 10,000പേര്‍ക്ക് താക്കീത് നല്‍കിയതായും ഇതില്‍ 2000 പേര്‍ക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. വാഹനപരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതായി ഡെപ്യൂട്ടി പോലീസ് ചീഫ് മൊണ്ടസറോള്‍ മെഹ്ദി അറിയിച്ചു.

പോലീസിന്റെ കണ്ണുവെട്ടിച്ച് കാറിനുള്ളില്‍ നിന്നു പര്‍ദ്ദ മാറ്റുക, നിയന്ത്രണമില്ലാതെ വാഹനമോടിക്കുക, സ്ത്രീകളോടു മോശമായി പെരുമാറുക തുടങ്ങിയവയാണ് നിയമലംഘനമായി പറയുന്നത്.

English summary
Iranian women who fail to wear the veil when driving will have their cars impounded for a week and are likely to be fined.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X