കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് മുന്നറിയിപ്പുമായി മുന്‍ സിഐഎ ഉപമേധാവി; ഉത്തരകൊറിയക്കെതിരായ യുദ്ധം വിജയിക്കുമെന്നുറപ്പില്ല

ട്രംപിന് മുന്നറിയിപ്പുമായി മുന്‍ സിഐഎ ഉപമേധാവി; ഉത്തരകൊറിയക്കെതിരായ യുദ്ധം വിജയിക്കുമെന്നുറപ്പില്ല

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരായ സൈനിക നടപടിക്കു മുമ്പ് പ്രസിഡന്റ് ട്രംപ് നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പുമായി സി.ഐ.എ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ മൈക്കല്‍ മോറെല്‍. ഉത്തരകൊറിയക്കെതിരേ സമ്പൂര്‍ണ യുദ്ധം ആസന്നമെന്ന് ട്രംപും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും മുറവിളി കൂട്ടുന്നതിനിടയിലാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയില്‍ മുതിര്‍ന്ന പദവി വഹിച്ച ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും

കൊറിയയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് മുമ്പില്‍ രണ്ട് വഴികളാണുള്ളതെന്ന് സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മൈക്കല്‍ മോറെല്‍ പറഞ്ഞു. ഒരു വഴി, പൂര്‍ണതോതിലുള്ള സൈനിക നടപടിയാണ്. അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല, വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തത് കൂടിയാണ്. രണ്ടാമത്തെ വഴി ഉത്തരകൊറിയയിലെ നിലവിലെ യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയെന്നതാണ്. പരമാവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏര്‍പ്പെടുത്തി അവരെ വരിഞ്ഞുകെട്ടുകയാണ് വിവേകപൂര്‍ണമായ രീതിയെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബ് തന്നെ!

പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബ് തന്നെ!

ഉത്തരകൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബ് തന്നെയാണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ക്ക് ഉറപ്പില്ല. എന്നാല്‍ അതാവാനാണ് സാധ്യതയെന്നാണ് മൈക്കല്‍ മോറെലിന്റെ പക്ഷം. കാരണം 25 വര്‍ഷമായി ഉത്തരകൊറിയയുടെ ആയുധനിര്‍മാണത്തിനു പിന്നാലെയാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍. അതുകൊണ്ടുതന്നെ ഹൈഡ്രജന്‍ ബോംബ് നിര്‍മിക്കാനുള്ള ശേഷി അവര്‍ക്കുണ്ടെന്ന കാര്യത്തില്‍ അല്‍ഭുതത്തിന് വകയില്ല. തന്റെ രഹസ്യാന്വേഷണ രംഗത്തെ അനുവഭവം വച്ച് ഇത് അപ്രതീക്ഷിതമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ പത്തിരട്ടി ശക്തി

കഴിഞ്ഞ തവണത്തേക്കാള്‍ പത്തിരട്ടി ശക്തി

ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയ ആണവ പരീക്ഷണം നേരത്തേ നടത്തിയതിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് വലിയ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി കാര്യങ്ങള്‍ വഷളാക്കാതിരിക്കുന്നതാണ് നല്ലത്. യുദ്ധങ്ങളില്‍ പലതും ഉദ്ദേശ്യപൂര്‍വം ആരംഭിക്കുന്നതല്ല. അറിയാതെ ചെന്നുപെടുന്നതാണ്. അങ്ങനെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത് അങ്ങനെയായിരുന്നു. കഴിഞ്ഞ ആറുമാസമായി കൊറിയയില്‍ നാം കാണുന്നത് അത്തരത്തില്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലത്

വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലത്

പരിധി വിടാതെ വാക്കുകള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അപ്പോള്‍ എല്ലാ വഴികളും തുറന്നുവയ്ക്കാന്‍ സാധിക്കും. പ്രകോപനപരമായ പ്രസ്താവനയിലൂടെ പ്രശ്‌ന പരിഹാരസാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം അമേരിക്ക എല്ലാ മുന്‍കരുതലുകളും എടുക്കുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ഉത്തരകറിയക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ട്രംപിനെ ഉപദേശിച്ചു.

 പരീക്ഷണം പൂര്‍ണ വിജയമെന്ന് ഉത്തരകൊറിയ

പരീക്ഷണം പൂര്‍ണ വിജയമെന്ന് ഉത്തരകൊറിയ

അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. മേഖലയില്‍ രണ്ട് ഭൂകമ്പങ്ങള്‍ സൃഷ്ടിച്ച പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഔദ്യോഗിക ടെലിവിഷന്‍ ഈ അവകാശവാദം ഉന്നയിച്ചത്. ദീര്‍ഘദൂര മിസൈലുകളില്‍ ഘടിപ്പിക്കാന്‍ പാകത്തില്‍ സജ്ജവുമാണത്. പ്രതീക്ഷതിനേക്കാള്‍ കൂടുതല്‍ ശക്തി സ്‌ഫോടനത്തിനുണ്ടായിരുന്നു. ആണവ ശേഷിയാര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും ടി.വി അവകാശപ്പെട്ടു. തങ്ങളോടുള്ള ശത്രുതാപരമായ നിലപാട് അമേരിക്ക അവസാനിപ്പിക്കുകയും തെക്കന്‍ കൊറിയയിലെ സൈനിക താവളം ഉപേക്ഷിക്കുകയും ചെയ്താല്‍ മാത്രമേ ആണവ പദ്ധതി നിര്‍ത്തിവയ്ക്കൂ എന്നാണ് ഉത്തര കൊറിയയുടെ നിലപാട്.

English summary
A former top CIA official has warned the United States that a military attack against North Korea will have “devastating consequences”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X