കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്ററും യൂട്യൂബും ഐസിസ് ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകപോലീസ് ചമയുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വികസനം നേടിയെ രാജ്യമെന്നൊക്കെ ആണ് അവകാശപ്പെടുന്നത്. എന്നാല്‍ സ്വന്തം സൈന്യത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എതിരാളികള്‍ തകര്‍ക്കുന്നത് അവര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് കരുതപ്പെടുന്ന ഐസിസുകാരാണ് അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.

US Twitter ISIS 1

'പരമ കാരുണികനായ അള്ളാഹുവിന്റെ നാമത്തില്‍ സൈബര്‍ ഖിലാഫത് തങ്ങളുടെ സൈബര്‍ ജിഹാദ് തുടരുന്നു' എന്ന സന്ദേശമാണ് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമായതോടെ സൈന്യം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി.

'അമേരിക്കന്‍ സൈനികരേ... ഞങ്ങള്‍ വരുന്നു. നിങ്ങളുടെ പുറംഭാഗം സൂക്ഷിച്ചുകൊള്ളുക' എന്ന സന്ദേശവും ട്വിറ്ററില്‍ ഐസിസ് ഭീകരര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

US Twitter ISIS

ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളെ കുറിച്ചും ഐസിസിനെതിരെയുള്ള നീക്കങ്ങളുടേയും വിവരങ്ങള്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു പുറത്ത് വിട്ടിരുന്നത്. എന്നാല്‍ വിലപ്പെട്ട രേഖകളൊന്നും ഈ ഹാക്കിങിലൂടെ തീവ്രവാദികള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. ഏവര്‍ക്കും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അക്കൗണ്ടും യൂട്യൂബ് അക്കൗണ്ടും ഹാക്ക് ചെയ്തതിലൂടെ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

English summary
US Centcom Twitter account hacked by pro-IS group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X