കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേക്ക് പോകുക ഇനി അത്ര എളുപ്പമല്ല; നിങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും...

നിലവില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഈ നിബന്ധന ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ വിസ ലഭിക്കണമെങ്കില്‍ ഇനി സോഷ്യമീഡിയ അക്കൗണ്ടുകളുടെ പാസ്വേര്‍ഡും നല്‍കണം. അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനാണ് പുതിയനിബന്ധനകള്‍ കൊണ്ടു വരുന്നത്. അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഈ വിവരം അറിയിച്ചത്.

നിലവില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഈ നിബന്ധന ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 90 ദിവസത്തേക്ക് വിസ നല്‍കേണ്ടതില്ല എന്നാണ് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. അമേരിക്കയിലെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

 ജോണ്‍ കെല്ലി

ജോണ്‍ കെല്ലി

കൂടുതല്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍ വരുത്തുന്നതെന്ന് കെല്ലി വ്യക്തമാക്കി.

 ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ്

ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇവര്‍ ഇന്റര്‍നെറ്റില്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടും.

 വെബ്‌സൈറ്റുകള്‍

വെബ്‌സൈറ്റുകള്‍

അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും.

 തീരുമാനം അംഗീകരിക്കാത്തവര്‍

തീരുമാനം അംഗീകരിക്കാത്തവര്‍

ഇക്കാര്യത്തില്‍ സഹകരിക്കാത്തവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ലെന്നതാണ് ഭരണകൂടത്തിന്റെ നിലപാട്. ഇത് നടപ്പിലാക്കാനുള്ള തീരുമാനം അന്തിമമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത് നടപ്പാക്കുമെന്ന സൂചനയാണ് കെല്ലി നല്‍കുന്നത്.

English summary
US embassies could ask visa applicants for passwords to their own social media accounts in future background checks, Homeland Security Secretary John Kelly said Tuesday. Kelly said the move could come as part of the effort to toughen vetting of visitors to screen out people who could pose a security threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X