സൗദി അറേബ്യയെ മറിച്ചിട്ട് അമേരിക്ക; ചുട്ട മറുപടി കൊടുത്ത് സൗദി, ഒപ്പം റഷ്യയും!! മല്‍സരം കടുത്തു

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  എണ്ണയുൽപ്പാദനത്തിൽ കടുത്ത മത്സരം അമേരിക്കക്കെതിരെ റഷ്യയെ കൂട്ടുപിടിച്ച് സൗദി | Oneindia Malayalam

  അമേരിക്കയുടെ സൗഹൃദ രാജ്യമാണ് സൗദി അറേബ്യ. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമാണ്. പക്ഷേ, എണ്ണ ഉല്‍പ്പാദക രംഗത്ത് സൗദി നിലനിര്‍ത്തിയിരുന്ന അപ്രമാദിത്തം ചോദ്യം ചെയ്തിരിക്കുകയാണിപ്പോള്‍ അമേരിക്ക. സൗദിയേക്കാള്‍ എണ്ണ ഇപ്പോള്‍ അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നുവെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. ഇതാകട്ടെ സൗദിയെ സാമ്പത്തികമായി തകര്‍ക്കുന്ന നീക്കവുമാണ്. എന്നാല്‍ ഈഘട്ടത്തില്‍ അമേരിക്കക്ക് മറുപടി നല്‍കാന്‍ സൗദി മറ്റൊരുനീക്കം നടത്തുന്നു. അവിടെയാണ് റഷ്യയുടെ വരവ്. റഷ്യയെ കൂട്ടുപിടിച്ചാണ് സൗദി അമേരിക്കയെ തളയ്ക്കാന്‍ നോക്കുന്നത്. വിചിത്രമായ ചില നീക്കങ്ങളാണ് വന്‍ശക്തികളുടെ ലോകത്ത്...

  ലോകത്ത് ഏറ്റവും കൂടുതല്‍

  ലോകത്ത് ഏറ്റവും കൂടുതല്‍

  ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം റഷ്യയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും. മൂന്നാം സ്ഥാനമാണ് അമേരിക്കക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

  അമേരിക്കന്‍ കുതിപ്പ്

  അമേരിക്കന്‍ കുതിപ്പ്

  അമേരിക്ക ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 332000 ബാരല്‍ എണ്ണയാണ് അമേരിക്ക ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് അവസാനിച്ച ആഴ്ചയില്‍ പുറത്തുവന്ന കണക്കാണിത്.

  37 വര്‍ഷങ്ങള്‍ക്ക് ശേഷം

  37 വര്‍ഷങ്ങള്‍ക്ക് ശേഷം

  അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കിലാണ് സൗദിയെ പിന്നിലാക്കി അമേരിക്ക ക്രൂഡ് ഓയില്‍ ഉല്‍പ്പാദക രംഗത്ത് കുതിക്കുന്നുവെന്ന വിവരമുള്ളത്. 1970 നവംബറിന് ശേഷം അമേരിക്ക ഇത്രയും കൂടുതല്‍ ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദനം നടത്തുന്നത് ആദ്യമാണ്.

  അമേരിക്ക പോകുന്നത്

  അമേരിക്ക പോകുന്നത്

  ഡിസംബറില്‍ അമേരിക്കയുടെ ക്രൂഡ് ഉല്‍പ്പാദനം പ്രതിദിനം 9.92 ദശലക്ഷം ബാരലാണ്. ഈ വര്‍ഷം അമേരിക്ക ശരാശരി 10.6 ദശലക്ഷം ബാരല്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം 11.2 ദശലക്ഷമാകും.

  റഷ്യയെ മറികടക്കും

  റഷ്യയെ മറികടക്കും

  ഈ കണക്കിന് പോയാല്‍ അമേരിക്ക ഒന്നാം സ്ഥാനത്തുള്ള റഷ്യയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ കൂടുതലായി എണ്ണ ഉല്‍പ്പാദന മേഖലയിലേക്ക് എത്തുന്നതാണ് അമേരിക്കയിലെ ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായി പറയപ്പെടുന്നത്.

  സൗദിയും റഷ്യയും

  സൗദിയും റഷ്യയും

  അതേസമയം, നിലവില്‍ എണ്ണ മേഖലയില്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സൗദിയും റഷ്യയും ഗൗരവമായ ചര്‍ച്ചയിലാണ്. സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യയിലെത്തി. റഷ്യയിലെ സാബിറ്റ തുറമുഖത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സൗദി മന്ത്രി റഷ്യന്‍ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി.

  വാതകം വാങ്ങി എണ്ണയെ രക്ഷിക്കൂ

  വാതകം വാങ്ങി എണ്ണയെ രക്ഷിക്കൂ

  സാബിറ്റയില്‍ റഷ്യ പ്രകൃതി വാതക നിലയം തുറന്നിട്ടുണ്ട്. 2700 കോടി ഡോളര്‍ ചെലവിട്ടാണ് നിലയം സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ വാതകം വാങ്ങി നിങ്ങള്‍ നിങ്ങളുടെ എണ്ണയെ സംരക്ഷിക്കൂവെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിടല്‍ പുടിന്‍ സൗദി മന്ത്രിയോട് പറഞ്ഞത്.

  18 മാസമായി

  18 മാസമായി

  എല്ലാ വിഷയങ്ങള്‍ക്കും പരിഹാരം കാണണമെന്നും അതിന് താന്‍ വന്നതെന്നുമായിരുന്നു സൗദി മന്ത്രിയുടെ പ്രതികരണം. റഷ്യന്‍ ഊര്‍ജമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. കഴിഞ്ഞ 18 മാസമായി ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരുന്നത്. ഇപ്പോള്‍ സാഹചര്യം മാറുകയാണ്.

  അമേരിക്ക കൊടുത്ത പണി

  അമേരിക്ക കൊടുത്ത പണി

  ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലില്‍ അഞ്ചിലൊന്നും റഷ്യയുടെയും സൗദിയുടെയും വകയാണ്. അതിനിടെയാണ് അമേരിക്കയുടെ ഷെല്‍ ഓയിലിന്റെ വരവുണ്ടായത്. ഇതോടെ എണ്ണ വില വന്‍ തോതില്‍ കുറഞ്ഞു. അത് സൗദിക്ക് കനത്ത തിരിച്ചടിയായി.

   സംയുക്ത നീക്കം

  സംയുക്ത നീക്കം

  സിറിയയിലെ പ്രശ്‌നങ്ങളുടെ പേരില്‍ രണ്ട് ചേരിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു സൗദിയും റഷ്യയും. ഇനി ഭിന്നത വേണ്ടെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാട്. ഈ സാഹചര്യത്തില്‍ സംയുക്ത വ്യവസായം തുടങ്ങാനും കോടികളുടെ നിക്ഷേപം ഇറക്കാനും സൈനിക കരാറുണ്ടാക്കാനും ധാരണയായിട്ടുണ്ട്.

  1000 കോടിയുടെ നിക്ഷേപം

  1000 കോടിയുടെ നിക്ഷേപം

  റഷ്യയില്‍ ആയിരം കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നൂറ് കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ഏറെകാലമുണ്ടാകില്ലെന്നാണ് റഷ്യയും സൗദിയും അഭിപ്രായപ്പെടുന്നത്. ഇരുരാജ്യങ്ങളും ഐക്യപ്പെടുന്നത് അമേരിക്കക്ക് ക്ഷീണമാണ്.

  കൂടുതല്‍ പ്രതിസന്ധി

  കൂടുതല്‍ പ്രതിസന്ധി

  റഷ്യയെ സംബന്ധിച്ചിടത്തോളം നിരവധി വരുമാന മാര്‍ഗങ്ങളുണ്ട്. എന്നാല്‍ സൗദിയുടെയും മറ്റ് ജിസിസി രാജ്യങ്ങളുടെയും അവസ്ഥ അതല്ല. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കയുടെ നീക്കം ഏറ്റവും തിരിച്ചടിയാകുന്നത് സൗദിക്കായിരിക്കുമെന്ന് വിലയിരുത്താന്‍ കാരണം. സൗദി അറേബ്യയ്ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും റഷ്യയ്ക്കും തിരിച്ചടിയാണ് അമേരിക്കയുടെ നീക്കം.

  അമേരിക്ക സ്വന്തം വഴിക്ക്

  അമേരിക്ക സ്വന്തം വഴിക്ക്

  2014ല്‍ എണ്ണ വില ആഗോള വിപണിയില്‍ കൂപ്പു കുത്തിയിരുന്നു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്. പിന്നീട് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നില്‍ സൗദിയും റഷ്യയുമായിരുന്നു പ്രധാനമായും. ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്ക ഈ തീരുമാനം കാര്യമായെടുത്തിട്ടില്ല.

  ഗൗനിച്ചില്ല

  ഗൗനിച്ചില്ല

  അമേരിക്ക അവരുടെ ഷെല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഒട്ടും കുറച്ചിട്ടില്ല എന്നു മാത്രമല്ല, വന്‍ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. സൗദി എണ്ണയേക്കാള്‍ വില കുറവാണ് അമേരിക്കയുടെ എണ്ണയ്ക്ക്. അതുകൊണ്ടു തന്നെ ആഗോള വിപണയില്‍ ഷെല്‍ എണ്ണയോടുള്ള താല്‍പ്പര്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്.

  അപകടനീക്കം

  അപകടനീക്കം

  ഭൂമിക്കടിയിലെ കനംകുറഞ്ഞ പാറയായ ഷെല്‍ തുരന്നെടുക്കുന്ന എണ്ണയാണ് അമേരിക്ക വിപണിയിലെത്തിക്കുന്നത്. ഇതിന് വേണ്ടി അമേരിക്ക ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഭൂഗര്‍ഭ ജലം മലിനമാക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയാണ് അമേരിക്ക എണ്ണ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  ഇന്ത്യ മറുകണ്ടം ചാടുമോ

  ഇന്ത്യ മറുകണ്ടം ചാടുമോ

  ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും സൗദിയുടെയും മറ്റ് അറബ് രാജ്യങ്ങളുടെയും എണ്ണയാണ് കൂടുതല്‍ വാങ്ങുന്നത്. എന്നാല്‍ സൗദിയുടെ എണ്ണ വിട്ട് ഇന്ത്യ ഇറാഖിന്റെ എണ്ണ കൂടുതല്‍ ഇറക്കുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വില കൂടിയതാണെന്ന അഭിപ്രായം ഇന്ത്യക്കുണ്ടുതാനും.

  തീരുമാനം എടുത്തില്ല

  തീരുമാനം എടുത്തില്ല

  ഈ സാഹചര്യത്തില്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് അത്തരമൊരു ആലോചന. അമേരിക്കയുടെ എണ്ണ വിദഗ്ധ പരിശോധനയ്ക്ക് ഇന്ത്യ വിധേയമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ എണ്ണ കൂടുതല്‍ ഇറക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

  ഇറച്ചിക്കോഴികളില്‍ വീര്യംകൂടിയ മരുന്നുകള്‍; നിത്യരോഗികളാകും!! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

  പ്രമുഖ നടനെതിരെ സ്ത്രീ; ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു, പോലീസില്‍ പരാതി നല്‍കി

  English summary
  US crude production hits record, passing Saudi Arabia

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്