അമേരിക്കയുടെ ബോംബുകളുടെ മാതാവിനെ വെല്ലും റഷ്യയുടെ ബോംബുകളുടെ പിതാവ്!ട്രംപും ലോകവും പേടിക്കണം

  • By: Afeef
Subscribe to Oneindia Malayalam

മോസ്‌ക്കോ: ബോംബുകളുടെ മാതാവ്! കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രങ്ങള്‍ക്കെതിരെയുള്ള അക്രമത്തില്‍ അമേരിക്ക ഉപയോഗിച്ച ജിബിയു 43 എന്ന ബോംബിനെയാണ് ബോംബുകളുടെ മാതാവെന്ന പേരില്‍ വിളിക്കുന്നത്.

ഐസിസിനെതിരെ അഫ്ഗാന്‍ സേനയും അമേരിക്കയും സംയുക്തമായി നടത്തിയ പോരാട്ടത്തിനിടെയായിരുന്നു അമേരിക്ക ബോംബുകളുടെ മാതാവെന്ന് വിളിക്കുന്ന ജിബിയു 43 പ്രയോഗിച്ചത്.ഐസിസ് ഭീകരര്‍ ബങ്കറുകളിലും, തുരങ്കങ്ങളിലും പതിയിരുന്നതിനാലാണ് മാരക ബോംബ് പ്രയോഗിച്ചതെന്നാണ് അമേരിക്കന്‍ വക്താവ് പ്രതികരിച്ചത്.

russia

പക്ഷേ, അമേരിക്കയുടെ കൈവശമുള്ള ബോംബുകളുടെ മാതാവിനെക്കാള്‍ പ്രഹരശേഷിയുള്ള ബോംബാണ് റഷ്യയുടെ കൈയിലുള്ളത്. ബോംബുകളുടെ പിതാവെന്ന് അറിയപ്പെടുന്ന എടിബിഐപി എന്ന ബോംബ് റഷ്യ 2007ലാണ് വികസിപ്പിച്ചത്. 88000 പൗണ്ട് ഭാരമുള്ള ബോംബുകളുടെ പിതാവിനെ സംബന്ധിച്ചുള്ള പല കാര്യങ്ങളും ഇപ്പോഴും രഹസ്യമാണ്.

2003ലാണ് അമേരിക്ക ജിബിയു 43 എന്ന ബോംബുകളുടെ മാതാവിനെ വികസിപ്പിച്ചെടുത്തത്. ഇറാഖ് അധിനിവേശ സമയത്ത് ബോംബ് ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ അമേരിക്ക ആദ്യമായി ജിബിയു 43 ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ആണവബോംബിന്റെ ചില സവിശേഷതകള്ളുള്ള ബോംബുകളുടെ പിതാവിനെ റഷ്യന്‍ സൈന്യമാണ് വികസിപ്പിച്ചത്. ജിബിയുവിനെക്കാള്‍ ഇരട്ടി പ്രഹരശേഷിയുള്ള ഈ ബോംബ് നിലവില്‍ റഷ്യന്‍ വ്യോമസേനയുടെ കൈവശമാണുള്ളത്.

English summary
US drops 'Mother of All Bombs' in Afghanistan, but did you know Russia has 'Father of All Bombs'?
Please Wait while comments are loading...