കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാര്‍ക്കെതിരെയുള്ള തന്റെ നിലപാട് ഉറപിച്ച് ട്രംപ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കുടിയേറ്റകാര്‍ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പാലുകൊടുക്കുന്ന കൈക്ക് കൊത്തുന്ന പാമ്പ് എന്നാണ് കുടിയേറ്റക്കാരെ ഉപമിച്ചത്. അല്‍ വില്‍സന്റെ വിഖ്യാതമായ ദി സ്‌നേക്ക് എന്ന 1968ലെ ഗാനം ഉരുവിട്ടാണ് 1500ഓളം ആളുകളുടെ മുന്നില്‍ 35 മിനിട്ടു നേരം ട്രംപ് കത്തികയറിയത്.

അസുഖം ബാധിച്ച പാമ്പിനെ ഒരു സ്ത്രീ അലിവു തോന്നി തന്റെ വീട്ടിലേക്ക് എടുത്തു കൊണ്ടു പോയതാണ് പാട്ടിലെ കഥ. പാമ്പിനെ ശുശ്രൂഷിച്ചെങ്കിലും പാമ്പ് സ്ത്രീയെ തിരിച്ച് കടിക്കുകയായിരുന്നു. മരണശയ്യില്‍ തന്നെ എന്തിനാണ് കടിച്ചതെന്ന സ്ത്രീ ചേദിച്ചു. പാമ്പിന്റെ മറുപടിയാണ് കരഘോഷങ്ങള്‍ക്കിടയില്‍ ട്രംപ് ആവര്‍ത്തിച്ചത്.

Donald Trump

ശ്ശെ... വിഢിയായ സ്ത്രീയെ... എന്നെ നിങ്ങള്‍ എടുക്കുന്നതിനു മുന്നെ ഞാനൊരു പാമ്പാണെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരുന്നോ. എന്നായിരുന്നു പാമ്പിന്‍രെ മറുപടി. കുടിയേറ്റകാര്‍ക്കെതിരെയുള്ള തന്റെ നിലപാട് അരക്കിട്ടുറപ്പിക്കും വിധമാണ് യങ്‌സ്ടൗണ്‍ വിമാനത്താവളത്തില്‍ ഡോണാള്‍ഡ് ട്രംപ് പ്രസംഗിച്ചത്.

മധ്യഅമേരിക്കകാരെ പുറത്താക്കാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് അദ്ദേഹം ശപഥം ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അകത്താക്കാന്‍ സിറിയയില്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇല്ലിനോയ്, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, മിസോറിയ, ഓഹിയോ എന്നിവിടങ്ങളിലെല്ലാം പ്രൈമറികള്‍ ചൊവ്വാഴ്ചയാണ്. ഇവിടങ്ങളില്‍ ഇപ്പോള്‍ ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്.

English summary
Donald Trump - fighting for a clean sweep on Tuesday in primaries that could secure him the Republican nomination - likened immigrants to the US to a deadly snake that bites the person who shows it kindness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X