Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക; ട്രംപിന്‍റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍, തോല്‍വി ഇനിയും സമ്മതിക്കാതെ ട്രംപ്

Nov 09, 2020, 1:24 pm IST

പദവിയിൽ തുടരുന്ന തന്റെ അവസാന മാസങ്ങളിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
Nov 09, 2020, 10:00 am IST

തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് ഭാര്യ മെലാനിയയും മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്‌നറും. ബൈഡന്‍റെ വിജയം സമ്മതിക്കാന്‍ സമയമായെന്ന് മെലാനിയയും കഷ്‌നറും ട്രംപിനെ സമീപിച്ച് നിര്‍ദേശിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Nov 09, 2020, 9:57 am IST

ട്രംപ് നടപ്പിലാക്കിയ പല നയങ്ങളും പൊളിച്ചെഴുതുമെന്ന സൂചന നല്‍കി ജോ ബൈഡന്‍. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കുകയും മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കുകയും ചെയ്തേക്കും
Nov 08, 2020, 11:52 pm IST

കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ നിരവധി അമേരിക്കക്കാർ എത്തിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ ട്രംപ് ഇതുവരെയും തയ്യാറായിട്ടില്ല. ജോ ജനിച്ച പെൻ‌സിൽ‌വാനിയ പോലുള്ള പ്രധാന പോരാട്ടഭൂമികളിൽ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ നിർണായകമായ 20 ഇലക്ടറൽ വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
Nov 08, 2020, 9:56 pm IST

യുഎസ് പ്രസിഡന്റായി ജോ ബൈഡൻ വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുന്നതോടെ നിർണ്ണായക മാറ്റങ്ങളാണ് യുഎസിൽ സംഭവിക്കുക. ട്രംപിന്റെ കുടിയേറ്റ നയം ബൈഡൻ തിരുത്തിയെഴുതി സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ചില നടപടികൾ വേഗത്തിൽ റദ്ദാക്കാൻ കഴിയുമെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അനേകം മാറ്റങ്ങൾ പഴയപടിയാക്കാൻ മാസങ്ങളോ വർഷങ്ങളോ തന്നെ എടുത്തേക്കാം. കുടിയേറ്റ നിയമത്തിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ.
Nov 08, 2020, 9:46 pm IST

കങ്കണ റണൌട്ടിന്റെ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ജനങ്ങൾ ജോ ബൈഡനെ തിരഞ്ഞെടുത്തിട്ടുള്ളത് അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്താണെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. അവർ ഇരുവരും ചേർന്ന് മികച്ച ഒരു ടീമിനെ സൃഷ്ടിക്കും. ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ അത്രയും ബഹുമാന്യനായ വ്യക്തിയെ അപമാനിക്കരുത്. ഇരുവരും ഒരേ പാർട്ടിയിൽ നിന്നുള്ളവരും ഒരേ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തത്ത്വചിന്തയും ഉദ്ദേശ്യങ്ങളും പുലർത്തുന്നവരാണ്. അവർ ഒരു സ്ത്രീയാണ്. നിങ്ങൾ അവരെ ഒരു റോൾമോഡലാക്കി. എന്നാൽ ജോ ബൈഡൻ ഗജനിയാണ്. അതെങ്ങനെ പ്രവർത്തിക്കും?
Nov 08, 2020, 9:46 pm IST

കുത്തിവെച്ച മരുന്നുകൾ ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല. കമലാ ഹാരിസായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നാണ് കങ്കണയുടെ പ്രതികരണം. ഒരു സ്ത്രീ ഉയർന്നുവരുമ്പോൾ അവർ ഓരോ സ്ത്രീകൾക്കുമുള്ള പാതയാണ് തെളിക്കുന്നത്. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകൾ" കങ്കണ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയുടെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തുകയായിരുന്നു കങ്കണ. കമലാ ഹാരിസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
Nov 08, 2020, 4:15 pm IST

അമേരിക്കയില്‍ വിജയം ഉറപ്പിച്ച ആദ്യ പ്രഖ്യാപനത്തിന് ജോ ബൈഡന്‍ ഒരുങ്ങുന്നു. കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുകയാണ് അദ്ദേഹം. നേരത്തെ തന്നെ തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിനായിരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.
Nov 08, 2020, 4:14 pm IST

പരാജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ്‌ വിവാദങ്ങളില്‍ നിന്നെല്ലാം അകന്ന്‌ ഗോള്‍ഫ്‌ കളിയില്‍ മുഴുകി ഡൊണാള്‍ഡ്‌ ട്രംപ്‌. വിര്‍ജീനിയ സ്റ്റേറ്റിലെ സറ്റെര്‍ലിംഗിലുള്ള നാഷ്‌ണല്‍ ഗോള്‍ഫ്‌ കോഴ്‌സില്‍ കളിയിലായിരുന്നു ട്രംപ്‌.
Nov 08, 2020, 4:13 pm IST

അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ട്രംപിന് ലഭിച്ചിരുന്ന സംരക്ഷണം ഒഴിവാക്കാന്‍ ട്വിറ്റർ. ജനുവരി 2021 മുതല്‍ പ്രകോപനപരമോ വ്യാജമായതോ ആയ ട്വീറ്റ് ട്രംപില്‍ നിന്നുണ്ടായാല്‍ അദ്ദേഹം ട്വിറ്റര്‍ ബാന്‍ നേരിടേണ്ടി വരും. വിലക്ക് വന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് വരെ ട്രംപിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്.
Nov 08, 2020, 8:33 am IST

അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കുമെന്ന് ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണിത്.അമേരിക്കയെന്നാൽ ചുവപ്പും നീലയും സംസ്ഥാനങ്ങളല്ല.ഐക്യനാടുകളാണ്.കറുത്ത വർഗക്കാർ അമേരിക്കയുടെ അവിഭാജ്യ ഘടമാണ്.താൻ വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡന്‌ പറ‌ഞ്ഞു.
Nov 08, 2020, 7:27 am IST

അമേരിക്കക്കാര്‍ക്ക് പുതിയ യുഗപിറവിയാണെന്ന് കമല ഹാരിസ്. ഫല പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും കമല പറഞ്ഞു. ഡെലവേറിലെ വില്‍മിങ്ടണില്‍ വച്ചാണ് കമല അമേരിക്കക്കാരെ അഭിസംബോധന ചെയ്തത്. അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കമല പ്രഖ്യാപിച്ചു.
Nov 08, 2020, 6:47 am IST

ബൈഡനും കമല ഹാരിസും അമേരിക്കന്‍ ജനതയെ ഉടന്‍ അഭിസംബോധന ചെയ്യും. ഡെലവേറിലെ വില്‍മിങ്ടണില്‍ വച്ചാണ് ബൈഡന്‍ പ്രസംഗം നടത്തുക കാലഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരില്‍ അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരി, ആദ്യ ഇന്ത്യന്‍ വംശജ എന്നി ബഹുമതികളും കമലക്ക് സ്വന്തമാണ്.
Nov 08, 2020, 6:44 am IST

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യും. നിങ്ങളെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകുമെന്നും ബൈഡന്‍ പറഞ്ഞു.
Nov 08, 2020, 1:19 am IST

ജോ ബൈഡനെ അഭിനന്ദിച്ച് നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതൽ ഉയരത്തിലെത്തിക്കാനവട്ടെയെന്ന് ട്വീറ്റ്
Nov 08, 2020, 1:19 am IST

ബൈഡൻ അമേരിക്കയെ ഒന്നിപ്പിക്കുമെന്ന് രാഹുൽ
Nov 08, 2020, 1:19 am IST

ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി
Nov 07, 2020, 10:55 pm IST

ഈ മഹത്തായ രാജ്യത്തെ നയിക്കാന്‍ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് ട്വീറ്റ്‌
Nov 07, 2020, 10:55 pm IST

അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ജോ ബൈഡന്‍
Nov 07, 2020, 10:18 pm IST

അമേരിക്കയുടെ നാൽപ്പത്തി ആറാമത് പ്രസിഡണ്ട് ആണ് ജോ ബൈഡൻ. ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്
Nov 07, 2020, 10:18 pm IST

20 ഇലക്ടറൽ വോട്ടുകൾ ഉളള പെൻസിൽവാനിയയിൽ വിജയം ഉറപ്പിച്ചതോടെയാണ് ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത്
Nov 07, 2020, 10:03 pm IST

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് വിജയം, 273 ഇലക്ടറൽ വോട്ടുകളോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക്
Nov 07, 2020, 9:28 pm IST

ഇന്ന് ഫിലാഡല്‍ഫിയയില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Nov 07, 2020, 3:24 pm IST

യുഎസ് ഓഫീസ് ഓഫ് സ്‌പെഷ്യല്‍ കൗണ്‍സില്‍ ഈ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ് ട്രംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ബില്‍ പാസ്‌ക്രലാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഇവിടെ രഹസ്യമായി വലിയൊരു സംഘം തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് എത്തിയിരുന്നോ എന്നാണ് സംശയിക്കുന്നത്.
Nov 07, 2020, 3:24 pm IST

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റാലും കാത്തിരിക്കുന്നത് വലിയൊരു അന്വേഷണം. വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
Nov 07, 2020, 1:14 pm IST

ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കുമെന്നാണ് ബൈഡന്‍ പക്ഷം
Nov 07, 2020, 11:11 am IST

വാഷിങ്ംടണില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍
Nov 07, 2020, 11:10 am IST

ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നും ജോ ബൈഡന്‍
Nov 07, 2020, 10:00 am IST

പെന്‍സുന്‍വാനിയയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
Nov 07, 2020, 9:35 am IST

നോര്‍ത്ത് കരോലീനയില്‍ ലീഡ് തുടര്‍ന്ന് ട്രംപ്
READ MORE

വാഷിംഗ്ടൺ: എപിയുടെ റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച വരെ 100 ദശലക്ഷം അമേരിക്കക്കാരാണ് വോട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപനം മൂലം നേരത്തെ വോട്ട് ചെയ്യാനുള്ള സൌകര്യമാണ് നിരവധി വോട്ടർമാർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് പകരമായാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒന്നിലധികം പ്രതിസന്ധികളെ അതിജീവിച്ചാണ് യുഎസ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

റോയിറ്റേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പിന്നിലാണെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ ഇൻ ബാലറ്റുകൾ ട്രംപിന് അനുകൂലമായി നീങ്ങില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷവും സംസ്ഥാനങ്ങൾ വോട്ടെണ്ണുന്നുണ്ടെങ്കിൽ അഭിഭാഷകരെ നിയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

trumpbidenkamala-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+