കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ പലിശ നിരക്ക് വർദ്ധന പ്രഖ്യാപിച്ച് യുഎസ് ഫെഡറൽ റിസർവ് ബാങ്ക്, 1994 ന് ശേഷം ആദ്യം

  • By Akhil Prakash
Google Oneindia Malayalam News

വാഷിംഗ്ടൺ: പലിശ നിരക്ക് കുത്തനെ ഉയർത്തി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്. 1994 ന് ശേഷം രേഖപ്പെടുത്തന ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് ബുധനാഴ്ച 0.75 ശതമാനം ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിനെ 2 ശതമാനത്തിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാന നിരക്ക് ഉയർത്തുന്നത് തുടരുമെന്നും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി പറഞ്ഞു.

അടുത്ത കാലം വരെ, സെൻട്രൽ ബാങ്ക് 0.5 ശതമാനം പോയിന്റ് വർദ്ധനയ്ക്ക് അംഗീകാരം നൽകുമെന്ന് ആയിരുന്നു സൂചനകൾ. എന്നാൽ പണപ്പെരുപ്പം ഉയർന്നത് തിരിച്ചടിയായി. പണപ്പെരുപ്പത്തെ ചെറുക്കാനായി രാജ്യം ശക്തമായി പ്രതികരിക്കണം എന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കിന്റെ പദ്ധതികളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നതിനായി ഫെഡറൽ ചെയർ ജെറോം പവൽ അടുത്ത് തന്നെ പത്രസമ്മേളനം നടത്തും. കൂടുതൽ വിവരങ്ങൾ അപ്പോൾ പുറത്ത് വിടും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശരാശരി ത്രൈമാസ പ്രവചനമനുസരിച്ച്, മാർച്ചിലെ 1.9 ശതമാനം പ്രൊജക്ഷനിൽ നിന്ന് ഫെഡറൽ ഫണ്ട് നിരക്ക് 3.4 ശതമാനത്തിൽ അവസാനിച്ചിരുന്നു.

 usfederalreserve

വർഷാവസാനത്തോടെ പണപ്പെരുപ്പ സൂചിക 5.2 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ജിഡിപി വളർച്ച 2022 ൽ മുമ്പത്തെ 2.8 ശതമാനം പ്രവചനത്തിൽ നിന്ന് 1.7 ശതമാനമായി കുറയും എന്നും ഇവർ പറയുന്നു. യുക്രൈൻ റഷ്യ യുദ്ധം പണപ്പെരുപ്പത്തിൽ അധിക സമ്മർദ്ദം സൃഷ്ടിച്ചതായി എഫ്എംഒസി അഭിപ്രായപ്പെട്ടു. ചൈനയിൽ ഇപ്പോഴും തുടരുന്ന ലോക്ഡൗണുകൾ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വർദ്ധിപ്പിക്കുമെന്നും എന്നും ഇവർ കൂട്ടിച്ചേർത്തു. ലോകത്തിൽ പല ഭാ ഗങ്ങളിൽ നില നിൽക്കുന്ന കോവിഡ് പ്രതിസന്ധി, യുഎസിലെ ചില സാധനങ്ങളുടെ ഡിമാന്റ് എന്നിവ പരി ഗണിച്ച് യുഎസ് സെൻട്രൽ ബാങ്കർമാർ മാർച്ച് മുതലാണ് പലിശ നിരക്ക് പൂജ്യത്തിൽ നിന്ന് ഉയർത്താൻ തുടങ്ങത്.

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയിലേക്കും സോണിയ ഗാന്ധിയിലേക്കും എത്തിയതെങ്ങനെനാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയിലേക്കും സോണിയ ഗാന്ധിയിലേക്കും എത്തിയതെങ്ങനെ

അതിനിടെ യുദ്ധവും ഉപരോധങ്ങളും എല്ലാം വൻ പണപ്പെരുപ്പത്തിന് കാരണമാക്കി. യുഎസിലെ പെട്രോൾ വില ആദ്യമായി ഗാലണിന് 5 ഡോളറിലെത്തി. ഇന്ധനങ്ങൾക്ക് ദിനംപ്രതി ഇവിലെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. 12 മാസത്തിനിടെ 8.6 ശതമാനാമാണ് ഇന്ധനങ്ങൾക്ക് വില ഉയർന്നത്. ഗ്യാസോലിൻ വില കുതിച്ചുയർന്നതിനാൽ മൊത്തവിലയും കുതിച്ചുയർന്നു. സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കാതെ തന്നെ പണപ്പെരുപ്പം കുറയ്ക്കാൻ ബെഞ്ച്മാർക്ക് വായ്പാ നിരക്കിൽ പകുതി പോയിന്റ് വർദ്ധനയും അടുത്ത മാസം കൂടുതൽ നീക്കങ്ങളും നടത്തുമെന്ന് അധിക‍ൃതർ അറിയിച്ചു.

നയന മനോഹരി നയന എൽസ; ഗ്ലാമറസ് ലുക്കിൽ കണ്ണുതളളി ആരാധകർ! വേറിട്ട ഫോട്ടോസ് കണ്ടാലോ?

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
The US Federal Reserve has announced the largest interest rate hike since 1994
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X