പാകിസ്താനെതിരെ കടുത്ത നടപടിക്ക് അമേരിക്ക!!അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയും..

Subscribe to Oneindia Malayalam

വാഷിങ്ടണ്‍: തീവ്രവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്ക് മുതിര്‍ന്നേക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാന്‍ നയത്തില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സൂചന നല്‍കി. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ കാരണം. വൈറ്റ് ഹൈസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്.

'ഞങ്ങള്‍ അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ വളരെ അടുത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയൊരു തീരുമാനമാണ്', വൈറ്റ് ഹൗസിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. അഫ്ഗാന്‍ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നതെന്നും യുഎസ് സെനറ്റര്‍ ജോണ്‍ മക്‌കെയ്ന്‍ അറിയിച്ചു.

us-flag-

അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ അഭയ കേന്ദ്രമാകരുതെന്നും അമേരിക്കക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാകരുത് എന്ന കാര്യവും അഫ്ഗാന്‍ പോളിസിയില്‍ കൊണ്ടുവരും. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ സ്വര്‍ഗ്ഗമാകരുതെന്നും നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ചില നിയമ വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

English summary
The United States on Friday hinted that it may take strict action against Pakistan and terror.
Please Wait while comments are loading...