കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ 3000 പേരെ കൊന്നത് ആര്? സൗദിയോ ഇറാനോ; ഇറാന്‍ കോടികള്‍ നല്‍കണമെന്ന് വിധി

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ നിയമ നടപടികളില്‍ സൗദിക്ക് പുറമെ ഇറാനും കുടുങ്ങി. സ്പതംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി വിധിച്ചു. ശതകോടികളുടെ നഷ്ടപരിഹാരമാണ് ഇറാനില്‍ നിന്ന് ഈടാക്കേണ്ടതെന്ന് ജഡ്ജി ജോര്‍ജ് ബി ഡാനിയല്‍ വിധിയില്‍ പറയുന്നു.

3000ത്തിലധികം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇറാന്റെ സഹായവും അക്രമികള്‍ക്ക് ലഭിച്ചിരുന്നുവെന്നും അതുകൊണ്ട് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വിധി. സമാനമായ കേസ് സൗദി അറേബ്യക്കെതിരെയും അമേരിക്കയില്‍ നടക്കുന്നുണ്ട്. കേസ് റദ്ദാക്കണമെന്ന സൗദിയുടെ ആവശ്യം അടുത്തിടെ കോടതി തള്ളിയിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിധിയും തുടര്‍നടപടികളും വിശദീകരിക്കാം....

കമ്മീഷന്‍ കണ്ടെത്താത്തത്

കമ്മീഷന്‍ കണ്ടെത്താത്തത്

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി. ഇറാന്‍ അക്രമികള്‍ക്ക് സാങ്കേതിക സഹായം നല്‍കിയെന്നാണ് പരാതിയിലെ ആരോപണം. എന്നാല്‍ അമേരിക്കയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കമ്മീഷന്‍ ഇറാന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.

വിമര്‍ശനത്തിന് ഇടയാക്കും

വിമര്‍ശനത്തിന് ഇടയാക്കും

ഈ സാഹചര്യത്തില്‍ കോടതി വിധി വിമര്‍ശനത്തിന് ഇടയാക്കും. ഭാര്യയോ ഭര്‍ത്താവോ കൊല്ലപ്പെട്ടതിന് 12.5 ദശലക്ഷം ഡോളര്‍ വീതവും രക്ഷിതാക്കള്‍ കൊല്ലപ്പെട്ടതിന് 8.5 ദശലക്ഷം ഡോളര്‍ വീതവും കുട്ടികള്‍ കൊല്ലപ്പെട്ടതിന് 8.5 ദശലക്ഷം ഡോളര്‍ വീതവും സഹോദരന്‍/സഹോദരി കൊല്ലപ്പെട്ടതിന് 4.25 ദശലക്ഷം ഡോളര്‍ വീതവും ഇറാന്‍ നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

വിധിയില്‍ അര്‍ഥമുണ്ടോ

വിധിയില്‍ അര്‍ഥമുണ്ടോ

അമേരിക്കന്‍ മാധ്യമമായ എബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്രമികള്‍ക്ക് ഇറാന്‍ സാങ്കേതിക സഹായം നല്‍കിയെന്നാണ് ആരോപണം. കൂടാതെ പരിശീലനം നല്‍കുകയും ആസൂത്രണം ചെയ്യാന്‍ സഹായിക്കുകയും ചെയ്തുവെന്നും പരാതികളില്‍ കുറ്റപ്പെടുത്തുന്നു. ഇറാന്‍ ആക്രമണത്തില്‍ പങ്കാളികളാണെന്ന് ഔദ്യോഗികമായി ഇതുവരെ കണ്ടെത്തയിട്ടില്ലാത്ത സാഹചര്യത്തില്‍ വിധിയില്‍ അര്‍ഥമുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.

ഇറാനില്‍ നിന്ന് എങ്ങനെ പണം കിട്ടും

ഇറാനില്‍ നിന്ന് എങ്ങനെ പണം കിട്ടും

മാത്രമല്ല, ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഇറാനെതിരെ വിധി നടപ്പാക്കണമെങ്കില്‍ അമേരിക്കക്ക് നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിധി പ്രതീകാത്മകമായി മാറാനാണ് സാധ്യത.

സൗദിയും സഹായിച്ചുവത്രെ

സൗദിയും സഹായിച്ചുവത്രെ

അതേസമയം, അക്രമികള്‍ക്ക് സൗദി അറേബ്യ സഹായം ചെയ്തുവെന്ന് ആരോപിച്ചുള്ള കേസ് അമേരിക്കന്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് തള്ളക്കളയണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സൗദിയുടെ ഹര്‍ജി തള്ളുകയാണ് കോടതി ചെയ്തത്.

2001 സപ്തംബര്‍ 11ന്

2001 സപ്തംബര്‍ 11ന്

2001 സപ്തംബര്‍ 11നാണ് അമേരിക്കയെ നടുക്കിയ ആക്രമണമുണ്ടായത്. അമേരിക്കയുടെ തന്നെ വിമാനങ്ങള്‍ റാഞ്ചിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. ന്യൂയോര്‍ക്കിലെ ലോകവ്യാപാര നിലയത്തിലേക്ക് ഒന്നിലേറെ വിമാനങ്ങള്‍ ഇടിച്ചുകയറ്റി. അമേരിക്കന്‍ പ്രതിരോധ നിലയമായ വാഷിങ്ടണിലെ പെന്‍ഗണ്‍ ആക്രമിക്കപ്പെട്ടു. അതിന് പുറമെ മറ്റൊരു തന്ത്ര പ്രധാന മേഖലയും ആക്രമണം നേരിട്ടു.

ലോക പോലീസ് ഞെട്ടിയ നിമിഷം

ലോക പോലീസ് ഞെട്ടിയ നിമിഷം

ഒരേ സമയം മൂന്നിടത്ത് ശക്തമായ ആക്രമണമുണ്ടായതോടെ ലോക പോലീസ് ചമഞ്ഞു നടന്ന അമേരിക്കയുടെ സുരക്ഷാ സംവിധാനം ചോദ്യം ചെയ്യപ്പെട്ടു. 3000ത്തിലധികം പേരാണ് ആക്രമണങ്ങളില്‍ അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 19 പേരാണെന്ന് അമേരിക്ക പിന്നീട് കണ്ടെത്തി. ഇതില്‍ 15 പേര്‍ സൗദി അറേബ്യക്കാരായിരുന്നുവത്രെ.

കഴമ്പുണ്ടെന്ന് കോടതി

കഴമ്പുണ്ടെന്ന് കോടതി

തുടര്‍ന്നാണ് സൗദിക്കെതിരെ ഇരകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. സൗദി അറേബ്യ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആ രാജ്യം ഏറ്റെടുക്കണമെന്നുമായിരുന്നു പരാതികളിലെ ഉള്ളടക്കം. എന്നാല്‍ ഇതിനെതിരെ സൗദി അറേബ്യ കോടതിയെ സമീപിച്ചു. സൗദിയുടെ ഹര്‍ജി ഫെഡറല്‍ കോടതി തള്ളുകയായിരുന്നു. ഇരകളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന പരോക്ഷ പരാമര്‍ശവും മാന്‍ഹട്ടന്‍ കോടതി നടത്തുകയും ചെയ്തു.

അല്‍ ഖാഇദയും ഉസാമയും

അല്‍ ഖാഇദയും ഉസാമയും

അല്‍ ഖാഇദയും ഉസാമ ബിന്‍ ലാദിനുമാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അല്‍ ഖാഇദയ്ക്ക് ആക്രമണം നടത്താന്‍ എല്ലാ പിന്തുണയും സൗദി ചെയ്തുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഓരോ കുടുംബത്തിനും കോടികള്‍ വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

 പുതിയ നിയമത്തിന്റെ ബലത്തില്‍

പുതിയ നിയമത്തിന്റെ ബലത്തില്‍

2016 സപ്തംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ നിയമം പാസാക്കിയിരുന്നു. ഇതു പ്രകാരം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിദേശരാജ്യങ്ങള്‍ക്കെതിരെ അമേരിക്കക്കാര്‍ക്ക് സ്വന്തം നാട്ടില്‍ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ ബലത്തിലാണ് സൗദിക്കെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സൗദിക്കിടെ ഇറാനും

സൗദിക്കിടെ ഇറാനും

ഈ ഹര്‍ജികള്‍ തള്ളണമെന്നാണ് സൗദി അറേബ്യ മാന്‍ഹട്ടന്‍ കോടതിയോട് ആവശ്യപ്പെട്ടത്. സൗദിയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഫലത്തില്‍ സൗദിക്കെതിരായ കേസ് അമേരിക്കന്‍ കോടതിയില്‍ നടക്കും. സൗദി അക്രമികളെ സഹായിച്ചുവെന്ന് കോടതി കണ്ടെത്തിയാല്‍ സൗദിക്ക് വലിയ തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്യും. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ഇറാനെതിരെ വിധി വന്നിരിക്കുന്നത്.

കുവൈത്തില്‍ മലയാളികള്‍ക്ക് ജീവപര്യന്തം; യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു, കീഴ്‌ക്കോടതി കനിഞ്ഞിട്ടുംകുവൈത്തില്‍ മലയാളികള്‍ക്ക് ജീവപര്യന്തം; യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു, കീഴ്‌ക്കോടതി കനിഞ്ഞിട്ടും

English summary
US judge orders Iran to pay billions to families of 9/11 victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X