• search

അമേരിക്കന്‍ ചാരന്‍മാര്‍ റഷ്യക്കാരുടെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍!

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മോസ്‌കോ: അമേരിക്കന്‍ ചാരന്‍മാര്‍ റഷ്യയിലെ വിവിധ ജനവിഭാഗങ്ങളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്.

  ഉത്തരകൊറിയന്‍ ആണവ പരീക്ഷണം ഉടന്‍! പ്രകോപനം ട്രംപിന്‍റെ കൊറിയന്‍ സന്ദര്‍ശനം, അടവുകള്‍ മെനഞ്ഞ് ട്രംപ്

  റഷ്യന്‍ ജനതയുടെ ശരീരഘടനയെ പറ്റി ഗവേഷണം നടത്താനാണിതെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വിലയിരുത്തല്‍.

  വാര്‍ത്ത പുറത്തുവിട്ടത് പുടിന്‍

  വാര്‍ത്ത പുറത്തുവിട്ടത് പുടിന്‍

  റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്‍ തന്നെയാണ് ഡി.എന്‍.എ വാര്‍ത്ത ആദ്യമായി പുറത്തുവിടുന്നത്. റഷ്യയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു ഇത്. റഷ്യയുടെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത വംശവിഭാഗങ്ങളില്‍പ്പെട്ട ആളുകളില്‍ നിന്ന് അമേരിക്ക ജനിതക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന കാര്യം നിങ്ങള്‍ക്കറിയുമോ എന്നായിരുന്നു യോഗത്തില്‍ പുടിന്റെ ചോദ്യം.

  എന്താണ് ലക്ഷ്യം?

  എന്താണ് ലക്ഷ്യം?

  ഇങ്ങനെ റഷ്യന്‍ ജനവിഭാഗങ്ങളുടെ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്നതെന്തിനാണെന്നാണ് പുടിന്റെ ചോദ്യം. എന്നു മാത്രമല്ല, സോദ്ദേശ്യപരമായും പ്രഫഷനലായുമാണ് അമേരിക്ക ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ കാര്യത്തില്‍ വലിയ താല്‍പര്യമാണ്. അവര്‍ ചെയ്യുന്നത് ചെയ്യട്ടെ. നാം ചെയ്യേണ്ടത് ചെയ്യുകതന്നെ വേണം- പുടിന്‍ പറഞ്ഞു.

  എന്‍.ജി.ഒകളെ ഉപയോഗിച്ച്

  എന്‍.ജി.ഒകളെ ഉപയോഗിച്ച്

  റഷ്യന്‍ ജനതയുടെ ജനിതക രഹസ്യങ്ങള്‍ അമേരിക്ക ശേഖരിക്കുന്നത് എന്‍.ജി.ഒകളെ ഉപയോഗപ്പെടുത്തിയാണെന്ന് പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇക്കാര്യം റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. റഷ്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാംപിളുകള്‍ ശേഖരിച്ചതായാണ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

  റഷ്യക്കാരെ മാത്രം അപായപ്പെടുത്താന്‍?

  റഷ്യക്കാരെ മാത്രം അപായപ്പെടുത്താന്‍?

  അമേരിക്കയും ഇസ്രായേലുമാണ് ജൈവ ആയുധങ്ങള്‍ നിര്‍മിക്കുന്നതില്‍ പരീക്ഷണം നടത്തിയ വിഭാഗങ്ങളെന്നാണ് വിലയിരുത്തല്‍. പ്രത്യേക ജനിതക കോഡുകളുള്ള ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന രോഗാണുക്കളോ രാസായുധങ്ങളോ ഉപയോഗിച്ച് ആക്രമണം നടത്തുന്ന രീതിയാണിത്. അറബികളെ മാത്രം അപായപ്പെടുത്തുന്നതും ജൂതന്മാരെ ബാധിക്കാത്തതുമായ ജൈവആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി യു.എസ് ടെക്‌നോളജ് മാഗസിനായ വയേഡ് 1998ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയുടെ ബയോളജിക്കല്‍ ലാബിലാണ് എയിഡ്‌സ് വൈറസുകള്‍ക്ക് രൂപം നല്‍കിയതെന്ന് 1980കളില്‍ സോവിയറ്റ് യൂനിയന്‍ ആരോപിച്ചിരുന്നു.

  ഗവേഷണത്തിന് വേണ്ടി മാത്രമെന്ന് യു.എസ്

  ഗവേഷണത്തിന് വേണ്ടി മാത്രമെന്ന് യു.എസ്

  അതേസമയം, ഡി.എന്‍.എ സാമ്പിളുകള്‍ സ്വീകരിക്കുന്നത് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രമാണെന്നാണ് അമേരിക്കന്‍ വ്യോമസേനാ വക്താവ് കാപ്റ്റന്‍ ബ്യു ഡൗണി പറഞ്ഞത്. റഷ്യക്കാരുടെ മാംസ പേശികളുടെയും അസ്ഥികളുടെയും സവിശേഷതകളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് വിവര ശേഖരണമെന്നും അദ്ദേഹം പറഞ്ഞു.

  English summary
  The US Air Force says it is collecting Russian DNA samples for “research” purposes only, after Russian President Vladimir Putin raised concerns about the practice and its possible use in biological warfare

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more