കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളിലെ ഡ്രോണ്‍ ആക്രമണം യുഎസ്സിന്റെ വലിയ അബദ്ധം, ക്ഷമ ചോദിച്ച് കമാന്‍ഡര്‍, ഐസിസുമായി ബന്ധമില്ല

Google Oneindia Malayalam News

കാബൂള്‍: വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണം വന്‍ അബദ്ധമാണെന്ന് സൈനിക കമാന്‍ഡര്‍. ഇത് ആദ്യമായിട്ടാണ് യുഎസ് ഇക്കാര്യം സമ്മതിക്കുന്നത്. നേരത്തെ യുഎസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ സൈന്യത്തിന് അബദ്ധം സംഭവിച്ചതായി പറഞ്ഞിരുന്നു. യുഎസിന് ഭീഷണിയാണെന്ന കാരണത്താലാണ് ഐസിസിനോടെന്ന പേരില്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഭീകരര്‍ക്കെതിരെയല്ല ആക്രമണം നടത്തിയതെന്നായിരുന്നു പിന്നീട് വന്ന വിവരങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നയാളുടെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

1

രാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്‍, കോണ്‍ഗ്രസുമായി ഒന്നിക്കില്ലരാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്‍, കോണ്‍ഗ്രസുമായി ഒന്നിക്കില്ല

ഐസിസ് ഖോറസാന്‍ ഗ്രൂപ്പിനെതിരെയായിരുന്നു യുഎസ് ആക്രമണം നടത്തിയത്. പത്ത് സാധാരണക്കാര്‍ അടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ഏഴോളം കുട്ടികളുമുണ്ടായിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായ ജനറല്‍ ഫ്രാങ്ക് മക്കന്‍സിയാണ് വീഴ്ച്ചയുണ്ടായതായി സമ്മതിച്ചത്. യുഎസ് ആക്രമണം നടത്തിയ വാഹനത്തില്‍ ഐസിസ് തീവ്രവാദികളോ അവരുമായി ബന്ധമുള്ളവരോ ആവാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മക്കന്‍സി പറഞ്ഞു. ഇവര്‍ യുഎസ് സൈന്യത്തിന് ഭീഷണിയാണെന്ന് പറയാനും സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. യുഎസ് സൈന്യത്തിന് ഭീഷണിയാണെന്ന വാദം ഉയര്‍ത്തിയായിരുന്നു ഡ്രോണ്‍ ആക്രമണം നടത്തിയത്.

അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ ആക്രമണം യുഎസിനെ ഞെട്ടിച്ചിരുന്നു. 13 യുഎസ് സൈനികരും നൂറിലധികം സാധാരണക്കാരുമാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് വിവരം ശക്തമായിരുന്നുവെന്ന് മക്കന്‍സി പറയുന്നു. മറ്റൊരു ആക്രമണം ഐസിസ് നടത്തുമെന്ന് ഉറപ്പായിരുന്നു. അതിന് കൃത്യമായ തെളിവുകളും ലഭിച്ചിരുന്നു. പക്ഷേ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യം നന്നായി പരിശോധിച്ചു. കൃത്യമായി വിശകലനം ചെയ്തപ്പോള്‍ വീഴ്ച്ച സംഭവിച്ചെന്ന് മനസ്സിലായി. ഞങ്ങളുടെ ആക്രമണത്തില്‍ പത്ത് പേര്‍ ദാരുണമായി കൊല്ലപ്പെട്ടുവെന്നും മക്കന്‍സി പറഞ്ഞു. അതൊരു അബദ്ധമായിരുന്നു. അതില്‍ മാപ്പുചോദിക്കുന്നു. കമാന്‍ഡറെന്ന നിലയില്‍ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നുവെന്നും മക്കന്‍സി വ്യക്തമാക്കി.

യുഎസ് സദ്ദുദ്ദേശത്തോടെ, ഇനിയൊരു ആക്രമണം ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണം ആണിത്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്നവര്‍ക്കും സൈനികര്‍ക്കും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. വിമാനത്താവളത്തിന്റെ മേഖലയില്‍ ഐസിസ് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ഡ്രോണ്‍ ആക്രമണത്തിന്റെ 48 മണിക്കൂര്‍ മുമ്പ് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായി മക്കന്‍സി പറയുന്നു. പലതരത്തിലുള്ള ആക്രമണം ഐസിസ് നടത്തുമെന്നും, അത് യുഎസ് സൈന്യത്തിനെ അപായപ്പെടുത്താന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മിസൈല്‍ ആക്രമണം, ചാവേര്‍ സ്‌ഫോടനം, വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുമായി വിമാനത്താവളത്തിലേക്ക് ഇടിച്ച് കയറ്റി സ്‌ഫോടനമുണ്ടാക്കുക എന്നിവ ഐസിസ് ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും ഇന്റലിജന്‍സില്‍ ഉണ്ടായിരുന്നുവെന്ന് മക്കന്‍സി പറഞ്ഞു.

അറുപതോളം ഇന്റലിജന്‍സ് വിവരങ്ങളില്‍ ഐസിസ് ആക്രമണത്തിന്റെ ഭീഷണിയുണ്ടെന്ന് വ്യക്തമായിരുന്നുവെന്ന് കമാന്‍ഡര്‍ പറയുന്നു. വെളുത്ത നിറത്തിലുള്ള ടൊയോട്ടയുടെ കൊറോള ഉപയോഗിച്ചായിരിക്കും അടുത്ത ആക്രമണമെന്നായിരുന്നു പ്രധാന വിവരം. ഓഗസ്റ്റ് 29 മുതല്‍ ശക്തമായ നിരീക്ഷണം ഇവിടെയുണ്ടായിരുന്നു. കാറിന്റെ അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പക്ഷേ ഇതൊരു ധൃതിപിടിച്ച വ്യോമാക്രമണം അല്ലായിരുന്നു. ഈ വാഹനത്തെ കൃത്യമായി നിരീക്ഷിച്ചിരുന്നു. അതിലുള്ളവരെ എട്ട് മണിക്കൂറോളവും നിരീക്ഷിച്ചു. ക്രോസ് ചെക്കിംഗും നടത്തി. ആ വാഹനം സൈന്യത്തിന് ഭീഷണിയാണെന്ന് അങ്ങനെയാണ് ഉറപ്പിച്ചതെന്ന് മക്കന്‍സി പറഞ്ഞു.

Recommended Video

cmsvideo
സൈനീക വിമാനത്തില്‍ ഊഞ്ഞാലാടി താലിബാന്‍ ഭീകരര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

ആക്രമണത്തിന് ശേഷം കാര്‍ പൊട്ടിത്തെറിച്ചത് ഇതിനുള്ളില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നതിന് തെളിവായിരുന്നുവെന്നാണ് യുഎസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സ്‌ഫോടനം നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നു. ഇവര്‍ക്കുള്ള നഷ്ടപരിഹാരം യുഎസ് പരിഗണിച്ച് വരികയാണെന്നും മക്കന്‍സി പറഞ്ഞു.

English summary
us military commander apoligise for kabul drone attack says they made a mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X