Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടാല്‍ അമേരിക്കയില്‍ അണുബോംബിടും; ട്രംപിന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്, യുദ്ധം!!

ഉത്തര കൊറിയക്കെതിരായ നടപടിക്ക് ചൈനയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്. ഇനി ചൈന സഹായിച്ചില്ലെങ്കിലും ഉത്തര കൊറിയക്കെതിരേ നടപടിയെടുക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

പ്യോങ്‌യാങ്: ഉത്തര കൊറിയയെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുക്കവെ ശക്തമായ താക്കീത് നല്‍കി കമ്യൂണിസ്റ്റ് രാജ്യം. പ്രകോപനമുണ്ടായാല്‍ അമേരിക്കക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. പടിഞ്ഞാറന്‍ പസഫികിനെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ കപ്പലുകല്‍ വരുന്നത്.

ഉത്തര കൊറിയക്കെതിരായ നടപടിക്ക് ചൈനയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്. ഇനി ചൈന സഹായിച്ചില്ലെങ്കിലും ഉത്തര കൊറിയക്കെതിരേ നടപടിയെടുക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. മേഖലയിലെ സംഭവങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

മേഖല യുദ്ധത്തിലേക്ക്

ഉത്തര കൊറിയക്ക് ചൈനയുടെ പിന്തുണയുള്ളതാണ് അമേരക്കയെ സംബന്ധിച്ച ഭയം. ചൈന ഉത്തര കൊറിയയെ സഹായിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖല യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കിടയില്‍ പരന്നിട്ടുണ്ട്.

ആണവ പരീക്ഷണം

ഉത്തര കൊറിയ ഒരു പ്രശ്‌നമാണെന്നാണ് ട്രംപ് പറയുന്നത്. ചൈനയുടെ സഹായമില്ലെങ്കിലും ആ പ്രശ്‌നം അമേരിക്ക പരിഹരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉത്തര കൊറിയ ആറാമത്ത് ആണവ പരീക്ഷണം നടത്തുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പടപ്പുറപ്പാട്.

സിറിയയിലെ ആക്രമണം

സിറിയയില്‍ അമേരിക്കന്‍ സൈന്യം കഴിഞ്ഞാഴ്ച മിസൈല്‍ ആക്രമണം നടത്തി ഒരു വ്യോമതാവളം പൂര്‍ണമായും നശിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയും റഷ്യയും ഇറാനും മറ്റു ലോക രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കവെയാണ് ഉത്തര കൊറിയക്കെതിരായ അമേരിക്കന്‍ നീക്കം.

ശക്തരായ സൈനിക വ്യൂഹം

വളരെ ശക്തരായ സൈനിക വ്യൂഹത്തെയാണ് ഉത്തര കൊറിയയിലേക്ക് അയച്ചതെന്ന് ട്രംപ് പറയുന്നു. യുദ്ധ വിമാനങ്ങളിലുള്ളതിനേക്കാള്‍ പ്രഹര ശേഷിയുള്ള ആയുധങ്ങളാണ് കപ്പലിലുള്ളതെന്ന് ട്രംപ് പറഞ്ഞു. ഒരാഴ്ചക്കകം ഇവ പസഫിക് തീരത്തെത്തും.

കിം ജോങ് ഉന്നിനെ അറിയില്ല

ഉത്തര കൊറിയന്‍ നേതാവ് തെറ്റായ വഴിയിലാണ് യാത്ര ചെയ്യുന്നതെന്ന് ട്രംപ് പറയുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് മാനസികമായി തകരാറുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് കിം ജോങ് ഉന്നിനെ അറിയില്ല എന്നായിരുന്നു മറുപടി.

സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഉത്തര കൊറിയ

ശത്രുനീക്കം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഉത്തര കൊറിയന്‍ നേതാക്കളെ ഉദ്ധരിച്ച് ഔദ്യോഗിക പത്രമായ റോദോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ലക്ഷ്യമിടുന്നത് തങ്ങളുടെ ആണവ നിലയങ്ങളാണെന്ന് അറിയാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആണവായുധം പ്രയോഗിക്കും

അമേരിക്കയുടെ ആക്രമണം ദക്ഷിണ കൊറിയക്കും പസഫിക് മേഖലയ്ക്കും അമേരിക്കക്ക് തന്നെയും ഭീഷണിയാണ്. ആണവായുധം തങ്ങള്‍ പ്രയോഗിക്കുമെന്നും അവര്‍ മുന്നിറിയിപ്പ് നല്‍കി.

യുദ്ധ വിമാനങ്ങളും

യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണ്‍ ആണ് അമേരിക്ക പസഫിക് മേഖലയിലേക്ക് അയച്ചിട്ടുള്ളത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് കപ്പലില്‍ സജ്ജമാക്കിയിട്ടുള്ളത്.

മിസൈലുകളും സജ്ജം

യുദ്ധ വിമാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളും കപ്പലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം എല്ലാ ആയുധസജീകരണങ്ങളും യുദ്ധക്കപ്പലുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും ആദ്യമായാണ് അമേരിക്ക ഇക്കാര്യം പരസ്യമാക്കുന്നത്.

അമേരിക്കക്കൊപ്പം ജപ്പാനും

അതേസമയം, അമേരിക്കന്‍ യുദ്ധക്കപ്പലിനൊപ്പം ജാപ്പനീസ് യുദ്ധക്കപ്പലും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാപ്പനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡം യുദ്ധ ഭൂമിയാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+