കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെപ്പറ്റി ഇങ്ങനെ പറയാമോ,അതും ലൈവ് ചര്‍ച്ചയ്ക്കിടെ? ഇതെന്തൊരു മനുഷ്യന്‍?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്‍ കാഴ്‌സണ്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. അമേരിയ്ക്കയുടെ പ്രസിഡന്റ് ആകാന്‍ മുസ്ലിങ്ങള്‍ യോഗ്യരല്ലെന്നും ഇസ്ലാം വിശ്വാസികളെ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിയ്ക്കുന്നതിനെപ്പറ്റി തനിയ്ക്ക് ആലോചിയ്ക്കാനേ കഴിയില്ലെന്നുമായിരുന്നു ബെന്‍ കാഴ്‌സണിന്റെ പരാമര്‍ശം.

മുസ്ലീം സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത വിമര്‍ശനമാണ് പരാമര്‍ശത്തെത്തുടര്‍ന്ന് കാഴ്‌സണിനെ ഏറ്റുവാങ്ങേണ്ടി വന്നത്. വര്‍ഗീതയത കലര്‍ന്ന പരാമര്‍ശത്തിലൂടെ തന്നെ പ്രസിഡന്റ് പദത്തിന് താന്‍ യോഗ്യനല്ലെന്ന് കാഴ്‌സണ്‍ തെളിയിക്കുകയായിരുന്നെന്ന് മതവിശ്വാസികള്‍. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിങ്ങള്‍ക്കെതിരെ പ്രസിഡന്റ് സ്ഥാനര്‍ത്ഥി തുറന്നടിച്ചത്.

 ചിന്തിക്കാനേ കഴിയില്ല

ചിന്തിക്കാനേ കഴിയില്ല

രാജ്യത്തെ പ്രസിഡന്റായി ഒരു മുസ്ലിം അധികാരമേല്‍ക്കുന്നതിനെപ്പറ്റി തനിയ്ക്ക് ചിന്തിയ്ക്കാനേ കഴിയില്ലെന്നാണ് ബെന്‍ കാഴ്‌സണ്‍ പറയുന്നത്.

ഒബാമേയയും

ഒബാമേയയും

ബരാക് ഒബാമ നോണ്‍-അമേരിയ്ക്കന്‍ മുസ്ലീമാണെന്നും രാജ്യത്തിന്റെ പ്രശ്‌നം തന്നെയാണ് മുസ്ലിങ്ങളെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ഖേദം

ഖേദം

കാഴ്‌സണിന്റെ പരാമര്‍ശത്തില്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ഖേദം പ്രകടിപ്പിച്ചു

യോഗ്യമല്ല

യോഗ്യമല്ല

പ്രസിഡന്റ് പദത്തില്‍ എത്താന്‍ താന്‍ യോഗ്യനല്ലെന്ന് തെളിയിക്കുന്നതായിരുന്നു കാഴ്‌സണിന്റെ പാരമര്‍ശമെന്ന് ഇസ്ലാമിക് റിലേഷന്‍സ് വക്താവ് ഇബ്രാഹിം കൂപ്പര്‍ പറഞ്ഞു

വിവാദം

വിവാദം

എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍, ന്യൂറോ സര്‍ജ്ജന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കാഴ്‌സണില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചിരുന്നതല്ല. ക്രിസ്തീയ വിശ്വാസിയാണ് അദ്ദേഹം. എന്തായാലും സംഭവം വന്‍ വിവാദമായിട്ടുണ്ട്

English summary
US president can't be Muslim, Republican candidate Carson says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X