Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വ്യാപാരയുദ്ധത്തിലേക്കോ? ചൈന കരാര്‍ ലംഘിച്ചു, സ്റ്റീല്‍, അലൂമിനിയം താരിഫ് 50% മാക്കി ട്രംപ്

ചൈന വ്യാപാര കരാര്‍ ലംഘിച്ചു എന്ന് ആരോപിച്ച് വീണ്ടും താരിഫ് യുദ്ധം ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ നടന്ന ഒരു റാലിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജൂണ്‍ 4 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് 25% ല്‍ നിന്ന് 50% ആയി ഉയര്‍ത്തും എന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ സ്റ്റീല്‍, അലുമിനിയം വ്യവസായങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം തിരിച്ചുവരുന്നു. നമ്മുടെ അത്ഭുതകരമായ സ്റ്റീല്‍, അലുമിനിയം തൊഴിലാളികള്‍ക്ക് ഇത് മറ്റൊരു വലിയ സന്തോഷ വാര്‍ത്തയായിരിക്കും. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ!', അദ്ദേഹം പിന്നീട് ട്രൂത്തില്‍ കുറിച്ചു. 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് 14 ബില്യണ്‍ ഡോളര്‍ നിറയ്ക്കാനും ലക്ഷ്യമിടുന്ന പങ്കാളിത്തത്തിന് പുതിയ താരിഫുകള്‍ ഗുണം ചെയ്യുമെന്ന് ട്രംപ് അവകാശപ്പെട്ടു.

Donald Trump

'ഇപ്പോള്‍ ഈ നിക്ഷേപം നടത്തിയ ഈ കൂട്ടം ആളുകള്‍ വളരെ സന്തുഷ്ടരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അതിനര്‍ത്ഥം ആര്‍ക്കും നിങ്ങളുടെ വ്യവസായം മോഷ്ടിക്കാന്‍ കഴിയില്ല എന്നാണ്. 25% ആണെങ്കില്‍, അവര്‍ക്ക് ആ വേലി മറികടക്കാന്‍ കഴിയും, 50% ആണെങ്കില്‍, അവര്‍ക്ക് ഇനി വേലി മറികടക്കാന്‍ കഴിയില്ല,'' യുഎസ് സ്റ്റീല്‍, നിപ്പോണ്‍ സ്റ്റീല്‍ പങ്കാളിത്തത്തിന് അടുത്തിടെ അംഗീകാരം നല്‍കിയ ട്രംപ് പറഞ്ഞു.

അതേസമയം ചൈനയില്‍ ഉത്പാദിപ്പിക്കുന്ന ഉരുക്കിനെ അദ്ദേഹം വിമര്‍ശിച്ചു. തന്റെ താരിഫുകള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു. ''അമേരിക്കയുടെ ഭാവി ഷാങ്ഹായില്‍ നിന്നുള്ള മോശം ഉരുക്ക് കൊണ്ട് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പിറ്റ്‌സ്ബര്‍ഗിന്റെ ശക്തിയും അഭിമാനവും ഉപയോഗിച്ച് അത് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു!'' ട്രംപ് പറഞ്ഞു.

നേരത്തെ താരിഫ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാപാര കരാര്‍ ചൈന ലംഘിച്ചുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. 'ചൈന, അമേരിക്കയുമായുള്ള കരാര്‍ പൂര്‍ണ്ണമായും ലംഘിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദകനും കയറ്റുമതിക്കാരനുമാണ് ചൈന. എന്നിരുന്നാലും, 2018 ല്‍ 25% താരിഫ് ഏര്‍പ്പെടുത്തിയതിനുശേഷം, യുഎസിലേക്കുള്ള ചൈനയുടെ സ്റ്റീല്‍ കയറ്റുമതി ഗണ്യമായി കുറഞ്ഞു.

മേയ് പകുതിയോടെ ചൈനയുമായി ഉണ്ടാക്കിയ വ്യാപാര കരാര്‍ ഒരു 'വേഗത്തിലുള്ള കരാര്‍' ആയിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ആ സമയം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ 90 ദിവസത്തേക്ക് 125% ത്തിലധികം താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഫാക്ടറി അടച്ചുപൂട്ടലുകളും ചൈനീസ് ഇറക്കുമതികളില്‍ 145% വരെ ഉയര്‍ന്ന അദ്ദേഹത്തിന്റെ താരിഫുകളില്‍ നിന്ന് ഉടലെടുത്ത ആഭ്യന്തര അസ്വസ്ഥതകളും ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ നിന്ന് ചൈനയെ തടയുന്നതിനാണ് വ്യാപാര കരാര്‍ അന്തിമമാക്കിയത്.

അതേസമയം വ്യാപാര കരാര്‍ എങ്ങനെയാണ് ലംഘിച്ചതെന്നോ ചൈനയ്ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+