കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ അന്തര്‍വാഹിനി പിടിച്ച ചൈനയ്ക്ക് മുട്ടന്‍ പണിയുമായി ട്രംപ്.... ട്രംപിനോടാണോ കളി!!!

തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത അന്തര്‍വാഹിനി ചൈന തന്നെ എടുത്തോട്ടെ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

Google Oneindia Malayalam News

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടികൂടിയത്. വിവാദമായി നില്‍ക്കുന്ന ദക്ഷിണ ചൈന കടലില്‍ നിന്നായിരുന്നു ഇത്. ദക്ഷിണ ചൈന കടലിന്റെ ആധിപത്യം ചൈന അവകാശപ്പെടുന്നതിനെ ഏറ്റവും അധികം എതിര്‍ക്കുന്നത് അമേരിക്കയാണ്.

എന്തായാലും അമേരിക്കയ്ക്ക് പണികൊടുത്തുവെന്ന സന്തോഷത്തിലായിരുന്നു ചൈന. പക്ഷേ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബരാക്ക് ഒബാമയെ പോലെയല്ല.

ചൈനയുടെ ആവേശത്തെ വെറും ഒരു ട്വീറ്റുകൊണ്ട് അസ്ത്രപ്രജ്ഞമാക്കിയിരിക്കുകയാണ് ട്രംപ്. അമേരിക്കയില്‍ നിന്ന് പിടിച്ച ആ ആളില്ലാ അന്തര്‍വാഹിനി ഇനി ചൈന എന്ത് ചെയ്യും!!!

അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി

അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി

usnsഅമേരിക്കന്‍ കപ്പലായ യുഎസ്എന്‍എസില്‍ നിന്ന് പുറത്ത് വിട്ട അന്തര്‍വാഹിനിയാണ് ചൈന പിടിച്ചെടുത്തത്. സമുദ്ര സര്‍വ്വേയ്ക്ക് വേണ്ടി അ.ച്ചാണ് ഇത് എന്നാണ് അമേരിക്കയുടെ വാദം.

 അന്തര്‍വാഹിനി തിരിച്ച് നല്‍കണം

അന്തര്‍വാഹിനി തിരിച്ച് നല്‍കണം

പിടിച്ചെടുത്ത അന്തര്‍വാഹിനി തിരിച്ച് നല്‍കണം എന്നായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ ചൈന ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയുകയാണ്.

 കട്ടെടുത്തതല്ലേ... തിരിച്ചുവേണ്ടെന്ന് ട്രംപ്

കട്ടെടുത്തതല്ലേ... തിരിച്ചുവേണ്ടെന്ന് ട്രംപ്

തങ്ങളുടെ ആളില്ലാ അന്തര്‍വാഹിനി ചൈന 'കട്ടെടുത്തതാണ്' എന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. അങ്ങനെ കട്ടെടുത്ത അന്തര്‍വാഹിനി നിങ്ങള്‍ തന്നെ വച്ചോളൂ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപിനോടാണോ കളി

പൊതുവേ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രതികരിക്കുന്ന രീതിയിലേ അല്ല ടൊണാള്‍ഡ് ട്രംപ് പ്രതികരിക്കാറുള്ളത്. അധികാരം ഏറ്റെടുത്തിട്ടില്ലെങ്കിലും ട്രംപിന്റെ ട്വീറ്റ് ചൈന-അമേരിക്ക ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലുകള്‍ ഉണ്ടാക്കും എന്ന് ഉറപ്പാണ്.

അന്താരാഷ്ട്ര കടല്‍... ചൈനയുടേതല്ല

അന്താരാഷ്ട്ര കടല്‍... ചൈനയുടേതല്ല

ദക്ഷിണ ചൈന കടലിന് മേല്‍ ചൈനക്ക് അധികാരമില്ലെന്ന് അന്താരാഷ്ട്ര് ട്രൈബ്യൂണല്‍ വിധി വന്നതാണ്. എന്നാല്‍ ചൈന ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്ന് നിയമവിരുദ്ധമായാണ് തങ്ങളുടെ ഡ്രോണ്‍ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്തത് എന്നാണ് അമേരിക്കയുടെ വാദം.

ട്രംപിന്റെ മറ്റൊരു ട്വീറ്റും

പിടിച്ചെടുത്ത അന്തര്‍വാഹിനി വിട്ടുനല്‍കാമെന്ന രീതിയില്‍ തന്നെ ആയിരുന്നു ചൈന. എന്നാല്‍ ട്രംപിന്റെ മറ്റൊരു ട്വീറ്റ് കൂടി ഇത് സംബന്ധിച്ച് പുറത്ത് വന്നിരുന്നു. ഇനി എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
President-elect Donald Trump has said on Twitter the United States should let China keep the US Navy's unmanned underwater glider that it seized in the South China Sea. "We should tell China that we don't want the drone they stole back.- let them keep it!" it was Trump's tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X