Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് പരാജയത്തിലേക്ക്? 209 വോട്ടുകളുമായി ബൈഡന്‍ മുന്നില്‍, പ്രതീക്ഷ കൈവിടാതെ റിപ്പബ്ലിക്കന്‍സ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡ‍ന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ട് ട്രംപിന് എതിരെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്നേറ്റം. 25 ലേറെ സംസ്ഥാനങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ 209 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. അതേസമയം ട്രംപിന് ലഭിച്ചതാവട്ടെ 118 ഇലക്ട്രല്‍ വോട്ടുകളുമാണ്. ആകെ 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നയാള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും.

ട്രംപിന്‍റെ മുന്നേറ്റം

ട്രംപിന്‍റെ മുന്നേറ്റം

സംസ്ഥാനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ട്രംപിനാണ് മുന്നേറ്റം. എണ്ണിയ വോട്ടുകളിലും കൂടുതല്‍ ലഭിച്ചിരിക്കുന്നത് ട്രംപിനാണ്. ഇതുവരെ എണ്ണിയതില്‍ 4,74,72,298 (50.4 ശതമാനം) വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 4,74,72,298 ( 48 ശതമാനം ) വോട്ടുകള്‍ മാത്രമാണ് ട്രംപിന് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനങ്ങളിലെ വിജയം ജോ ബൈഡനെ മുന്നിലെത്തിക്കുകയായിരുന്നു.

കാലിഫോര്‍ണിയ പിടിച്ച് ബൈഡന്‍

കാലിഫോര്‍ണിയ പിടിച്ച് ബൈഡന്‍

55 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള കാലിഫോര്‍ണിയ പിടിച്ചതാണ് ബൈഡന്‍റെ മുന്നേത്തില്‍ നിര്‍ണ്ണായകമായത്. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് ഇത്തവണയും അവര്‍ നടത്തിയത്. എണ്ണിയ വോട്ടുകളിലെ 1311416 (65.2 ശതമാനം) വോട്ടുകളും ജോ ബൈഡനാണ് ലഭിച്ചത്. ട്രംപിന് ലഭിച്ചതാവട്ടെ 652116 (33 ശതമാനം) വോട്ടുകള്‍ മാത്രമാണ്. ഇന്ത്യന്‍ വംശജര്‍ക്കും നിര്‍ണ്ണായ പ്രാതിനിധ്യം ഉള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ.

മറ്റ് സംസ്ഥാനങ്ങളില്‍

മറ്റ് സംസ്ഥാനങ്ങളില്‍

29 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ യോര്‍ക്കും 14 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ ജേഴ്സിയും ബൈഡന്‍ പിടിച്ചു. 20 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഇല്ലിനോയി, 13 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള വെര്‍ജീന, ന്യൂ മെക്സിക്കോ, കൊളൊറാണ്ടോ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങലും ജോ ബൈഡന് ഒപ്പം നിന്നു.

ട്രംപിന്‍റെ സാധ്യതകള്‍

ട്രംപിന്‍റെ സാധ്യതകള്‍

നിലവില്‍ അരിസോണയിലും മിനിസോട്ട, മെയിന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലും ബൈഡനാണ് മുന്‍തൂക്കം. എന്നാല്‍ നിലവില്‍ പിന്നാലാണെങ്കിലും ട്രംപിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള നിരവധി സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലീഡ് ചെയ്യാന്‍ കഴിയുന്നതാണ് ട്രംപിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

ലീഡ് ചെയ്യുന്നത്

ലീഡ് ചെയ്യുന്നത്

38 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ടെക്സാസിലും 29 വോട്ടുകള്‍ ഉള്ള ഫ്ലോറിഡയിലും ട്രംപിനാണ് മുന്‍തൂക്കം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഫ്ളോറിഡ. 1964-ല്‍ ഒഴിച്ച് എല്ലായ്‌പ്പോഴും വിജയിക്കുന്ന ആളാണ് പ്രസിഡന്‍റായിട്ടുള്ളത്. ഇതുവരെ എണ്ണിയതില്‍ 5633389 (51.3 ശതമാനം) വോട്ടുകളാണ് ട്രംപ് ഇവിടെ നേടിയിരിക്കുന്നത്. ബൈഡന് 5280832 (47 ശതമാനം) വോട്ടാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. 98 ശതമാനം വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞതിനാല്‍ ഫ്ലോറിഡയില്‍ ട്രംപ് തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
    Donald trump is going to taste bitter of failure in us president election | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+