സൗദിക്ക് അമേരിക്ക വക അഞ്ച് ലക്ഷം കോടിയുടെ ആയുധങ്ങള്‍... ഖത്തറിനെ വിരട്ടാന്‍ വെളിപ്പെടുത്തല്‍...?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

റിയാദ്/ന്യൂയോര്‍ക്ക്: തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും എല്ലാം ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. പരസ്പരം പോരടിക്കാനുളള സാധ്യതകളും ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കാനുള്ള സാധ്യതകളും പലരും തള്ളുന്നില്ല. ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് വഴിവച്ചത് അമേരിക്കയുടേയും ഇസ്രായേലിന്റേയും ഇടപെടുലുകളാണ് എന്നും ആക്ഷേപമുണ്ട്.

എന്നാല്‍ അതിനിടെ അമേരിക്ക പുറത്ത് വിട്ട വിവരങ്ങള്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്. സൗദി അറേബ്യക്ക് അഞ്ച് ലക്ഷം കോടിയോളം രൂപ വില വരുന്ന ആയുധങ്ങള്‍ കൈമാറുന്നു എന്നതാണത്.

നേരത്തേ ധാരണയായ കാര്യമാണ് ഇത്. പക്ഷേ ഖത്തറുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് പെന്റഗണ്‍ ആ കരാറിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത് എന്തിനാണ്?

സൗദിയും അമേരിക്കയും

സൗദിയും അമേരിക്കയും

സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ ഉള്ള ത് ദീര്‍ഘകാല ബന്ധമാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ വലംകൈ സൗദി അറേബ്യ തന്നെയാണ്.

ഖത്തറുമായി പിണങ്ങുമ്പോള്‍

ഖത്തറുമായി പിണങ്ങുമ്പോള്‍

തീവ്രവാദ ബന്ധം ആരോപിച്ചാണ് ഇപ്പോള്‍ സൗദി അറേബ്യ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്. ഖത്തര്‍ മുസ്ലീം ബ്രദര്‍ഹുഡിനും ഹമാസിനും സഹായങ്ങള്‍ നല്‍കുന്നു എന്നാണ് സൗദിയടക്കമുള്ളവരുടെ ആക്ഷേപം.

തീരെ ചെറുത്

തീരെ ചെറുത്

സൗദി അറേബ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും സമ്പത്തുകൊണ്ടും തീരെ ചെറിയ രാജ്യമാണ്. എന്നാല്‍ ജിസിസിയില്‍ ഏറ്റവും അധികം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഖത്തര്‍.

ട്രംപ് വന്ന് പോയപ്പോള്‍ സംഭവിച്ചത്

ട്രംപ് വന്ന് പോയപ്പോള്‍ സംഭവിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്കായിരുന്നു. അതിന് ശേഷമാണ് കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞത് എന്ന് പറയാതെ വയ്യ. സൗദിയുമായുള്ള ആയുധ കരാറിലും ഒപ്പിട്ടാണ് ട്രംപ് മടങ്ങിയത്.

750 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

750 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

750 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആയുധ ഇടപാടാണ് അമേരിക്ക സൗദിയുമായി നടത്തുന്നത്. ഏതാണ് 4.82 ലക്ഷം കോടി രൂപയുടെ ഇടപാടാണിത്.

വിവരങ്ങള്‍ പുറത്ത്

വിവരങ്ങള്‍ പുറത്ത്

ആയുധ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് പെന്റഗണ്‍ തന്നെയാണ്. ആയുധക്കച്ചവടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കരാര്‍... സൗദി സൈന്യത്തിന് സൈനിക പരിശീലനം നല്‍കുന്ന കാര്യങ്ങളും കരാറില്‍ ഉണ്ട്.

നേരത്തേ പറഞ്ഞുറപ്പിച്ച കരാര്‍...

നേരത്തേ പറഞ്ഞുറപ്പിച്ച കരാര്‍...

ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ തന്നെ ഈ കരാര്‍ സംബന്ധിച്ച് ധാരണയിലായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തുമ്പോള്‍ കരാറിന് എന്ത് സംഭവിക്കും എന്ന ആശയക്കുഴപ്പം സൗദിക്കുണ്ടായിരുന്നു. പക്ഷേ തന്റെ ആദ്യ വിദേശരാജ്യ സന്ദര്‍ശനത്തിന് തന്നെ സൗദി തിരഞ്ഞെടുത്ത് ട്രംപ് ഞെട്ടിക്കുകയായിരുന്നു.

350 ബില്യണ്‍ ഡോളറിന്റെ കച്ചവടം

350 ബില്യണ്‍ ഡോളറിന്റെ കച്ചവടം

അമേരിക്കയുമായുള്ള കരാറിന്റെ ആദ്യ ഘട്ടം മാത്രമാണിത്. അമേരിക്കയില്‍ നിന്ന് 110 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാം എന്നാണ് സൗദി ഉറപ്പ് നല്‍കിയിട്ടുള്ളത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 350 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടത്തിനുള്ള സാധ്യതകളും തുറന്നുവച്ചിട്ടുണ്ട്.

അമേരിക്കയുടെ സ്വന്തം?

അമേരിക്കയുടെ സ്വന്തം?

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സ്വന്തം ആളാണ് സൗദി അറേബ്യ. അമേരിക്കയുടെ പശ്ചിമേഷ്യന്‍ ഇടപെടലുകളെല്ലാം സൗദിയെ മുന്‍നിര്‍ത്തി തന്നെയാണ്. അതിന് ഒരുതരത്തിലും ഉള്ള വിള്ളല്‍ വരുത്താന്‍ സൗദി തയ്യാറല്ലെന്ന് തന്നെ കരുതേണ്ടി വരും.

എന്തിനാണ് ഇത്രയും ആയുധങ്ങള്‍?

എന്തിനാണ് ഇത്രയും ആയുധങ്ങള്‍?

എന്തിനാണ് ഖത്തറിന് ഇത്രയധികം ആയുധങ്ങള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. അടുത്തിടെയായി രാജ്യം ഒട്ടേറെ തീവ്രവാദ ആക്രമണങ്ങളെ ആണ് നേരിടുന്നത് എന്നത് വാസ്തവം ആണ്. എന്നാല്‍ അതിനും അപ്പുറമാണ് കാര്യങ്ങള്‍

ഹൂതി പ്രശ്‌നം മുതല്‍ ഇറാന്‍ വരെ

ഹൂതി പ്രശ്‌നം മുതല്‍ ഇറാന്‍ വരെ

യമനിലെ ഹൂതി വിമതരെ നേരിടാന്‍ വന്‍ സൈനിക സന്നാഹം സൗദിയ്ക്ക് ആവശ്യമായി വന്നിരിക്കുകയാണ്. അതുപോലെ തന്നെ ആണ് ഇറാന്റെ ഭീഷണി. ഇറാനും ഖത്തറും പല മേഖലകളില്‍ കൈകോര്‍ക്കുക കൂടി ചെയ്യുമ്പോള്‍ സൗദി ഭയക്കുന്നതില്‍ കുറ്റം പറയാന്‍ സാധിക്കുകയില്ല.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍

ഖത്തറിന്റെ ഇറാന്‍ ബന്ധമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്ന് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനുമായി ഖത്തര്‍ സൗഹൃദം പങ്കിടുമ്പോള്‍ അത് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്നും സൗദി ഭയക്കുന്നു. അമേരിക്കയെ മാറ്റി നിര്‍ത്തി ഖത്തറുമായി അടുപ്പം പുലര്‍ത്തേണ്ട ആവശ്യകതയും സൗദി അറേബ്യക്കില്ല.

മിസൈലുകള്‍, ബോംബുകള്‍, യുദ്ധക്കപ്പലുകള്‍

മിസൈലുകള്‍, ബോംബുകള്‍, യുദ്ധക്കപ്പലുകള്‍

അമേരിക്കയുമായുള്ള സൈനിക കരാര്‍ സൗദി അറേബ്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കും എന്ന് ഉറപ്പാണ്. അമേരിക്കന്‍ മിസൈലുകളും, ബോംബുകളും യുദ്ധക്കപ്പലുകളും, യുദ്ധവാഹനങ്ങളും കരാറിന്റെ ഭാഗമായി കൈമാറും.

English summary
The US State Department confirms a $750 million military sale to Saudi Arabia as part of a huge deal sealed by President Donald Trump, says the Pentagon.
Please Wait while comments are loading...