കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിജയം; പ്രവര്‍ത്തനം സുഗമമെന്ന് ഡോക്ടര്‍മാര്‍

  • By Anwar Sadath
Google Oneindia Malayalam News

മസാചുസെറ്റ്‌സ്: മെഡിക്കല്‍ രംഗത്ത് വഴിത്തിരിവുണ്ടാക്കുന്ന മറ്റൊരു ശസ്ത്രക്രിയകൂടി അമേരിക്കയില്‍ വിജയകരമായി നടന്നു. ലൈംഗികാവയവം നഷ്ടപ്പെട്ട തോമസ് മാന്നിങ്(64) എന്നയാള്‍ക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണ വിജയമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മെയ് 8നും 9നുമായിരുന്നു ശസ്ത്രക്രിയ.

12 ഡോക്ടര്‍മാരും 30 സഹായികളും 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പങ്കാളികളായി. മസാചുസെറ്റിസ് ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു അത്യപൂര്‍വമായി ശസ്ത്രക്രിയ. അമേരിക്കയില്‍ ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ 2014ല്‍ തന്നെ ഇത്തരത്തിലുള്ള ഒരു ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.

organ-transplant

കഴിഞ്ഞ മൂന്നു വര്‍ഷമായി മസാചുസെറ്റിസ് ജനറല്‍ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. 2012ലാണ് മാനിങ്ങിന് ലൈംഗികാവയവം നഷ്ടപ്പെട്ടത്. ആഴ്ചകള്‍ക്കുള്ളില്‍ മാനിക്ക് മൂത്രമൊഴിക്കല്‍, സെക്‌സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ കുര്‍ട്ടിസ് സെന്‍ട്രുലോ പറഞ്ഞു.

യുദ്ധത്തിലും അപകടത്തിലുമൊക്കെ ലൈംഗികാവയവത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് പുതിയ കണ്ടുപിടുത്തം ഏറെ സഹായകരമാകുമെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സെക്‌സ് സാധ്യമാകുന്നത് പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവാകുമെന്നും വിദഗ്ധര്‍ പറയുന്നു.

English summary
US successfully performs its first penis transplant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X