• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ് യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍: ചൈനയെ പ്രകോപിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാകടലില്‍ യുഎസ് നാവിക സേനയുടെ കപ്പലുകള്‍ നങ്കുരമിട്ടതായി ചൈനീസ് അവകാശവാദം. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തരകൊറിയയുമായി ഇപ്പോഴും സഹകരിക്കുന്ന ചൈനയെ അമര്‍ഷം കൊള്ളിക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. ദക്ഷിണ ചൈനാ കടലിലെ ഗതാഗത സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള ചൈനീസ് നീക്കങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഒടുവിലുണ്ടായിട്ടുള്ള നീക്കങ്ങള്‍.

ഈ ഓപ്പറേഷന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും നേരത്തെയും ഇത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. യുഎസ്- ചൈന നാവിക്യാഭ്യാസത്തില്‍ ചൈന അതിക്രമിച്ച് കയറിയതിന് പിന്നാലെയാണ് യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ നങ്കുരമിട്ടത്.

 യുഎസ് യുദ്ധക്കപ്പലുകള്‍

യുഎസ് യുദ്ധക്കപ്പലുകള്‍

ദക്ഷിണ ചൈനാ കടലില്‍ പാഴ്സല്‍ ദ്വീപിലെ ട്രീ, ലിങ്കോണ്‍, ട്രിട്ടോണ്‍ എന്നിവിടങ്ങളിലാണ് യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ പ്രകടനം നടത്തുന്നത്. യുഎസ് അധികൃതരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മെയ് 12ന് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് ചൈന ദക്ഷിണ ചൈനാ കടലില്‍ വന്‍ തോതില്‍ ആയുധ വിന്യാസം നടത്തിയിട്ടുണ്ട്. ട്രക്ക് മൗണ്ട‍് സര്‍ഫസ് ടു ​എയര്‍ മിസൈലുകള്‍ അല്ലെങ്കില്‍ ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകള്‍ എന്നിവയാണ് ചൈന വൂ‍ഡി ദ്വീപില്‍ വിന്യസിച്ചിട്ടുള്ളത്. തര്‍ക്ക പ്രദേശത്ത് ഈ മാസം ബോബറുകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

 അമേരിക്കയുടെ പരാതി

അമേരിക്കയുടെ പരാതി

ചൈന തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍ ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഇതിനെതിരെ പലതവണ പെന്റഗണ്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സൈനിക വിന്യാസം നടത്തുന്നതിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചൈന നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഓരോ നീക്കങ്ങളും ശീത യുദ്ധത്തിന്റെ അടയാളങ്ങളായാണ് ചൈന കണക്കാക്കുന്നത്.

അമേരിക്കൻ യുദ്ധക്കപ്പൽ സാന്നിധ്യം

 ചൈനീസ് ആയുധ വിന്യാസം

ചൈനീസ് ആയുധ വിന്യാസം

2017 മെയ് 25ന് ദക്ഷിണ ചൈനാ കടലില്‍ ചൈന നിർമ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കൽ മൈൽ ഉള്ളിലേയ്ക്ക് മാറി അമേരിക്കൻ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചിരുന്നു. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തർക്ക പ്രദേശമായ സ്പാറ്റ്ലീ ദ്വീപുകളിൽ ഒന്നിന് സമീപത്തേയ്കക്ക് സഞ്ചരിച്ചത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ സാഹചര്യത്തിൽ കൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് ഈ പദ്ധതിയാണ് ഇതിന് പിന്നിലെന്നും ആ സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു.

 തര്‍ക്കം തീരാതെ ദക്ഷിണ ചൈനാ കടല്‍

തര്‍ക്കം തീരാതെ ദക്ഷിണ ചൈനാ കടല്‍

തര്‍ക്കപ്രദേശമായി നിലനിൽപ്പ് ചൈനയ്ക്ക് പുറമേ വിയറ്റ്നാം, ഫിലിപ്പീൻസ്, തായ് വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിൽ അവകാശമുന്നയിക്കുന്ന മറ്റ് രാജ്യങ്ങൾ. ദക്ഷിണ ചൈനാ കടലിൽ 21,300 കോടി ക്രൂഡ് ഓയിൽ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടർന്ന് ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അതാത് രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.

English summary
Two US Navy warships sailed near South China Sea islands claimed by China on Sunday, two US officials told Reuters, in a move likely to anger Beijing as President Donald Trump seeks its continued cooperation on North Korea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more