കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായുവിലൂടെ അതിവേഗം പടരും; കൊറോണ വൈറസിന്റെ പുതിയ വകഭേദം വിയറ്റ്നാമിൽ

കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തെ ഫലപ്രദമായി നേരിട്ട വിയറ്റ്നാമിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്

Google Oneindia Malayalam News

ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തിയത് വിയറ്റ്നാമിലാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തെ ഫലപ്രദമായി നേരിട്ട വിയറ്റ്നാമിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത് പുതിയ വകഭേദത്തിന്രെ സാനിധ്യമാണ്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെയിൽ സ്ഥിരീകരിച്ച വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വൈറസ് വ്യാപനത്തിൽ വീർപ്പുമുട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. വിയറ്റ്നാമിന്റെ പകുതിയിലേറെ പ്രദേശത്തേക്കും പുതിയ വൈറസ് വകഭേദം വ്യാപിച്ചുകഴിഞ്ഞു. ഇതുവരെ 6700 പേർക്ക് വിയറ്റ്നാമിൽ കോവിഡ് സ്ഥിരീകരിച്ചു. 47 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

covid 19

അതേസമയം പുതിയ വകഭേദം എത്രപേരിൽ സ്ഥിരീകരിച്ചുവെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് രാജ്യം പുറത്തുവിട്ടട്ടില്ല. വിയറ്റ്നാമിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ശുചിത്വവും എപ്പിഡെമിയോളജിയും ശനിയാഴ്ച നടത്തിയ പ്രസ്താവനയിൽ 32 രോഗികളിൽ നാല് പേരിലും പുതിയ വകഭേദം കണ്ടെത്തിയെന്ന് അറിയിച്ചു. എന്നാൽ എത്രയും പെട്ടെന്ന് കണക്കുകൾ പുറത്തുവിടുമെന്നാണ് ആരോഗ്യമന്ത്രി വ്യക്മാക്കിയത്.

ഈ വർഷം ഏപ്രിലിനു ശേഷമാണ് കേസുകൾ വർധിച്ചു തുടങ്ങിയത്. പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. 97 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾക്കാണ് വാക്സീൻ നൽകിയിട്ടുള്ളത്.

ഗ്ലാമറസായി സിമ്രാന്‍ ഗുപ്ത, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid Vaccination Certificate should not be shared on social media | Oneindia Malayalam

English summary
Vietnam has discovered a new COVID-19 variant which spreads quickly by air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X