
മസ്‌ക് പുറത്ത് വിട്ട ബൈഡന്റെ മകന്റെ ലാപ്‌ടോപ് സ്‌റ്റോറിയില്‍ രണ്ട് ഇന്ത്യക്കാരും; ഇമെയില്‍ വിവരങ്ങള്‍ പുറത്ത്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ ലാപ്ടോപ്പ് സ്റ്റോറിയുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട സംഭവത്തില്‍ രണ്ട് ഇന്ത്യക്കാരും. യു എസ് ജനപ്രതിനിധി സഭയില്‍ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരന്‍ റോ ഖന്ന, ട്വിറ്റര്‍ മുന്‍ ജനറല്‍ കൗണ്‍സിലറും നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ മേധാവിയുമായിരുന്ന വിജയ ഗഡ്ഡെ എന്നിവരെ കുറിച്ചാണ് ഇലോണ്‍ മസ്‌ക് പുറത്ത് വിട്ട ട്വിറ്റര്‍ ഫയല്‍സ് എന്ന ആഭ്യന്തര രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഹണ്ടര്‍ ബൈഡന്റെ ഒരു ലാപ്ടോപ്പില്‍ നിന്ന് വീണ്ടെടുത്ത ഇമെയിലുകള്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത് എന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. ട്രംപിന്റെ മുന്‍ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനില്‍ നിന്നാണ് ഇമെയിലുകളെ കുറിച്ച് അറിഞ്ഞതെന്നും അക്കാലത്ത് ട്രംപിന്റെ അഭിഭാഷകനില്‍ നിന്ന് ഇമെയിലുകള്‍ ലഭിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ലെ തിരഞ്ഞെടുപ്പ് കാലത്ത് ട്വിറ്റര്‍ ഹണ്ടറിന്റെ ലാപ്ടോപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും മൂടിവെച്ചു എന്നണ് മാറ്റ് തയ്ബി പറയുന്നത്. മാറ്റ് തായ്ബി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ഹണ്ടറിന്റെ ലാപ്ടോപ്പിനെ കുറിച്ചുള്ള ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലേക്കുള്ള ആക്സസ് നിയന്ത്രിക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തെ റോ ഖന്ന ചോദ്യം ചെയ്തു എന്നാണ് പറയുന്നത്.
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

ഇതിനെ 'റോ ഖന്ന ഈസ് ഗ്രേറ്റ്' എന്ന് വിശേഷിപ്പിച്ചാണ് മസക് ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ നടത്തുന്ന സെന്‍സര്‍ഷിപ്പിനെ എതിര്‍ത്ത് വിജയ ഗഡ്ഡേയ്ക്ക് ഖന്ന ഇ മെയില്‍ അയച്ചതായും പറയപ്പെടുന്നു. ബൈഡനോട് ചേര്‍ന്ന് നിന്നാണ് ഇത് ഞാന്‍ പറയുന്നത്, അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. എന്നാല്‍ താരതമ്യേന നിരുപദ്രവകരമായ ഇമെയിലുകളേക്കാള്‍ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള കഥ ഇപ്പോള്‍ മാറിയിരിക്കുന്നു.

അത് പ്രതീക്ഷിച്ചതിലും വലുതാണ് എന്നണ് റോ ഖന്നയുടെ വിജയ് ഗഡ്ഡേക്ക് അയച്ച ഇമെയിലില്‍ പറയുന്നത്. പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിന്റെ ചൂടില്‍, പത്രവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നത് ഗുണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്ന് തോന്നുന്നു, ഖന്ന ഇമെയിലില്‍ പറയുന്നു. ട്വിറ്ററിന്റെ ഇത്തരമൊരു നീക്കം ഒന്നാം ഭേദഗതി തത്വങ്ങളുടെ ലംഘനമാണെന്നും ഖന്ന ചൂണ്ടിക്കാട്ടി.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

അതേസമയം ട്വിറ്ററിന്റെ നയത്തെ ന്യായീകരിച്ച് കൊണ്ടാണ് വിജയ് ഗഡ്ഡേ ഇതിന് മറുപടി നല്‍കിയത്. പ്രസ് സെക്രട്ടറിയുടെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ഞങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന കാര്യങ്ങള്‍ അടങ്ങിയ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അത് പാലിക്കുന്നത് വരെ ആ അക്കൗണ്ട് പരിമിതപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നാണ് വിജയ് ഗാഡ്ഡേയുടെ മറുപടി.

സ്പാം, സാമ്പത്തിക തട്ടിപ്പുകാരെ പോലുള്ളവരെ ചെറുക്കാനാണ് ഇത് ആദ്യം രൂപപ്പെടുത്തിയിരുന്നത് എന്നും എന്നാല്‍ കാലക്രമേണ ട്വിറ്റര്‍ ജീവനക്കാരും എക്‌സിക്യൂട്ടീവുകളും ഇതിന് മറ്റ് പല ഉപയോഗങ്ങളും ഉണ്ടെന്ന് മനസിലാക്കി എന്നുമാണ് തയ്ബി പറയുന്നത്. രണ്ട് കക്ഷികള്‍ക്കും ഇതിന് ആക്സസ് ഉണ്ടായിരുന്നു എന്നാണ് തായ്ബി പറയുന്നത്.