Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം പ്രണയിച്ച 'ജനങ്ങളുടെ കാര്‍' ഇനി ഓടില്ലേ... എന്താണ് ഫോക്‌സ് വാഗണ്‍ പ്രതിസന്ധി?

ഫ്രാങ്ക്ഫര്‍ട്ട്: ഫോക്‌സ് വാഗണ്‍- ലോകം ഏറെ ഇഷ്ടപ്പെടുന്ന കാര്‍ ബ്രാന്റുകളില്‍ ഒന്നാണത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാണ കമ്പനി. സുരക്ഷിതത്വത്തിന്റേയും ആഡംബരത്തിന്റേയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലോകം വിശ്വസിച്ച ഫോക്‌സ് വാഗണ്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിയ്ക്കുന്നത്.

പുകപരിശോധനാ റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് ഒരു പുച്ഛരസമാകും മുഖത്ത് വിടരുക. പോലീസ് പിടിയ്ക്കാതിരിയ്ക്കാന്‍ കൊണ്ടുനടക്കുന്ന ഒരു കടലാസ് എന്നതിനപ്പുറത്തേയ്ക്ക് അതിന് വലിയ പ്രാധാന്യമുണ്ടെന്ന് പലരും ചിന്തിക്കാറില്ല.

സാധാരണക്കാര്‍ അങ്ങനെ ചിന്തിച്ചോട്ടെ. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ഫോക്‌സ് വാഗണ്‍ അതിനെ ലളിതമായി കാണാന്‍ പാടുണ്ടോ... അത്തരം സംഗതികളില്‍ കൃത്രിമം കാണിക്കാന്‍ പാടുണ്ടോ...? എന്നാല്‍ അതാണ് സംഭവിച്ചത്. ഫോക്‌സ് വാഗണ്‍ നടത്തിയ ആ കൃത്രിമം എന്താണ്?

പുകപരിശോധന

പുകപരിശോധന

ഇന്ധനം കത്തുമ്പോള്‍ പുറത്തേയ്ക്ക് വിടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് കാണിയ്ക്കാന്‍ ഉള്ള സൂത്രപ്പണിയാണ് ഫോക്‌സ് വാഗണ്‍ ചെയ്തത്. അത് പിടിയ്ക്കപ്പെടുകയും ചെയ്തു.

സോഫ്റ്റ് വെയര്‍

സോഫ്റ്റ് വെയര്‍

ഡീസല്‍ വാഹനങ്ങളിലായിരുന്നു ഈ തട്ടിപ്പ്. പരിസ്ഥിതി സൗഹാര്‍ദപരമായി എന്‍ജിന്‍ പ്രവര്‍ത്തിയ്ക്കാന്‍ ഒരു സോഫ്റ്റ് വെയറുണ്ട്. സാധാരണ സമയങ്ങളില്‍ ഈ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സംവിധാനമാണ് ഫോക്‌സ് വാഗണ്‍ വാഹനങ്ങളില്‍ ഉപയോഗിച്ചത്. മലിനീകരണ പരിശോധന നടക്കുമ്പോള്‍ സോഫ്റ്റ് വെയര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിയ്ക്കുകയും ചെയ്യും.

എത്ര കാറുകള്‍

എത്ര കാറുകള്‍

ഒന്നോ രണ്ടോ കാറുകളില്ല ഇത് ചെയ്തിട്ടുള്ളത്. ലോകത്താകമാനം വിറ്റഴിയ്ക്കപ്പെട്ട 1.1 കോടി കാറുകളിലാണ് ഈ കൃത്രിമം നടത്തിയിട്ടുള്ളത്.

കണ്ടുപിടിച്ചതാര്?

കണ്ടുപിടിച്ചതാര്?

ഐസിസിടി- ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഫോക്‌സ് വാഗണിലെ കൃത്രിമം കണ്ടുപിടിച്ചത്. അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ ആയിരുന്നു ഇത്.

പരിസ്ഥിതിയെ തൊട്ടാല്‍

പരിസ്ഥിതിയെ തൊട്ടാല്‍

നമ്മുടെ നാട്ടില്‍ പല ഭരണകര്‍ത്താക്കള്‍ക്കും പരിസ്ഥിതി വാദികളോട് പുച്ഛമാണ്. എന്നാല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എല്ലാം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാണ്. ഫോക്‌സ് വാഗണ്‍ ചെയ്തത് ഒരിയ്ക്കലും അംഗീകരിയ്ക്കാനാവാത്ത തെറ്റും.

കുറ്റസമ്മതം

കുറ്റസമ്മതം

സംഗതി പുറത്തായതോടെ അതിനെ നിഷേധിയ്ക്കാനൊന്നും ഫോക്‌സ് വാഗണ്‍ തയ്യാറായില്ല. കുറ്റസമ്മതം നടത്തി. എന്നാല്‍ അതുകൊണ്ട് പ്രശ്‌നം തീരുമോ?

മേധാവിയുടെ രാജി

മേധാവിയുടെ രാജി

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാട്ടിയതില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കമ്പനിയുടെ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചു.

ഒരുലക്ഷം കോടി പിഴ

ഒരുലക്ഷം കോടി പിഴ

ഫോക്‌സ് വാഗണ്‍ ചെയ്ത കുറ്റത്തിന് അമേരിക്കയില്‍ മാത്രം ഏതാണ് 1.18 ലക്ഷം കോടി രൂപ പിഴ അടയ്‌ക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂല്യം ഇടിഞ്ഞു

മൂല്യം ഇടിഞ്ഞു

തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ ഫോക്‌സ് വാഗണിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

അമേരിക്കയിലോ യൂറോപ്പിലോ മാത്രമായി ഈ പ്രതിസന്ധി ഒതുങ്ങില്ല. ഫോക്‌സ് വാഗണ്‍ കാറുകള്‍ വിറ്റ എല്ലാ രാജ്യക്കാരും ഇനി നിയമ നടപടിയുമായി രംഗത്തെത്തും എന്നുറപ്പാണ്.

ഫോക്‌സ് വാഗണ്‍

ഫോക്‌സ് വാഗണ്‍

1937 ല്‍ ജര്‍മനിയില്‍ ആണ് ഫോക്‌സ് വാഗണ്‍ സ്ഥാപിയ്ക്കപ്പെടുന്നത്. ജനങ്ങളുടെ കാര്‍ എന്നാണ് ഫോക്‌സ് വാഗണ്‍ എന്ന പേരിന്‍റെ അര്‍ത്ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+