ഇടനെഞ്ച് പൊട്ടി കോടീശ്വരന്‍മാര്‍; മണിക്കൂറുകളില്‍ നഷ്ടമായത് 11400 കോടി!! എല്ലാം വളര്‍ച്ച മൂലം

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ലോക കോടീശ്വരന്‍മാര്‍ക്ക് ഞെട്ടലുണ്ടാക്കിയ ദിനമായിരുന്നു ചൊവ്വാഴ്ച. ഏറെ പ്രതീക്ഷയോടെ കോടികള്‍ വാരാന്‍ കൊതിച്ച അവരെ കാത്തിരുന്നത് വന്‍ തിരിച്ചടി. ചൊവ്വാഴ്ച മാത്രം മൊത്തം നഷ്ടം കണക്കാക്കുന്നത് 11400 കോടി ഡോളറാണ്. ഓഹരിവിപണിയിലെ തകര്‍ച്ചയാണ് ഇത്രയും വലിയ നഷ്ടത്തിന് വഴിവെച്ചത്. വരുംദിവസങ്ങളിലും നഷ്ടം തുടരുമെന്നാണ് കണക്കാക്കുന്നത്.

ലോകത്തെ അഞ്ഞൂറിലധികം വരുന്ന കോടീശ്വരന്‍മാര്‍ക്കാണ് ഇത്രയും തുക നഷ്ടമായത്. ഇതിനെല്ലാം കാരണം അമേരിക്കയാണെന്ന് അറിയുമ്പോഴാണ് ഏറെ രസകരം. അമേരിക്കയിലെ പുരോഗതിയാണത്രെ കോടീശ്വരന്‍മാര്‍ക്ക് നഷ്ടമുണ്ടാക്കിയത്. അതെങ്ങനെയാണ് പുരോഗതി നഷ്ടമുണ്ടാക്കുന്നത്. വിശദീകരിക്കാം...

തുടങ്ങിയത് തന്നെ നഷ്ടത്തില്‍

തുടങ്ങിയത് തന്നെ നഷ്ടത്തില്‍

ഓഹരി വിപണി ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയത് തന്നെ നഷ്ടത്തിലാണ്. വിപണി തുറന്ന ഉടനെ കോടികള്‍ നഷ്ടമുണ്ടാക്കുന്ന വിധം പോയിന്റുകള്‍ ഇടിയാന്‍ തുടങ്ങി. ലോക കോടീശ്വരന്‍മാരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഈ തകര്‍ച്ച.

500 കോടീശ്വരന്‍മാര്‍

500 കോടീശ്വരന്‍മാര്‍

ഏറ്റവും വലിയ കോടീശ്വരന്‍മാര്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതായത് ശതകോടീശ്വരന്‍മാരായ 500 ഓളം പേരുടെ നഷ്ടം. അതാണ് 11400 കോടി ഡോളര്‍ ആയി കണക്കാക്കുന്നത്.

മൂന്നാമന്‍ നഷ്ടത്തില്‍ ഒന്നാമന്‍

മൂന്നാമന്‍ നഷ്ടത്തില്‍ ഒന്നാമന്‍

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരനാണ് ബെര്‍ക്ഷെയര്‍ ഹാത്ത് വെ ഇന്‍ക് ചെയര്‍മാന്‍ വാറന്‍ ബഫറ്റ്. ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നതും ഇദ്ദേഹത്തിന് തന്നെ. 510 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ നഷ്ടം.

ഫേസ്ബുക്ക് സിഇഒ

ഫേസ്ബുക്ക് സിഇഒ

നഷ്ടം നേരിട്ടവരില്‍ രണ്ടാം സ്ഥാനത്ത് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. ഫേസ്ബുക്ക് ഓഹരികള്‍ ഇടിഞ്ഞതു മൂലം ഇദ്ദേഹത്തിനുണ്ടായ നഷ്ടം 360 കോടി ഡോളറാണ്. എന്നാല്‍ ജെഫ് ബെസൂസിന് അല്‍പ്പം ആശ്വാസിക്കാന്‍ വകയുണ്ട്.

ആമസോണ്‍ സിഇഒ

ആമസോണ്‍ സിഇഒ

ലോകത്തെ ഏറ്റവും വലിയ ധനികനാണ് ആമസോണ്‍ സിഇഒ ആയ ജെഫ് ബെസൂസ്. പക്ഷേ ഇദ്ദേഹം ചൊവ്വാഴ്ച നഷ്ടം നേരിട്ടവരില്‍ മൂന്നാം സ്ഥാനത്താണ്. 330 കോടി ഡോളര്‍ മാത്രമേ ഇദ്ദേഹത്തിന് നഷ്ടമുണ്ടായുള്ളൂ.

 ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ചൊവ്വാഴ്ച ലഭിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നഷ്ടം ഒറ്റദിവസം നേരിടുന്നത്.

അമേരിക്കയുടെ വളര്‍ച്ച

അമേരിക്കയുടെ വളര്‍ച്ച

പക്ഷേ, ഈ നഷ്ടത്തിനെല്ലാം കാരണം അമേരിക്കയുടെ വളര്‍ച്ചയാണ് എന്നറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും. അമേരിക്കയില്‍ കഴിഞ്ഞാഴ്ച പരസ്യപ്പെടുത്തിയ ജോബ് ഡാറ്റയാണ് ചൊവ്വാഴ്ച വിപണി തകരാന്‍ കാരണമായി പറയപ്പെടുന്നത്. തൊഴിലവസരങ്ങള്‍ കൂടിയെന്നും വരുമാനം വര്‍ധിച്ചുവെന്നുമാണ് ജോബ് ഡാറ്റ പറയുന്നത്. പക്ഷേ അതെങ്ങനെ നഷ്ടമുണ്ടാക്കും.

പ്രശ്‌നം പലിശ

പ്രശ്‌നം പലിശ

എന്നാല്‍ വരുമാന വര്‍ധന പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും വിപണിയില്‍ വ്യാപകമായി. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് വിപണിയില്‍ നിന്ന് ദുഖകരമായ വാര്‍ത്ത വന്നത്.

5.4 കോടി രൂപ പിന്‍വലിച്ചു

5.4 കോടി രൂപ പിന്‍വലിച്ചു

ഈ പണപ്പെരുപ്പ ആശങ്ക വര്‍ധിച്ചതിന് പിന്നാലെ വ്യാപാരം തുടങ്ങി മിനുറ്റുകള്‍ക്കിടെ 5.4 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. അമേരിക്കന്‍ വിപണി തകര്‍ന്നതിന് പിന്നാലെ ഏഷ്യന്‍ വിപണികളിലും തകര്‍ച്ച പ്രകടമാകുകയായിരുന്നു. ജപ്പാനിലെ നിക്കീ 5.26 ശതമാനം നഷ്ടം രേഖപ്പെടുത്തി. കൊറിയയുടെ കൊസ്പി 2.98 ശതമാനവും. ഹോങ്കോങിന്റെ ഹാങ്സെങില്‍ 4.3 ശതമാനം ഇടിവുണ്ടായി.

ഡൗ ജോണ്‍സ്

ഡൗ ജോണ്‍സ്

അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1175 പോയിന്റാണ് താഴ്ന്നത്. അമേരിക്കന്‍ വിപണിയുടെ ചരിത്രത്തില്‍ ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിയുന്നത് ആദ്യമാണ്. ബോംബെ ഓഹരി വിപണിയില്‍ എല്ലാ ഓഹരികളിലും താഴ്ച്ച പ്രകടമായി.

പ്രതീക്ഷ നഷ്ടപ്പെട്ടു

പ്രതീക്ഷ നഷ്ടപ്പെട്ടു

സെന്‍സെക്സിന് 1250 പോയിന്റ് താഴ്ന്ന് 33482ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയാകട്ടെ 306 പോയിന്റ് താഴ്ന്നു. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യത്തിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ദിനമായിരുന്നു ചൊവ്വാഴ്ച. മറ്റു ഏഷ്യന്‍ വിപണികളിലും സമാനമായ സാഹചര്യമാണ് നേരിട്ടത്.

ബജറ്റ് നല്‍കിയ തിരിച്ചടി

ബജറ്റ് നല്‍കിയ തിരിച്ചടി

ഇന്ത്യന്‍ ബജറ്റ് പ്രഖ്യാപന ദിവസം ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായിരുന്നു. 2200 പോയിന്റ് നഷ്ടമാണ് അന്ന് സെന്‍സെക്സ് രേഖപ്പെടുത്തിയത്. ഓഹരി വിപണയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ധനമന്ത്രിയുടെ നിര്‍ദേശമാണ് അന്ന് ഇടിവിന് കാരണമായത്. അതില്‍ നിന്ന് കരകയറും മുമ്പാണ് അടുത്ത അടി കിട്ടിയത്.

യുഎഇ ബാങ്കുകളെ വഞ്ചിച്ച് തട്ടിയത് 10000 കോടി; മലയാളികളെ തേടി പോലീസ്, പ്രമുഖര്‍ പ്രതികള്‍

English summary
World Billionaires Biggest Loss, Warren Buffet loss 510 Cr

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്