ഇന്ത്യയ്ക്ക് പണി തരാന്‍ ചൈന,ബ്രഹ്മപുത്രയിലെ വെള്ളമൂറ്റി മരുഭൂമിയില്‍ നഗരം പണിയാന്‍ പടുകൂറ്റന്‍ ടണല്‍

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ചൈനയുടെ ഈ നീക്കം ഇന്ത്യയെയും ബംഗ്ലാദേശിനെയും ഒരു പോലെ ബാധിക്കുന്നത്. ബ്രഹ്മപുത്ര നദിയിലെ വെള്ളം സിന്‍ജിയാങ് മേഖലയിലേക്ക് വഴിതിരിച്ചുവിടാനാണ് ചൈനീസ് എന്‍ജിനീയര്‍മാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഇതിനായി ഏകദേശം ആയിരം കിലോമീറ്ററോളം നീളമുള്ള പടുകൂറ്റന്‍ ടണല്‍ ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ചൈന മോര്‍ണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

tunnel brahmaputra china

തിബത്തില്‍ നിന്നും തക്ലിമകാന്‍ മരുഭൂമിയിലേക്ക് വെള്ളം കൊണ്ടു പോകാനാണ് ശ്രമം. ഇന്ത്യയിലും ബംഗ്ലാദേശിലും നദിയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരകണക്കിന് ആളുകളുടെ ജീവിതം ഈ തീരുമാനം ദുസ്സഹമാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വെള്ളമുപയോഗിച്ച് മരുഭൂമിയെ ഏറ്റവും ആധുനിക നഗരങ്ങളില്‍ ഒന്നായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

ഇന്ത്യയെ മണ്ടന്‍മാരാക്കുകയാണോ ചൈന? | India-China Updation | Oneindia Malayalam

നേരത്തെ ഡാം കെട്ടി വെള്ളം തടഞ്ഞു നിര്‍ത്താനായിരുന്നു ചൈനീസ് പദ്ധതി. എന്നാല്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം മറികടക്കുന്നതിനാണ് ഭൂഗര്‍ഭ ടണല്‍ എന്ന ആശയം എന്‍ജിനീയര്‍മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഏകദേശം പത്തു ലക്ഷം കോടി രൂപയോളം ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് ചൈനയിലെ പ്രമുഖ ടണലിങ് വിദഗ്ധന്‍ വാങ് മെന്‍ഷു അറിയിച്ചു.

English summary
In a move that would worry India, China is planning to construct a 1,000 kilometre long tunnel to take Brahmaputra water to Xinjiang. Top scientists backed by the Communist Party of China are working on this mega project
Please Wait while comments are loading...