കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസിഡര്‍

Google Oneindia Malayalam News

ദുബായ്: കര്‍ശന നിയന്ത്രണം തുടരുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പതിനൊന്നായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1369. 79 മരണവും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കിടയിലും രോഗം പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇത് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam

രോഗബാധിതരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടിയെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവും പ്രവാസി സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് യുഎഇയുടെ ഭാഗത്ത് നിന്നും ആശ്വാസകരമായ പ്രഖ്യാപനവും ഉണ്ടാവുന്നത്.

നാട്ടിലെത്തിക്കും

നാട്ടിലെത്തിക്കും

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വിശദീകരിച്ചത്.

യുഎഇയില്‍ ചികിത്സിക്കും

യുഎഇയില്‍ ചികിത്സിക്കും

കൊറോണ വൈറസ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കും. ശേഷിക്കുന്നവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കാമെന്നാണ് യുഎഇ അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രവാസി മലയാളികളുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

പ്രത്യേക വിമാനത്തില്‍

പ്രത്യേക വിമാനത്തില്‍

മെഡിക്കല്‍ പരിശോധന നടത്തി രോഗ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് അംബാസിഡര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ബുദ്ധിമുട്ടുന്നു

ബുദ്ധിമുട്ടുന്നു

വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ ക്വാറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി യര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ വിമാന കമ്പനികള്‍ നേരത്തെ സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും സര്‍വീസിനുള്ള നിയന്ത്രണം നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കാത്തിനാല്‍ പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

സര്‍വീസിന് തയ്യാര്‍

സര്‍വീസിന് തയ്യാര്‍

ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും ഇൗ ​ആ​ഴ്​​ച സ​ർ​വി​സ്​ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ഫ്ലൈ ദുബൈ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാറിനെ ഭാഗത്ത് നിന്നുള്ള തീരുമാനം ഉണ്ടാവാത്തതിനാല്‍ ടിക്ക് ബുക്കിങില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് പ്രവാസികള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ല

സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ല

ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ വിദേശ യാത്രാ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇതുവരെ അനുമതി നടത്തിയിട്ടില്ല. ഇതോടെയാണ് 15 മുതല്‍ സര്‍വീസ് നടക്കുന്ന കാര്യം സംശയത്തിലായത്. പൗരന്‍മാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശമോ ആവശ്യമോ ലഭിച്ചിട്ടില്ലെന്നാണ് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊച്ചി, കോഴിക്കോട്

കൊച്ചി, കോഴിക്കോട്

മറ്റ് രാജ്യങ്ങളിലേക്ക് എമിറേറ്റ്സും എത്തിഹാദും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്ത് ചെ​ന്നൈ, അ​ഹ്​​മ​ദാ​ബാ​ദ്​, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​, ല​ഖ്​​നോ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍വീസ് നടത്തുമെന്നാണ് ഫ്ലൈ ദുബൈ അറിയിച്ചിരുന്നത്. 15 മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്നായിരുന്നു ഇ​ത്തി​ഹാ​ദും എ​മി​റേ​റ്റ്​​സും അറിയിച്ചിരുന്നത്

നാട്ടില്‍ എത്തിക്കണം

നാട്ടില്‍ എത്തിക്കണം

അതേസമയം, ഗള്‍ഫില്‍ കഴിയുന്നവരെ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യ ശക്തമായി വരികയാണ്. നിരവധി സംഘടനകളാണ് ഈ ആവശ്യം ഉയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നൽകിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും വേതനവുമില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്.

നിവേദനത്തില്‍

നിവേദനത്തില്‍

ജോലി നഷ്ടമായവരില്‍ വലിയൊരു വിഭാഗവും സന്ദര്‍ശക വിസയില്‍ എത്തിയവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. കോവിഡ് അല്ലാതെ മറ്റ് പല അസുഖങ്ങളാലും ബുദ്ധിമുട്ടുന്നവരും ഭക്ഷണവും മതിയായ ചികിത്സയും കിട്ടാതെ കഷ്ടത അനുഭിവിച്ച് വരുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നിച്ച് ഇന്ത്യയിലെത്തിയാൽ

ഒന്നിച്ച് ഇന്ത്യയിലെത്തിയാൽ

എന്നാല്‍ ലോക് ഡൗൺ അവസാനിച്ച ശേഷം പ്രവാസികൾ ഒന്നിച്ച് ഇന്ത്യയിലെത്തിയാൽ ക്വാറന്റീൻ ഒരുക്കാൻ പ്രയാസമുണ്ടെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അതിനാല്‍ മെയ് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 ഒരു ലോക്ഡൗൺ അപാരത; എട്ടിന്റെ പണി കിട്ടിയപ്പോൾ രക്ഷകരായി കേരള പോലീസ്, വീട്ടമ്മയുടെ കുറിപ്പ് വൈറൽ! ഒരു ലോക്ഡൗൺ അപാരത; എട്ടിന്റെ പണി കിട്ടിയപ്പോൾ രക്ഷകരായി കേരള പോലീസ്, വീട്ടമ്മയുടെ കുറിപ്പ് വൈറൽ!

 സ്പ്രിങ്ക്ളറിൻ ഉടമ മലയാളി, ചെന്നിത്തലയെ ആരോ തെറ്റിധരിപ്പിച്ചതാകാം, വിശദീകരിച്ച് ആർഎസ് വിമൽ സ്പ്രിങ്ക്ളറിൻ ഉടമ മലയാളി, ചെന്നിത്തലയെ ആരോ തെറ്റിധരിപ്പിച്ചതാകാം, വിശദീകരിച്ച് ആർഎസ് വിമൽ

English summary
We are ready to repatriate the exiles says UAE Ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X