കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെമോക്രാറ്റുകളുടെ നെഞ്ചിടിപ്പേറ്റി പോംപിയോയുടെ പ്രസ്താവന; ഹിലരി ക്ലിന്റന്റെ ഇ-മെയിൽ പുറത്തുവിടും..!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് ശക്തമായി പടരുന്നതിനിടെയിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിര്‍ സ്ഥാനാര്‍ത്ഥി ജൊ ബിഡനും ശക്തമായ പ്രചരാണ പരിപാടികല്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ഇമെയില്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

mike

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റന്റെ ഇമെയിൽ പുറത്തുവിടുകയെന്നാണ് മൈക്ക് പോംപിയോ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി വെറും 25 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മൈക്ക് പോംപിയോ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിലരി ക്ലിന്റണ്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമത്ത് അയച്ച ഇമെയിലാണിതെന്നാണ് മൈക്ക് പോംപിയോ പറയുന്നത്. ഫോക്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സംവാദം റദ്ദാക്കി. ഒക്ടോബര്‍ 15ന് നടക്കേണ്ട രണ്ടാം സംവാദമാണ് റദ്ദാക്കിയത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വെര്‍ച്വര്‍ സംവാദത്തിന് ഇല്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ കൊറോണ രോഗത്തെ കുറിച്ചുള്ള വിവരങ്ങളില്‍ അതൃപ്തി പ്രകടിപ്പച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംവാദം നടത്തുന്ന കമ്മീഷന്‍ പരിപാടി റദ്ദാക്കിയെന്ന് പ്രസ്താവന ഇറക്കിയത്. രണ്ടു സ്ഥാനാര്‍ഥികളും ഒക്ടോബര്‍ 15ന് മറ്റു പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംവാദം മാറ്റുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

English summary
We Will Release Hillary Clinton Clinton's Emails says US Secretary of State Mike Pompeo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X