കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മലേഷ്യന്‍ വിമാനം എവിടെപ്പോയി ?

  • By Soorya Chandran
Google Oneindia Malayalam News

ക്വാലാംപൂര്‍: മൂന്ന് ദിവസമായി ഒരു വിമാനം കാണാതായിട്ട്. അത് എവിടെപ്പോയെന്ന് പോലും ഇതുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഉണ്ടായിരുന്നു ജീവനക്കാരടക്കമുള്ള 239 മനുഷ്യ ജീവികള്‍ എവിടെയെന്നും ആര്‍ക്കും അറിയില്ല.

എവിടെയാണ് എയര്‍ മലേഷ്യയുടെ ആ ബോയിങ് 777 വിമാനം പോയത്. മലേഷ്യയും ചൈനയും വിയറ്റ്‌നാമും എന്തിന്, അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാഷ്ട്രങ്ങളൊക്കെ ചേര്‍ന്ന് തിരഞ്ഞിട്ടും എന്തുകൊണ്ടാണ് ആ വിമാനത്തെ കണ്ടെത്താനാകാത്തത്...

സംശയങ്ങള്‍ പലവഴിക്കാണ് നീങ്ങുന്നത്. ഒരു ഭീകരാക്രമണത്തിന്റെ വിദൂര സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ലെന്നാണ് ചില വിദേശ ഏജന്‍സികള്‍ പറയുന്നത്. വിമാനത്തിന് സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ എന്തെല്ലാമാണെന്ന് പല വിലയിരുത്തലുകളുണ്ട്. അവയില്‍ ചിലത്....

ഭീകരാക്രമണം

ഭീകരാക്രമണം

വിയറ്റ്‌നാമിന്‍റെ ആകാശത്ത് വച്ചാണ് വിമാനം അപ്രത്യക്ഷമായത്. ഏതെങ്കിലും തീവ്രവാദി സംഘടനകള്‍ വിമാനം വെടിവച്ചിടുകയോ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തോ ആകാന്‍ ഇടയുണ്ട്. അങ്ങനെയാണെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തേണ്ടേ...

ഹൈജാക്കിങ്

ഹൈജാക്കിങ്

ഭീകര പ്രവര്‍ത്തനത്തിന്റേയും വിലപേശലിന്റേയും ഭാഗമായി ഏതെങ്കിലും തീവ്രവാദ സംഘടന വിമാനം തട്ടിയെടുത്തതാകാമെന്നും ചിലര്‍ പറയുന്നു. പക്ഷേ ഇതുവരെ ഒരു സംഘടനയും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വരികയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

യന്ത്രത്തകരാര്‍

യന്ത്രത്തകരാര്‍

എന്തെങ്കിലും യന്ത്രത്തകരാര്‍ കൊണ്ട് വിമാനം തകര്‍ന്ന് വീഴാനും മതി. വിമാനത്തിന്‍റെ രണ്ട് യന്ത്രങ്ങളും ഒരേ സമയം പണിമുടക്കിയാലും ഈ വിവരം എയര്‍ കണ്‍ട്രോളിനെ അറിയിക്കാനുള്ള സമയം പൈലറ്റിന് ലഭിക്കാതിരിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മോശം കാലാവസ്ഥ

മോശം കാലാവസ്ഥ

മോശം കാലാവസ്ഥയില്‍ വിസിബിലിറ്റി നഷ്ടപ്പെട്ട് വിമാനം കടലില്‍ വീണതാകാന്‍ സാധ്യതയുണ്ടെന്ന് വാദിക്കുന്നവരുണ്ട്. എങ്കില്‍ പോലും സഹായം അഭ്യര്‍ത്ഥിച്ച് ഒരു സന്ദേശമയക്കാന്‍ പൈലറ്റിന് കഴിയാതിരിക്കുമോ? മാത്രമല്ല, വിമാനം കാണാതായി എന്ന് പറയപ്പെടുന്ന സമയത്ത് കാലാവസ്ഥ സാധാരണ ഗതിയിലായിരുന്നത്രെ.

പൈലറ്റ് ഒപ്പിച്ച പണി

പൈലറ്റ് ഒപ്പിച്ച പണി

വിമാനത്തില്‍ ഓട്ടോ പൈലറ്റ് എന്നൊരു സംവിധാനമുണ്ട്. കാര്യങ്ങളെല്ലാം കൃത്യമാണെങ്കില്‍ ഓട്ടോ പൈലറ്റ് മോഡില്‍ വിമാനം ഓടിക്കോളും. ഇനി പൈലറ്റ് ഓട്ടോ പൈലറ്റ് മോഡില്‍ വിമാനം ഓടിച്ച് വേറെന്തെങ്കിലും പണിക്കുപോയപ്പോള്‍ വല്ല അപകടവും സംഭവിച്ചതാണോ എന്നും പറയാന്‍ പറ്റില്ല.

ബോംബ്

ബോംബ്

വിമാനത്തിനുള്ളില്‍ നിന്ന് തന്നെ ഒരു ബോംബ് സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ബോംബുമായി ഒരു ചാവേര്‍ വിമാനത്തില്‍ കയറിയിട്ടുണ്ടായിരുന്നെങ്കില്‍.....

ഭ്രാന്തന്‍ പൈലറ്റ്

ഭ്രാന്തന്‍ പൈലറ്റ്

വിമാനം നിയന്ത്രിക്കുന്ന പൈലറ്റിന് ഭ്രാന്ത് പിടിച്ചാലോ... അല്ലെങ്കില്‍ പൈലറ്റിന്റെ മാനസിക നില തെറ്റിയാലോ. പൈലറ്റ് മനപ്പൂര്‍വ്വം വിമാനം തകര്‍ത്തതാകാനും ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. 1990 ല്‍ സമാനമായ ഒരു സംഭവം നടന്നിട്ടുണ്ട്.

 സൈനിക ആക്രമണം

സൈനിക ആക്രമണം

വ്യോമാതിര്‍ത്തി ലംഘിച്ചുവരുന്ന ശത്രു വിമാനമെന്ന് കരുതി ഏതെങ്കിലും രാജ്യത്തെ സൈന്യം വെടിവച്ചിട്ടതാകുമോ...? അതിലും വ്യക്തതയില്ല.


English summary
What happened to that Malaysian Flight which disappeared 3 days back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X