കശ്മീരിൽ പ്രവേശിച്ചാൽ ഇന്ത്യ എന്തു ചെയ്യും!!!ഡോക് ലാം വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അംഗീകരിക്കില്ല!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം പ്രദേശത്ത് നിന്ന് പിൻമാറണമെന്നു ചൈന. ഇന്ത്യയുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ചൈന വ്യക്തമാക്കി. ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങൾ പ്രവേശിച്ചാൽ എന്തായിരിക്കും ഇന്ത്യയുടെ നിലപാടെന്നു ചൈന ആരാഞ്ഞു.

ശരത് യാദവ് ഇപ്പോഴും പ്രതിപക്ഷത്തു തന്നെ!!! പ്രതിസന്ധിയിൽ നിതീഷ് കുമാറും സഖ്യവും!!!

ഇന്ത്യ- ചൈന പ്രശ്നം ദിനംപ്രതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 50 ദിവസമായി ഇന്ത്യൻ സൈന്യം അതിർത്തി പ്രദേശമായ ഡോക്-ലാമിൽ നിലയുറപ്പിച്ചിരിക്കുകയാണ്.നിലവിലെ സാഹചര്യം തുടർന്നാൽ അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചൈന അറിയിച്ചിട്ടുണ്ട്

ഇന്ത്യ-ചൈന പ്രശ്നം

ഇന്ത്യ-ചൈന പ്രശ്നം

ഇന്ത്യക്കും ചൈനക്കുമിടയിലുള്ള ഡോക് ലാം പ്രശ്നത്തെ വളരെ സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ മേഖലയിലെ സംഘർഷം അപകടമായ സാഹചര്യത്തിലോക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെൻലി അറിയിച്ചു

സൈന്യത്തെ പിൻവലിക്കാം

സൈന്യത്തെ പിൻവലിക്കാം

മേഖലയിലെ പ്രശ്നം ഒഴിവാക്കാനായി ഇരു രാജ്യങ്ങളിലെ സൈന്യത്തെ ഒരുമിച്ച് പിൻവലിക്കാമെന്നുള്ള നിർദേശം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു.എന്നാൽ ഇന്ത്യയുടെ നിർദേശം പ്രയോഗികമല്ലയെന്നായിരുന്നു ചൈനയുടെ മറുപടി.ഇന്ത്യൻ സൈന്യത്തെ പ്രദേശത്ത് നിന്ന് പിൻവലിക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം

ശക്തമായി പ്രതികരിക്കും

ശക്തമായി പ്രതികരിക്കും

ഇന്ത്യൻ സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചിട്ട് അൻപത് ദിവസം പിന്നിടുന്നു. ഇനിയും ഇതു തുടർന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു ചൈന വീണ്ടും മുന്നറിയിപ്പു നൽകുന്നുണ്ട്.

ഇന്ത്യൻ പ്രചരണം

ഇന്ത്യൻ പ്രചരണം

പ്രദേശത്തെ സ്ഥിതിഗതികൽ നിയന്ത്രണ വിധോയമാണെന്ന തരത്തിലുള്ള ഇന്ത്യൻ സർക്കാരിന്റ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.

 ഇന്ത്യക്ക് രണ്ടാഴ്ച സമയം

ഇന്ത്യക്ക് രണ്ടാഴ്ച സമയം

സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിൽ വ്യക്തമാക്കുന്നുണ്ട്. സമയപരിധിക്കുള്ളിൽ ഇന്ത്യ സൈന്യത്തെ പിന്തവലിച്ചില്ലെങ്കിൽ സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് മാധ്യമത്തിലെ ലേഖനത്തിൽ ചൈന വ്യക്തമാക്കുന്നുണ്ട്. പക്ഷേ പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

ചൈനയുമായി യുദ്ധമുണ്ടാകില്ലെന്നു ഇന്ത്യ

ചൈനയുമായി യുദ്ധമുണ്ടാകില്ലെന്നു ഇന്ത്യ

ഡോക്ലാം സംഘര്‍ഷം 50 ദിവസം പിന്നിടുമ്പോഴും പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ഇന്ത്യക്ക് പ്രതീക്ഷ. ഉയര്‍ന്ന പ്രദേശത്ത് തണുപ്പും കാറ്റും വകവെയ്ക്കാതെ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാര്‍നിലയുറപ്പിച്ചിരിക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഏതെങ്കിലും സാഹചര്യത്തില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്

English summary
China, this time through official sources, needled India once again over the ongoing Doklam standoff, asking New Delhi what it would do if Beijing "enters" Kashmir.
Please Wait while comments are loading...