മാലിദ്വീപില്‍ ഇന്ത്യന്‍ മിഷന്‍ ഇംപോസിബിള്‍, എന്താണ് അന്താരാഷ്ട്ര സമൂഹം ഞെട്ടിയ ഓപ്പറേഷന്‍ കാക്റ്റസ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

മാലി: അന്താരാഷ്ട്ര ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ മാലിദ്വീപിലാണ്. പ്രസിഡന്റ് അബ്ദുള്ളയ യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചീഫ് ജസ്റ്റിസിനെ തടങ്കിലാക്കിയതുമാണ് ഇത്രയധികം ലോകശ്രദ്ധ മാലിദ്വീപിന് കിട്ടാന്‍ കാരണം. പക്ഷേ അതിലുമേറെ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. മാലിദ്വീപില്‍ എക്കാലവും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. മുന്‍പ് രാഷ്ട്രീയ അട്ടിമറിയിലേക്ക് വീഴാനിരിക്കെ മാലിദ്വീപിനെ രക്ഷിച്ചത് ഇന്ത്യയുടെ ഇടപെടലാണ്.

സമാനമായ ഇടപെടല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്. അത്രയേറെ നിര്‍ണായക ഘട്ടത്തില്‍ ലോകത്തെയാകെ ഞെട്ടിച്ച സൈനിക നടപടിയായിരുന്നു ഇന്ത്യ. ഇന്നത്തെ രീതിയിലേക്ക് സൈന്യത്തെ നയിച്ചതും അതിലേറെ അന്താരാഷ്ട്ര പ്രശ്‌സതി നേടിക്കൊടുക്കാനും ഈ നീക്കത്തിലൂടെ കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

അട്ടിമറി ശ്രമം ഇങ്ങനെ

അട്ടിമറി ശ്രമം ഇങ്ങനെ

വേലുപിള്ള പ്രഭാകരനുമായി തെറ്റിപിരിഞ്ഞ് രൂപീകരിച്ച പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴത്തിന്റെ തലവന്‍ ഉമാ മഹേശ്വരന്‍ എന്ന മുകുന്ദനുമായി ചേര്‍ന്ന് മാലദ്വീപിയന്‍ വ്യാപാരിയായ അബ്ദുല്ല ലുത്തുഫി ഭരണ അട്ടിമറിക്ക് ശ്രമിക്കുന്നു. പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു ലക്ഷ്യം. എണ്‍പതിലധികം തീവ്രവാദികള്‍ ലുത്തുഫിക്കൊപ്പമുണ്ടായിരുന്നു.

ഓപ്പറേഷന്‍ കാക്റ്റസ്

ഓപ്പറേഷന്‍ കാക്റ്റസ്

അട്ടിമറി ശ്രമത്തെ തുടര്‍ന്ന് മൗമൂന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹായം തേടി. തുടര്‍ന്ന് 1600 പേരുള്ള സൈനിക ട്രൂപ്പിനെ അദ്ദേഹം അടിയന്തരമായി മാലിദ്വീപിലേക്ക് അയക്കുന്നു. 1988 നവംബര്‍ മൂന്നിനാണ് ഇന്ത്യന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. ഇന്ത്യയുടെ വ്യോമസേനയാണ് ആദ്യ രംഗത്തെത്തിയത്. ബ്രിഗേഡിയര്‍ ഫാറൂഖ് ബുല്‍സാരയുടെ നേതൃത്വത്തിലായിരുന്നു നീക്കം. ഇതിന് ശേഷം ഒന്‍പത് മണിക്കൂറിന് ശേഷമാണ് ഇന്ത്യന്‍ സൈന്യം എത്തിയത്. വളരെ തന്ത്രപൂര്‍വം തലസ്ഥാന നഗരി പിടിച്ചെടുത്ത സൈന്യം തീവ്രവാദികളെ പിടികൂടുകയും ചെയ്തു. ചിലര്‍ ശ്രീലങ്കയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

കടുത്ത പോരാട്ടം

കടുത്ത പോരാട്ടം

തീവ്രവാദികളുമായി കടുത്ത പോരാട്ടമാണ് സൈന്യം നടത്തിയത്. 19 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ തടങ്കലിലാക്കിയ രണ്ടുപേരും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ നാവിയും സൈന്യവും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് പല തീവ്രവാദികളെയും പിടിക്കാന്‍ സാധിച്ചത്. ഇവരെ പിന്നീട് മാലിദ്വീപ് സര്‍ക്കാരിന് കൈമാറി.

അന്താരാഷ്ട്ര അഭിനന്ദനം

അന്താരാഷ്ട്ര അഭിനന്ദനം

ഇന്ത്യയില്‍ നിന്ന് അക്കാലത്ത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഈ സൈനിക നീക്കം. അതുകൊണ്ട് അന്താരാഷ്ട്ര അഭിനന്ദനവും ഇന്ത്യക്ക് ലഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ മേഖലയിലെ സ്ഥിരതയ്ക്ക് ഇന്ത്യയുടെ സൈനിക നീക്കം സഹായിച്ചെന്നായിരുന്നു പറഞ്ഞത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും ഇന്ത്യയെ പുകഴ്ത്തി. ദൈവത്തിനും ഇന്ത്യക്കും നന്ദിയെന്നായിരുന്നു താച്ചര്‍ പറഞ്ഞത്.

ഏഷ്യന്‍ രാജ്യങ്ങള്‍ മുഖംതിരിച്ചു

ഏഷ്യന്‍ രാജ്യങ്ങള്‍ മുഖംതിരിച്ചു

ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമല്ല സൈനിക നീക്കത്തിന് ലഭിച്ചത്. ചൈനയടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നായിരുന്നു വിമര്‍ശനം. പല രാജ്യങ്ങളുമായുള്ള ബന്ധത്തിലും ഇത് വിള്ളല്‍ വീഴ്ത്തി.

ബന്ധം സുശക്തമാക്കി

ബന്ധം സുശക്തമാക്കി

സൈനിക നീക്കത്തോടെ മാലിദ്വീപ് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാകുന്നതാണ് കണ്ടത്. പിന്നീട് പല കാര്യങ്ങളിലും അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ എടുത്തത്. ഇതിനിടെ പിടികൂടിയവരെ വിചാരണയ്ക്കായി ഇന്ത്യ ഹാജരാക്കി. ഇവര്‍ക്ക് വധശിക്ഷ വിധിച്ച ഗയൂമിന്റെ തീരുമാനം പിന്നീട് ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവപര്യന്തമാക്കുകയും ചെയ്തു.

English summary
india intervene in maldives crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്