മോദി ഇന്തോനേഷ്യയില്‍.. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനത്തെ വാഴ്ത്തി മാധ്യമങ്ങള്‍
ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലേക്കുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനത്തെ മാധ്യങ്ങളും വാനോളം പുകഴ്ത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്. ഇന്ന് അദ്ദേഹം ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡേയുമായി കൂടിക്കാഴ്ച നടത്തും.

പ്രതിരോധ മേഖലയെ കുറിച്ച് ഇരുനേതാക്കാളും തമ്മില്‍ ചര്‍ച്ച നടത്തും. ഒപ്പം ഇന്തോ-പസഫിക് ബന്ധം ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇരുവരും പങ്കുവെയ്ക്കും. നേരത്തേ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ ജോക്കോ വിഡോഡേ മോദിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള സൗഹൃദവും സഹകരണവുമാണ് ഇന്ത്യയുമായി തുടര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നതെന്നും വിഡോഡോ വ്യക്തമാക്കിയിരുന്നു.
ഏഷ്യയെ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇന്ത്യയും മറ്റ് പസഫിക് രാഷ്ട്രങ്ങളും നേരത്തേ മുന്നോട്ട് വെയ്ക്കുന്ന ആശയം. അതേസമയം യുഎസ്എ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത് സംബന്ധിച്ച മറ്റ് സാധ്യതകളാണ് മുന്നോട്ട് വെയ്ക്കുന്നത്.
നാവിക, വാണിജ്യ,നിക്ഷേപ മേഖലകളെ കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്യും. മെയ് 31 വരെ ഇന്തോനേഷ്യയില്‍ തുടരുന്ന മോദി അവിടുത്തെ ഇന്ത്യന്‍ വ്യവസായ സമൂഹവുമായും ചര്‍ച്ച നടത്തും. ഇന്തോനഷ്യ കൂടാതെ മലേഷ്യയും സിംഗപ്പൂരും മോദി സന്ദര്‍ശനം നടത്തും.












Click it and Unblock the Notifications