ട്രംപിന്റെ ഭീഷണി വകവെക്കുന്നില്ല !!!പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല!!! യുഎന്നിനെതിരെ ഉത്തര കൊറിയ!!

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോർക്ക്: ഉത്തര കൊറിയയുടെ അടിക്കടിയുള്ള മിസൈൽ പരീക്ഷണത്തെ തുടർന്ന് ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തള്ളി ഉത്തര കൊറിയ . ആണവായുധ വിഷയത്തിൽ യുഎസിന്റെ ഭീഷണി പരിഗണിക്കുന്നില്ലെന്നും ഇതു സംബന്ധിച്ചു ആരുമായും ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഉത്തര കൊറിയ അറിയിച്ചു. ഔദ്യോഗിക വാർത്ത ഏജൻസിയായ സെൻട്രൽ ന്യൂസ് ഏജൻസി പുറത്ത് വിട്ട് പ്രസ്തവനയിലാണ് ഉത്തര കൊറിയ തങ്ങളുടെ ഇടപാട് വ്യക്തമാക്കിയത്.

കേന്ദ്രത്തിന് തിരിച്ചടി!!!! സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി !!!

ഇപ്പോഴുള്ള തങ്ങളുടെ ആയുധ പദ്ധതിയിൽ മാറ്റം വരുത്തില്ലെന്നും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ കെ ആര്‍ ടി ന്യൂസും ഇക്കാര്യം വ്യക്തമാക്കി.

ആണവായുധ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല

ആണവായുധ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല

കയറ്റു​മതി വരുമാനം ഗണ്യമായി കുറക്കാൻ ല​ക്ഷ്യ​വെച്ച് ഐക്യരാഷ്ട്രസഭ തങ്ങളുടെ രാഷ്ട്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായും നിരാകരിക്കുന്നു. എന്നാല്‍ ആണവായുധ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്നു ഉത്തര കൊറിയ അറിയിച്ചു.

സാമ്പത്തിക ഉപരോധം

സാമ്പത്തിക ഉപരോധം

യുഎന്നിന്റേയും ലോക രാജ്യങ്ങളുടേയും വിലക്ക് ലംഘിച്ച് മിസൈൽ പരീക്ഷണം നടത്തിയതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭ ഉത്തര കൊറിക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കൽക്കരി, ഇരമ്പയിര്, ലെഡ്, കടൽ വിഭവങ്ങൾ എന്നിവയ്ക്കാണ് കയറ്റുമതി ഉപരോധം ഏർപ്പെടുത്തിയത്.

യുഎന്നിന്റെ ലക്ഷ്യം

യുഎന്നിന്റെ ലക്ഷ്യം

സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ വരുമാനത്തിൽ ഗണ്യമായി കുറവ് വരുത്താമെന്ന ലക്ഷ്യമാണ് ഉപരോധത്തിനു പിന്നിലെ കാരണം. കൂടാതെ ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം തുടങ്ങുന്നതും ആരാജ്യത്തെ തൊഴിലാളികൽക്ക് മറ്റു രാജ്യങ്ങളിൽ പണിയെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഉപരോധം മയപ്പെടുത്തണമെന്ന ചൈന

ഉപരോധം മയപ്പെടുത്തണമെന്ന ചൈന

ഉത്തരകൊറിയ്ക്ക മോലുള്ള യുഎന്നിന്റെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.

ഉത്തര കൊറിയ-ജപ്പൻ പ്രശ്നം

ഉത്തര കൊറിയ-ജപ്പൻ പ്രശ്നം

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന മറ്റൊരു രാജ്യമാണ് ജപ്പാൻ.ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ജൂലൈ മാസം മാത്രം മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ഇതിനെ തുടർന്നാണ് ജപ്പാൻ പ്രതിരോധിക്കാൻ തിരുമാനിച്ചത്.

കൊറിയയുടെ ലക്ഷ്യം യുഎസ്

കൊറിയയുടെ ലക്ഷ്യം യുഎസ്

ഐക്യരാഷ്ട്ര സഭയുടേയും ലോക രാജ്യങ്ങളുടേയും മുന്നറിയിപ്പു അവഗണിച്ച് ഉത്തരകൊറിയ ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി.

English summary
When it comes to dealing with North Korea's nuclear weapons program, many people hope sanctions are a useful tool. But not all sanctions are created equal.This weekend, the U.N. Security Council voted unanimously to impose strict new sanctions on Pyongyang — a response to North Korea's launch of two intercontinental missiles last month. The new measures significantly step up restrictions on North Korea's international trade: Estimates say they may cost Pyongyang $1 billion a year, an enormous sum for a relatively poor country.
Please Wait while comments are loading...