നാസയുടെ ആര്‍ട്ടെമിസ് കരാറില്‍ ചേരാന്‍ തീരുമാനിച്ച് ഇന്ത്യ; ബഹിരാകാശത്തേക്ക് സംയുക്ത ദൗത്യം
ന്യൂഡല്‍ഹി: ബഹിരാകാശ പര്യവേഷണത്തില്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ആര്‍ട്ടെമിസ് കരാറില്‍ ചേരാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതുകൂടാതെ കൂടാതെ നാസയും ഐ എസ് ആര്‍ ഓയും ചേര്‍ന്ന് 2024ല്‍ ബഹിരാകാശത്തേക്കുള്ള സംയുക്ത ദൗത്യത്തിനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെ വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശത്തില്‍, എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായി ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഒരു പൊതു കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടു പോകുന്ന ആര്‍ട്ടെമിസ് കരാറില്‍ ഇന്ത്യ ഒപ്പവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശ പര്യവേഷണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും 2025-ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് തിരികെ എത്തിക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമമാണിത്. 1967ലെ ഔട്ടര്‍ സ്‌പേസ് ഉടമ്പടിയില്‍ 21ാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള തത്വങ്ങളാണ് ആര്‍ട്ടെമിസ് കരാറുകള്‍ എന്ന് വിളിക്കുന്നത്.
നാസയും ഐ എസ് ആര്‍ ഒയും ഈ വര്‍ഷം ബഹിരാകാശ യാത്രാ സഹകരണത്തിനായി ഒരു തന്ത്രപരമായ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടൊപ്പം നാസയും ഐ എസ് ആര്‍ ഒയും 2024-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംയുക്ത ദൗത്യത്തിന് പദ്ധതിയിട്ടിട്ടുണ്ട്.
നാസയുടെ നേതൃത്വത്തില്‍ ഒന്നിലധികം അന്താരാഷ്ട്ര, യു എസ് ആഭ്യന്തര പങ്കാളികളുള്ള മനുഷ്യരെ ഉള്‍ക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആര്‍ട്ടെമിസ് ദൗത്യം. 2025-ഓടെ മനുഷ്യനെ ചന്ദ്രന്റെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആര്‍ട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം. ഈ പദ്ധതി വിജയിച്ചാല്‍ 1972ലെ അപ്പോളോ 17-ന് ശേഷം മനുഷ്യനെ ഉള്‍പ്പെടുത്തി ആദ്യമായി ചന്ദ്രനിലേക്ക് പോകുന്ന ദൗത്യമായിരിക്കും ഇത്.












Click it and Unblock the Notifications