
റഷ്യന്‍ സൈന്യത്തിലെ ഏറ്റവും ക്രൂരന്‍; ആരാണ് സെര്‍ജി സുറോവികിന്‍
മോസ്‌കോ: ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതിന് പിന്നാലെ യുക്രൈനിന് ശക്തമായ തിരിച്ചടി നല്‍കാന്‍ യുദ്ധം നയിക്കാന്‍ സെര്‍ജി സുറോവികിനെ നിയമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രൈനിന്റെ വടക്കുകിഴക്കും തെക്കും കൈവ് തിരിച്ചുപിടിച്ചതിനാല്‍ രണ്ട് റഷ്യന്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെ പുറത്താക്കിയതിന് പിന്നാലെയാണ് സെര്‍ജി സുറോവികിന്റെ നിയമനം.
1966 ല്‍ സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്‌കില്‍ ജനിച്ച സെര്‍ജി സുറോവികിന്‍, ജൂണില്‍ യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ റഷ്യയുടെ തെക്കന്‍ സൈനിക ഗ്രൂപ്പിന്റെ തലവനായി നിയമിക്കപ്പെട്ടു. ഹീറോ ഓഫ് റഷ്യ എന്ന പദവി ലഭിച്ച സെര്‍ജി 2017 ല്‍ സിറിയയിലെ സേവനത്തിന് മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

സിറിയയില്‍ അദ്ദേഹം എയ്റോസ്പേസ് ഫോഴ്സിന്റെ കമാന്‍ഡറായി റഷ്യന്‍ സൈനിക പര്യവേഷണത്തിന് നേതൃത്വം നല്‍കി. റഷ്യന്‍ സൈന്യത്തിലെ ക്രൂരമുഖം എന്നാണ് യു എസ് ഡിഫന്‍സ് പോളിസി തിങ്ക്-ടാങ്കായ ജെയിംസ്ടൗണ്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സെര്‍ജി സുറോവികിന്‍ അറിയപ്പെടുന്നത്. 2008 ന് ശേഷമാണ് സെര്‍ജി സുറോവിക് കരിയറില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്.
പാര്‍ട്ടി നേതാവ് മരിച്ചാല്‍ മുഖ്യമന്ത്രി ദു:ഖിച്ച് വീട്ടിലിരിക്കലാണോ?; സുധാകരനോട് ആനത്തലവട്ടം

ഏത് ഉത്തരവുകളും ശക്തമായി നടപ്പിലാക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് മുമ്പ് 1991 ല്‍ മോസ്‌കോയില്‍ മൂന്ന് പ്രകടനക്കാരെ സൈനികര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് നിയമവിരുദ്ധ ആയുധ വ്യാപാരത്തിനും അദ്ദേഹത്തിന് ശിക്ഷ ലഭിച്ചു.
'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്

സിറിയയിലെ അലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ച ബോംബാക്രമണത്തിന് മേല്‍നോട്ടം വഹിച്ചതും ജനറല്‍ ആയിരുന്നു. 2019-2020 കാലഘട്ടത്തില്‍ സിറിയയിലെ ഇദ്ലിബില്‍ നടന്ന ആക്രമണത്തില്‍ 'നിയമലംഘനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന' കമാന്‍ഡര്‍മാരില്‍ ഒരാളായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സെര്‍ഡി സുറോവികിനെ അടയാളപ്പെടുത്തിയിരുന്നു.
ചെലവ് വഹിക്കുന്നത് പ്രവാസി മലയാളികള്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

അതേസമയം ശക്തമായ യുക്രേനിയന്‍ പ്രത്യാക്രമണത്തിന്റെ ഫലമായി നേരിട്ട നഷ്ടം മറികടക്കാന്‍ റഷ്യ യുക്രെയ്‌നിലെ തങ്ങളുടെ സേനയെ പുനഃക്രമീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ചെച്‌നിയ, തജികിസ്താന്‍ എന്നിവിടങ്ങളില്‍ റഷ്യന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ സെര്‍ജി സുറോവികിന് യുദ്ധ ചുമതല ഏല്‍പ്പിക്കുന്നത്.