കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കയില്‍ മറ്റൊരു മഹാമാരി...കൊറോണയല്ല, മരണം ഉയരും, ലോകാരോഗ്യ സംഘടന പറയുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: ലോകത്താകെ കൊറോണവൈറസ് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആഫ്രിക്ക ഈ ഭീതിയില്‍ അല്ല. മറ്റൊരു രോഗമാണ് അവരെ ഭയപ്പെടുന്നത്. സഹാറന്‍ ആഫ്രിക്കന്‍ മേഖലയില്‍ മലേറിയ ഭീഷണിയാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവിടെ മലേറിയ കാരണം മരണസംഖ്യ കുത്തനെ വര്‍ധിക്കുമെന്ന് സംഘടന വെളിപ്പെടുത്തി. ഇരട്ടിയലധികമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ 7,69000ത്തിലേക്ക് മരണസംഖ്യ കുതിക്കും. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ മലേറിയക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. ഇത് രോഗത്തിന്റെ വ്യാപ്തിയും മരണനിരക്കും ഉയര്‍ത്തുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

1

ഇതുവരെ 26000ത്തിലധികം കോവിഡ് കേസുകളാണ് സഹാറന്‍ ആഫ്രിക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 7000 പേര്‍ക്ക് രോഗം ഭേദമായി 1250 പേര്‍ മരിച്ചു. കൊറോണയ്ക്കിടയിലും മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കിടത്തി ചികിത്സയും ആവശ്യത്തിന് ആശുപത്രി സേവനങ്ങളും കുറഞ്ഞാല്‍ മലേറിയ മരുന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവും. 2018ല്‍ സഹാറന്‍ ആഫ്രിക്കയില്‍ സംഭവിച്ചതിനേക്കാള്‍ ഭീകരമായിരിക്കും മലേറിയയുടെ തിരിച്ചുവരവെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. നേരത്തെ ബ്രിട്ടനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതോടെ അഞ്ചാം പനിയും ശക്തമായിരുന്നു.

അതേസമയം 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ മരണനിരക്കായിരിക്കും മലേറിയ കാരണം സഹാറന്‍ ആഫ്രിക്കയില്‍ സംഭവിക്കുകയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആഫ്രിക്കന്‍ വലിയ ഭീതി പരത്തുന്ന രോഗമാണ് മലേറിയ. കൊതുകുകളിലൂടെയാണ് ഇത് പകരുന്നത്. ആഫ്രിക്കയിലെ വൃത്തിഹീനമായ സാഹചര്യവും ഇതിന് പിന്നിലുണ്ട്. എന്നാല്‍ മലേറിയ മരുന്ന് വിപണിയിലുണ്ടെങ്കിലും, വേണ്ട വിധത്തില്‍ ഫലിക്കുന്നില്ലെന്നാണ് സൂചന. പ്രധാന കാരണം ഈ മരുന്ന് കഴിക്കാന്‍ പല രോഗികളും വിസമ്മതിക്കുന്നതാണ് മരണനിരക്ക് വര്‍ധിപ്പിക്കുന്നത്. 2018ല്‍ 231 ബില്യണ്‍ പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. ഇതില്‍ 36000 പേരാണ് മരിച്ചത്.

കൊറോണവൈറസിനെതിരായ പോരാട്ടം എല്ലായിടത്തും ശക്തമായതിനാല്‍ മലേറിയ മരുന്നിന് 75 ശതമാനത്തോളം ക്ഷാമം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം വലിയ തോതിലാണ് മലേറിയ മരുന്ന് കയറ്റുമതി ചെയ്യുന്നത്. ഇത് ഉറപ്പായും ആഫ്രിക്കയിലെ മരണം ഉയര്‍ത്തും. കുട്ടികളില്‍ ഇതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. അഞ്ച് വയസ്സിന് താഴെയുള്ളവരില്‍ മരണം വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. രണ്ട് വര്‍ഷം മുമ്പുള്ള കണക്കില്‍ മൂന്നില്‍ രണ്ട് ഭാഗം മലേറിയ മരണങ്ങളിലും അഞ്ച് വയസ്സത്തിന് താഴെയുള്ളവരിലാണ് സംഭവിച്ചത്. എല്ലാ രാജ്യങ്ങളോടും മരുന്നിന്റെ കാര്യത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
who warns malaria death rise in africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X