ഗാസയില്‍ അന്തിമ വിജയം ഹമാസിന്?
ഗാസ: വന്‍ തോതില്‍ സൈന്യത്തെ ഇറക്കി ക്രൂരമായി ആക്രമിച്ചിട്ടും ഇസ്രയേലിന് ഹമാസിനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലേ. ഏകദേശം ഒരു മാസത്തോളം ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ വധിച്ചത് രണ്ടായിരത്തിലധികം പേരെയാണ്. ഇതില്‍ സ്ത്രീകളും കുഞ്ഞുങ്ങളും പെടും. കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്ന വാക്കുകള്‍ ഹമാസിന്റെ കാര്യത്തില്‍ ശരിയാകുകയാണോ.
സൈനിക നീക്കത്തിലൂടെ ലക്ഷ്യം നേടുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്ന ഇസ്രയേല്‍ ടൂറിസം മന്ത്രിയുടെ വാക്കുകളാണ് ഹമാസ് അനുഭാവികള്‍ തങ്ങളുടെ വിജയത്തിന് അടയാളമായി പറയുന്നത്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടെങ്കിലും അന്തിമ വിജയം തങ്ങളുടെ ഭാഗത്താണ് എന്നും ഹമാസ് കരുതുന്നു. ഇതിനായി ഹമാസ് അനുകൂലികള്‍ പറയുന്ന കാരണങ്ങള്‍ നോക്കൂ.

ഹമാസിനെന്ത് നഷ്ടം
സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെങ്കിലും ഹമാസിന് ഒരൊറ്റ പ്രധാന നേതാവിനെ പോലും നഷ്ടപ്പെട്ടിട്ടില്ല. സാധാരണക്കാരെ കവചമാക്കിയായിരുന്നു ഹമാസിന്റെ നീക്കങ്ങളെന്നാണ് ആരോപിക്കപ്പെടുന്നത്.

നഷ്ടം ഇസ്രയേലിന്
രണ്ടായിരം പലസ്തീന്‍ ജനങ്ങള്‍ക്ക് പകരം 150 ഇസ്രയേലി സൈനികരെ തങ്ങള്‍ കൊന്നു എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. തങ്ങളുടെ 44 സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ പറയുന്നത്.

വെല്ലുവിളി ടെല്‍ അവീവിലേക്കും
ഇസ്രയേലിന്റെ പ്രതിരോധത്തെ വെല്ലുവിളിച്ച് ഹമാസ് ടെല്‍ അവീവ് വരെ മിസൈലുകള്‍ അയച്ചു. ഇസ്രയേലി കുടുംബങ്ങള്‍ പ്രാണരക്ഷാര്‍ഥം ഭൂഗര്‍ഭ അറകളില്‍ ഒളിച്ചത്രെ.

വിമാനത്താവളം വരെ അക്രമം
ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെയും ഹമാസ് റോക്കറ്റുകള്‍ ഉതിര്‍ത്തു. 36 മണിക്കൂര്‍ നേരം വിമാനത്താവളം അടച്ചിട്ടു എന്നാണ് ഹമാസിന്റെ അവകാശവാദം.

മിസൈലുകള്‍ ദൂരത്തേക്ക്
ഹമാസ് മിസൈലുകളുടെ ദൂരപരിധി 40 ല്‍ നിന്നും 120 ആയി ഉയരുന്നത് ഇത്തവണത്തെ യുദ്ധത്തില്‍ കണ്ടു.

ജനങ്ങള്‍ ആര്‍ക്കൊപ്പം
പലസ്തീനിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. തങ്ങളെ ജനങ്ങള്‍ തളളിപ്പറയാത്തിടത്തോളം കാലം തോറ്റത് ഇസ്രയേലാണ് എന്നും ഹമാസ് അനുകൂലികള്‍ പറയുന്നു.












Click it and Unblock the Notifications