Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ സന്ദര്‍ശന വിസയിലെത്തി, പണി വേശ്യാവൃത്തി! പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍!!

സന്ദര്‍ശന വിസയിലെത്തി ലേബര്‍ ക്യാംപുകളില്‍ ശരീരം വിറ്റ് കാശാക്കുന്ന സംഘങ്ങള്‍ യുഎഇയില്‍ സജീവമാണ്. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

ദുബൈ: യുഎഇയില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട യുവതിയും പുരുഷന്‍മാരും പിടിയില്‍. സന്ദര്‍ശന വിസയിലെത്തിയ നൈജീരിയക്കാരിയാണ് പുരുഷന്‍മാര്‍ താമസിക്കുന്ന ലേബര്‍ ക്യാംപുകളിലെത്തി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട് പണമുണ്ടാക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ദുബൈ പോലിസ് നടത്തിയ നീക്കത്തിനിടെ കഴിഞ്ഞ മാസം പിടിയിലായ യുവതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ഓരോ പുരുഷന്‍മാരും തനിക്ക് നല്‍കിയ തുകയും അവര്‍ വെളിപ്പെടുത്തി.

സമ്മതത്തോടെയുള്ള വേഴ്ച

തങ്ങള്‍ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നുമാണ് അല്‍ ഖൗസ് ഇന്റസ്ട്രിയല്‍ ഏരിയയിലുള്ള ലേബര്‍ ക്യാംപിലുള്ളവര്‍ പറയുന്നത്. സുരക്ഷാ ചുമതലയുള്ള ഗാര്‍ഡാണ് പോലിസിന് രഹസ്യവിവരം നല്‍കിയതെന്ന് റിപോര്‍ട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ കേസില്‍ പ്രതികളാണെന്ന് അറിവായിട്ടില്ല. യുഎഇയില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

സംശയാസ്പദമായ സാഹചര്യം

സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്ത്രീ ലേബര്‍ ക്യാംപിലെ മുറിയില്‍ നിന്നു പുറത്തേക്ക് പോവുന്നത് കണ്ടപ്പോഴാണ് ഗാര്‍ഡിന് സംശയം തോന്നിയത്. ഒളിഞ്ഞുനിന്ന് നിരീക്ഷിച്ച ശേഷം ഇയാള്‍ പോലിസിന് വിവരം കൈമാറുകയായിരുന്നു. ഇത് പുരുഷന്‍മാരുടെ താമസസ്ഥലമാണെന്നും സ്ത്രീക്ക് ഇവിടെ വരേണ്ട കാര്യമില്ലെന്നും ഗാര്‍ഡ് പോലിസിനോട് പറഞ്ഞു. ഉടന്‍ പോലിസ് സ്ഥലത്തെത്തുകയും ഗാര്‍ഡില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ആരായുകയുമായിരുന്നു.

പുരുഷന്‍മാര്‍ കുറ്റമേറ്റു

പിടിയിലായ ഉടനെ ചില പുരുഷന്‍മാര്‍ കുറ്റം പോലിസിനോട് ഏറ്റുപറഞ്ഞു. യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും യുവതിക്ക് പണം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എല്ലാവരെയും കസ്റ്റഡിയിലെടുത്ത പോലിസ് കോടതിയില്‍ ഹാജരാക്കി. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ പ്രതികളെ വിചാരണ ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

ഒരാളില്‍ നിന്ന് 150 ദിര്‍ഹം

ആദ്യം കുറ്റമേല്‍ക്കാന്‍ വിസമ്മതിച്ച യുവതി പോലിസിന്റെ ശരിക്കുമുള്ള ചോദ്യം ചെയ്യലില്‍ എല്ലാം ഏറ്റുപറഞ്ഞു. സന്ദര്‍ശന വിസക്കാണ് താന്‍ ദുബൈയിലെത്തിയതെന്നും തന്റെ സമ്മതത്തോടെയാണ് ബന്ധം നടന്നതെന്നും യുവതി പറഞ്ഞു. ഓരോ പുരുഷന്‍മാരും തനിക്ക് 150 ദിര്‍ഹം വീതം തന്നുവെന്നും പ്രതി സമ്മതിച്ചു. യുവതിയെ ജയിലിലടച്ചിട്ടുണ്ട്. അടുത്ത മാസം ഒമ്പതിന് കേസില്‍ വിധി പറയുമെന്ന് കോടതി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ യുഎഇയില്‍ അടുത്തിടെ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+