കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭപാത്രത്തില്‍ കൊക്കൈന്‍ കടത്തിയയുവതി പിടിയില്‍

Google Oneindia Malayalam News

fake pragnancy
ബൊഗോട്ടോ: ഗര്‍ഭപാത്രത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കൊക്കൈന്‍ പോലീസ് പിടികൂടി. ഗര്‍ഭപാത്രമാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് കരുതി കൃത്രിമഗര്‍ഭപാത്രവുമായി തട്ടിപ്പിനിറങ്ങിയ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ടൊറന്റോ സ്വദേശിനിയായ 28 കാരിയെ കൊളംബിയയിലെ ബൊഗോട്ടോ വിമാനത്താവളത്തിലാണ് പിടികൂടിയത്.

ടൊറന്റോ സ്വദേശിനിയായ തബിതാ റിച്ചീയാണ് എയര്‍ ക്യാനഡയില്‍ കയറാനുള്ള ശ്രമത്തിനിടെ പിടിയിലായത്. ഗര്‍ഭിണിയുടെ 'വയറ്' കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യാനെത്തിയ വനിതാ പോലീസിനോട് യുവതി തട്ടിക്കയറിയതോടെ സംശയം ബലപ്പെടുകയും കൂടുതല്‍ പരിശോധന നടത്തുകയുമായിരുന്നു.

താന്‍ ഏഴ് മാസം ഗര്‍ഭിണിയാണ് എന്നാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് കൊക്കൈന്‍ നിറച്ച ബാഗാണ്. രണ്ട് ബാഗുകളിലായി രണ്ട് കിലോ കൊക്കൈനാണ് യുവതി കൃത്രിമ ഗര്‍ഭത്തില്‍ പേറിയിരുന്നത്.

ഒറ്റനോട്ടത്തില്‍ യാതൊരു സംശയവും തോന്നാത്ത രീതിയില്‍ അതീവ വിദഗ്ധമായാണ് യുവതി തന്റെ വയര്‍ തയ്യാറാക്കിയത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാറ്റക്‌സ് കൊണ്ടാണ് വയര്‍ നിര്‍മിച്ചത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി ഓടി രക്ഷപ്പെടാനും ശ്രമം നടത്തി.

ആഗസ്ത് ആറിനാണ് റിച്ചി കൊളംബിയയില്‍ എത്തിയത്. സാമൂഹ്യപ്രവര്‍ത്തക എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മയക്കുമരുന്ന് കേസുകളില്‍പ്പെട്ട് 874 വിദേശികള്‍ കൊളംബിയന്‍ ജയിലില്‍ കഴിയുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്.

English summary
Colombian police said they have arrested a Toronto woman who simulated pregnancy to try to smuggle cocaine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X