Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് നോക്കിനടന്നു, യുവതി കടലില്‍ വീണു

സിഡ്‌നി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പൊല്ലാപ്പുണ്ടാക്കുന്ന ഒരെണ്ണമായാണ് സുക്കര്‍ബര്‍ഗിന്റെ ഫേസബുക്ക് കരുതപ്പെടുന്നത്. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഭര്‍ത്താവ് ഭാര്യയെ കൊന്നതും കൂട്ടുകാരന്‍ ചാറ്റില്‍ പിണങ്ങിയതിന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമെല്ലാം മുന്‍പ് വാര്‍ത്തകളായിട്ടുണ്ട്. ഫേസ്ബുക്ക് നോക്കിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും മറക്കുന്നവരും ജോലി പോകുന്നവരും കുറവല്ല.

എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഫേസ്ബുക്ക് കാരണം ഒരു വനിതാ ടൂറിസ്റ്റിന് സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കി നടന്ന് നടന്ന് ഇവര്‍ വീണത് സാക്ഷാല്‍ കടലിലേക്കാണ്. കടല്‍പ്പാലത്തിന് മുകളിലൂടെ നടക്കവേയാണ് ഇവര്‍ കാലിടറി താഴെ വീണത്. തൊട്ടടുത്ത് ഇത് കണ്ടുനിന്നിരുന്ന മറ്റൊരു ടൂറിസ്റ്റ് ഒച്ചവെച്ച് ആളുകളെ അറിയിച്ചത് കൊണ്ട് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി.

australia

പോലീസ് വന്ന് രക്ഷപ്പെടുത്തുമ്പോള്‍ വെള്ളം കുടിച്ച് കടലില്‍ മുങ്ങിത്താഴുകയായിരുന്നു ഇവര്‍. ഏറ്റവും രസകരമായ കാര്യം മരണവെപ്രാളത്തിനിടയിലും ഇവര്‍ മൊബൈല്‍ ഫോണ്‍ കൈവിട്ടിരുന്നില്ല എന്നതാണ്. തന്നെ രക്ഷിച്ച പോലീസുകാരോട് നന്ദി പറയുന്നതിനൊപ്പം താന്‍ കാണിച്ച മണ്ടത്തരത്തിന് മാപ്പു പറയാനും ഇവര്‍ മറന്നില്ല.

വെള്ളത്തിനടുത്ത് കൂടി നടക്കുമ്പോള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളോ മറ്റ് ശ്രദ്ധ വേണ്ടുന്ന കാര്യങ്ങളോ ചെയ്യരുതെന്ന് ഉപദേശിച്ച ശേഷമാണ് വിക്ടോറിയ പോലീസ് ഇവരെ പറഞ്ഞുവിട്ടത്. പ്രത്യേകിച്ചും നീന്താന്‍ അറിയില്ലെങ്കില്‍. നമ്മുടെ കഥയിലെ നായികയ്ക്കും നീന്താന്‍ അറിയില്ലായിരുന്നു എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+