നാലു മാസത്തിന് മുന്‍പ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി
നാല് മാസത്തിനു മുന്‍പ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതി ആരോഗ്യവാനായ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.
ഫെബ്രുവരി 20 നായിരുന്നു യുവതി മസ്തിഷ്‌ക മരണം സംഭവിച്ചത്. തലച്ചോറിലെ രക്തധമനികള്‍ പൊട്ടിയായിരുന്നു യുവതി മരിച്ചത്. മരണത്തിന് ശേഷവും ഭ്രൂണം ആരോഗ്യത്തോടെയായിരുന്നതാണ് യുവതിയുടെ ശരീരം സംരക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

സര്‍ജറിയിലൂടെ പുറത്തെടുത്ത കുഞ്ഞിന് 2.35 കിലോ തൂക്കമുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച് ഇത്രയും നാളുകള്‍ക്ക് ശേഷം കുഞ്ഞ് ആരോഗ്യവാനായി ജനിക്കുന്നത് ആദ്യമായാണെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പോളണ്ടില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് 55 ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് ജനിച്ചിരുന്നു.












Click it and Unblock the Notifications