അമ്മയെ ലൈംഗികച്ചുവയോടെ സ്പര്‍ശിച്ച് അഞ്ച് വയസ്സുകാരന്‍... കാരണക്കാരന്‍ അച്ഛന്‍!! അമ്മയുടെ പരാതി

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: അഞ്ചു വയസ്സ് മാത്രമുള്ള മകനെ സ്ഥിരമായി പോണ്‍ മൂവി കാണിച്ച ഭര്‍ത്താവിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്‍കി. ദുബായിലാണ്
ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജോര്‍ദാനിയന്‍ വംശജയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. നേരത്തേ ഭര്‍ത്താവിന്റെ അവിഹിതം പിടിച്ചതിലൂടെ യുവതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

മകന്റെ പെരുമാറ്റത്തില്‍ പന്തികേട്

മകന്റെ പെരുമാറ്റത്തില്‍ പന്തികേട്

അഞ്ചു വയസ്സ് പ്രായമുള്ള മകന്റെ പെരുമാറ്റത്തില്‍ അടുത്തിടെയാണ് യുവതിക്കു പന്തികേട് തോന്നിയത്. ലൈംഗികച്ചുവയോടെ തന്നെ മകന്‍ സ്പര്‍ശിക്കുന്നതായി യുവതിക്കു സംശയം തോന്നി. മാത്രമല്ല 18 മാസം മാത്രം പ്രായമുള്ള തന്റെ അനുജത്തിയോടും മകന്‍ മോശമായി പെരുമാറുന്നതായി യുവതി മനസ്സിലാക്കി.

കൗണ്‍ലിങിന് വിധേയനാക്കി

കൗണ്‍ലിങിന് വിധേയനാക്കി

മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് യുവതി സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. ഇവിടെ നടത്തിയ കൗണ്‍സലിങിലാണ് കുട്ടി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. അച്ഛന്‍ സ്ഥിരമായി തന്നെ പോണ്‍ മൂവി കാണിക്കാറുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

ചെയ്തുനോക്കാന്‍ ശ്രമിച്ചു

ചെയ്തുനോക്കാന്‍ ശ്രമിച്ചു

പോണ്‍ മൂവിയില്‍ കണ്ട കാര്യങ്ങള്‍ ചെയ്തു നോക്കാനാണ് കുട്ടി ശ്രമിച്ചതെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരേ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതു രണ്ടാം തവണയാണ് പരാതിയുമായി യുവതി കോടതിയിലെത്തുന്നത്.

 ആദ്യത്തെ പരാതി

ആദ്യത്തെ പരാതി

2015ല്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ ചൈനീസ് വംശജയയായ യുവതിയുമായി അവിഹിതബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ജോര്‍ദാനിയക്കാരനായ ഭര്‍ത്താവിനെതിരേ യുവതി ആദ്യം പരാതി നല്‍കിയത്. സിസിടിവി വച്ചാണ് യുവതി ഭര്‍ത്താവിന്റെ അവിഹിത ബന്ധം കൈയോടെ പൊക്കിയത്.

 നാടുകടത്തി

നാടുകടത്തി

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 34 കാരനായ ഭര്‍ത്താവിനെ ദുബായില്‍ നിന്നും നാടുകടത്തിയിരുന്നു. മാത്രമല്ല 5000 ദിര്‍ഹം പിഴയായി ഇയാളില്‍ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ യുവതി നല്‍കിയ വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍.

 അറസ്റ്റ് ചെയ്യണം

അറസ്റ്റ് ചെയ്യണം

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ രണ്ടു മക്കളുടെ രക്ഷാകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും എടുത്തുകളയണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Woman gives complaint against husband after son's bad behaviuor.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്