വിവാഹവേദിയിലേയ്ക്ക് വലിച്ചിഴച്ചിട്ടും മുറച്ചെറുക്കനെ കെട്ടാന്‍ തയ്യാറായില്ല,21കാരിയെ വെടിവച്ച്കൊന്നു
ബാഗ്ദാദ്: കസിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ വെടിവച്ച് കൊന്നു . വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അവസാന നിമിഷം വരെയും മുറച്ചെറുക്കനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടി തയ്യാറായില്ല . തുടര്‍ന്നാണ് പിതാവിന്റെ സഹോദരന്മാര്‍ വെടിവച്ച് കൊന്നത്.
ഇറാഖിലെ കുര്‍ദ് വംശജയായ ഷിലാന്‍ ആണ് കൊല്ലപ്പെട്ടത് . ഇവരുടെ ആചാരമനുസരിച്ച് അച്ഛന്റെ സഹോദരന്റെ മക്കേളയും വിവാഹം കഴിയ്ക്കാം. ഇത്തരത്തില്‍ പിതാവിന്റെ സഹോദരന്റെ മകനെ വിവാഹം കഴിയ്ക്കാന്‍ ഷിലാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. ഷിലാന്റെ പിതാവ് ജര്‍മ്മനിയിലാണ് .

മകള്‍ക്ക് നേരിട്ട ദുര്‍വിധിയേയും ഇപ്പോഴും നിലനില്‍ക്കുന്ന ദുരാചരാങ്ങളേയും പറ്റി പിതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ ദുരന്തം ലോകം അറിഞ്ഞത് . '' രക്തം വാര്‍ന്ന് മരിച്ച് കിടക്കുന്നത് എന്റെ മകളാണ് എനിയ്‌ക്കേറെ പ്രിയപ്പെട്ട എന്റെ മകള്‍ ഷിലാന്‍''-ഇതായിരുന്നു ഷിലാന്റെ പിതാവിന്റെ പോസ്റ്റ് .
ഇറാഖില്‍ ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുകയായിരുന്നു ഷിലാനായി വിവാഹം ഉറപ്പിച്ച യുവാവ് . വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് ഇയാളോടും പെണ്‍കുട്ടി യാചിച്ചിരുന്നു .












Click it and Unblock the Notifications