കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ ഉപ്പ് കൊടുത്ത് കൊല്ലാന്‍ അമ്മയെ പ്രേരിപ്പിച്ചത് ഫേസ്ബുക്ക് ലൈക്കും കമന്‍റും

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അഞ്ചു വയസുകാരനായ മകനെ ഉപ്പ് കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തി. കേസില്‍ പ്രതിയായ ലാസി സ്പിയേഴ്‌സ് (27) ന് 25 വര്‍ഷം വരെ തടവോ ആജീവനാന്ത തടവ് ശിക്ഷയോ ലഭിയ്ക്കുമെന്നാണ് സൂചന.

2014 ലാണ് ശരീരത്തില്‍ അമിതമായ അളവില്‍ സോഡിയം കണ്ടെത്തിയതിനെത്തുടര്‍ന്ന് അപകടനിലയാലിയ യുവതിയുടെ മകനെ ആശുപത്രിയാലാക്കുന്നത്. ഗാര്‍നെറ്റ് പോള്‍ സ്പിയേഴ്‌സ് ആണ് അമ്മയുടെ ക്രൂരയാല്‍ ഉപ്പുവെള്ളം കുടിച്ച് മരിയ്‌ക്കേണ്ടി വന്നത്.

Lacey Spears

കുട്ടിയുടെ ആരോഗ്യനില എപ്പോഴും മോശമാണെന്ന് വരുത്തി താര്‍ക്കാന്‍ ലാസി ശ്രമിച്ചിരുന്നു. മകന്‍ രോഗിയാണെന്ന നിലയില്‍ ഇഅവര്‍ പേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ പോസ്റ്റുകള്‍ ഇടുന്നത് പതിവാണ്. ഒട്ടേറേപ്പേരാണ് ഇവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശ്വാസം പകര്‍ന്നത്. ഇത്തരം സോഷ്യല്‍ മീഢിയ ഭ്രമമാണ് ലേസിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന സമയയത്ത് പോലും ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി ഫീഡിംഗ് ട്യൂബ് വഴി 69ല്‍ അധികം കവര്‍ ഉപ്പുവെള്ളം സ്ത്രീ കുഞ്ഞിന് നല്‍കി. സോഡിയം അമിതമായി കുട്ടികളിലെത്തായാലുള്ള അപകടത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ നിന്നും സ്ത്രീ മനസിലാക്കിയിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഏപ്രില്‍ എട്ടിനാണ് കേസില്‍ വിധി പ്രഖ്യാപിയ്ക്കുന്നത്.

English summary
Mother sentenced to prison for poisoning son to death with salt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X