വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി ഡോര്‍ വഴി എടുത്തുചാടി, യുവതിയ്ക്ക് സംഭവിച്ചത്!!!

  • By: Sandra
Subscribe to Oneindia Malayalam

ഹൂസ്റ്റണ്‍: വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെ യുവതി എമര്‍ജന്‍സി ഡോര്‍ വഴി എടുത്തു ചാടി. അമേരിക്കയിലെ ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് ഈ ദുരൂഹ സംഭവം. ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള 1892 വിമാനത്തില്‍ നിന്നാണ് യുവതി എടുത്തു ചാടിയത്.

വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങവേ മുന്നറിയിപ്പില്ലാതെ യുവതി എമര്‍ജന്‍സി ഡോര്‍ തുറന്ന് 15 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് റണ്‍വേയിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവമെന്ന് എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

plane-04


വിമാനം റണ്‍വേയിലേക്ക് അടുക്കുമ്പോള്‍ എമര്‍ജന്‍സി വിന്‍ഡോയിലൂടെ യുവതി എയര്‍പോര്‍ട്ടിന്റെ ഓപ്പറേറ്റിംഗ് ഏരിയയിലേക്ക് ചാടുകയായിരുന്നുവെന്നാണ് എയര്‍പോര്‍ട്ട് പൊലീസ് നല്‍കുന്ന വിവരം. പ്രകോപനമൊന്നുമില്ലാതെയായിരുന്നു യുവതിയുടെ നീക്കമെന്നും പൊലീസ് പറയുന്നു.

English summary
A woman opened the emergency exit door of a plane after it landed at Houston George Bush Intercontinental Airport and jumping out.
Please Wait while comments are loading...