കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം നിയമങ്ങളെ വെല്ലുവിളിച്ച് കുട്ടിക്കുപ്പായമിട്ട് യുവതിയുടെ 'ബോള്‍ഡ് വാക്ക് '

  • By Meera Balan
Google Oneindia Malayalam News

കാബൂള്‍: ഇസ്ലാം നിയമങ്ങളുടെ പേരില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പോലും കര്‍ശന നിയമം വച്ച് പുലര്‍ത്തുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. യാഥാസ്ഥിതിക രാജ്യമായ അഫ്ഗാനിസ്ഥാനില്‍ മുഖം മറയ്ക്കാതെ മുസ്ലീം വനിതകള്‍ക്ക് പുറത്തിറങ്ങാനാകില്ലെന്നാണ് പറയുന്നത്. അത് മാത്രമല്ല അല്‍പ്പ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ കഴിയില്ല. എന്നാല്‍ രാജ്യ തലസ്ഥാനത്ത് കൂടി നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച് കുട്ടിക്കുപ്പായമിട്ട് നടന്ന യുവതി മാധ്യമങ്ങളില്‍ നിറയുന്നു.

മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ യുവതി നടന്നു നീങ്ങി. കാബൂളിലാണ് യാഥാസ്ഥിതിക വസ്ത്രധാരണ രീതിയെ വെല്ലുവിളിച്ച് മുട്ടോളമെത്തുന്ന വസ്ത്രമണിഞ്ഞ് പൊതു നിരത്തിലൂടെ യുവതി നടന്നത്. ഇവരുടെ കാലുകള്‍ നഗ്നമായിരുന്നെന്നും കാഴ്ചക്കാര്‍ നോക്കി നിന്നുവെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീയുടെ ശരീര ഭാഗം ഇത്തരത്തില്‍ പുറത്ത് കാണരുതെന്നാണ് അഫ്ഗാനിസ്ഥാനിലെ നിയമ വ്യവസ്ഥയില്‍ പറയുന്നത്.

ഒരു പ്രാദേശിക ലേഖകനാണ് യുവതിയെ കണ്ടത്. ഇവരുമായി സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ലേഖകനെ ഗൗനിക്കാതെ സ്ത്രീ നടന്ന് പോവുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ യുവതിയുടെ ചിത്രം പ്രചരിയ്ക്കുകയാണ്.

Afgahna woman

ഇതിനെത്തുടര്‍ന്ന് ചൂടന്‍ ചര്‍ച്ചകളാണ് അഫ്ഗാനിലെ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്നത്. സ്ത്രീ മതവികാരത്തെ വ്രണപ്പെടുത്തിയതല്ലെന്നും അഫ്ഗാന്‍ ആചാരങ്ങളെ വെല്ലുവിളിച്ചതാണെന്നും വാദിയ്ക്കുന്നവര്‍ ഉണ്ട്. എന്തായാലും യുവതിയുടെ ബോള്‍ഡായ നടത്തത്തെ അനുകൂലിയ്ക്കുന്നവരാണ് ഏറെയും.

English summary
A woman was caught walking on the streets of Kabul, Afghanistan, wearing a mid-length dress that left the better part of her legs bare and visible for all onlookers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X